Friday, January 28, 2011

കട്ടെടുക്കാം ചിന്തകള്‍..എന്നില്‍ നന്മയുടെ വിത്ത് വിതച്ചിട്ടുണ്ട്
ദൈവമെന്നു നീ..
വെള്ളം തേവി,വെള്ളം തേവി നിന്‍റെ
കൈ കുഴഞ്ഞിട്ടുണ്ടാകുമല്ലേ..?
വേരുകള്‍ ആഴം തേടുന്നതും
ഞരമ്പുകളില്‍ പച്ച രക്തമൊഴുകുന്നതും
പ്രതീക്ഷയുടെ നാമ്പുകള്‍ തളിരിടുന്നതും
ഉള്ളില്‍ നല്ല നാളെകള്‍ മൊട്ടിടുന്നതും
ഞാന്‍ അറിയുന്നു, നിനക്ക് ഞാന്‍
തണലാകും; എനിക്കും .. ഉറപ്പ്.

ഞാന്‍ വീണു പോയേക്കാമായിരുന്ന ഗര്‍ത്തത്തില്‍ നിന്നും
ഏറെ അകലെയാണ് ഞാനെന്നുര ചെയ്തു  നീ..
വഴി തെളിച്ചു, വഴി തെളിച്ചു നിന്‍റെ
കാലുകള്‍ തളര്ന്നിട്ടുണ്ടാകുമല്ലേ...?
വെളിച്ചത്തിന്റെ നേര്‍ത്ത രേഖകള്‍
എന്‍റെ ശിരസ്സില്‍ തൊടുന്നതും
കാല്‍ ചുവട്ടിലെ വരണ്ട മണ്ണില്‍
ദൈവാനുഗ്രഹത്തിന്റെ ഈറന്‍ പടര്‍ന്നു
എന്‍റെ കാലടികളിലെ പൊള്ളലില്‍
മരുന്ന് പുരട്ടുന്നതും
ഞാന്‍ അറിയുന്നു... ഞാന്‍ വെളിച്ചം
നേടും ഉറപ്പ്...

അര്‍ദ്ധനിദ്രയില്‍ ഞാന്‍ പോകാറുള്ള
മിന്നാമിന്നികളുടെ താഴ്വര എന്‍റെയുള്ളിലെ
അഗ്നിയാണെന്നു നീ..
തീക്കട്ടയെ ഊതിയൂതി ജ്വലിപ്പിച്ചു നീ
ഏറെ വിയര്‍ത്തിട്ടുണ്ടാകുമല്ലേ...?
എന്‍റെ സ്വപ്നങ്ങളിലെന്ന പോലെ
 ചെയ്തികളിലും അഗ്നി പടരുന്നത്‌
ഞാന്‍ ഹര്‍ഷോന്‍മാദത്തോടെ അറിയുന്നു..
എന്‍റെ ചിന്തകളിലേക്കാ  നാളം പകരും
എന്നിട്ടീ അക്ഷരങ്ങളെ ഞാനതില്‍
സ്ഫുടം ചെയ്തെടുക്കും, ഉറപ്പ്..

എന്‍റെ പ്രണയം ദൈവത്തിന്‍റെ 
തൂവാല പോലെ ആര്‍ദ്രമെന്നു നീ..
ഈ തെളിനീരുറവയില്‍ നിന്നും 
പാനം ചെയ്തു, പാനം ചെയ്തു നിന്‍റെ 
ദാഹമറ്റിട്ടുണ്ടാകുമല്ലേ..?
നിന്‍റെ തണുവിരല്‍  സ്പര്‍ശം 
എന്നില്‍ നിറയ്ക്കുന്ന ആത്മ വിശ്വാസത്തെ
നിന്‍ തപസ്സിന്‍ കാന്ത തരംഗങ്ങള്‍ 
എന്‍റെ ഹൃദയത്തില്‍ കൊളുത്തി വയ്ക്കുന്ന 
വെള്ളി നക്ഷത്രത്തിന്റെ ഒളിയെ 
ഞാനറിയുന്നു..

എനിക്ക് തണല്‍ മരമാകണം
എന്നില്‍ വെളിച്ചം നിറയണം
അതിലെന്റെ അക്ഷരങ്ങളെ 
സ്ഫുടം ചെയ്യണം..
അതിനു ഞാനെന്നെ പ്രണയിക്കണം..

കുറിയ്ക്കണം ചിന്തുകള്‍ , നിന്‍റെ ചിന്തകള്‍
കട്ടെടുത്തിട്ടെങ്കിലും ...ചിത്രത്തിന് കടപ്പാട്:അഡ്വക്കേറ്റ് എ ജി ശ്യാം കുമാര്‍ 

22 comments:

 1. ഫെമിനാ,
  ആദ്യമായാണിവിടെ.
  പ്രത്യാശയുടെ പ്രകാശരേണുക്കള്‍ പ്രവഹിക്കുന്ന വരികള്‍.
  ചില വരികള്‍ ഏറെ ആകര്‍ഷണീയം.

  //വെളിച്ചത്തിന്റെ നേര്‍ത്ത രേഖകള്‍
  എന്‍റെ ശിരസ്സില്‍ തൊടുന്നതും
  കാല്‍ ചുവട്ടിലെ വരണ്ട മണ്ണില്‍
  ദൈവാനുഗ്രഹത്തിന്റെ ഈറന്‍ പടര്‍ന്നു
  എന്‍റെ കാലടികളിലെ പൊള്ളലില്‍
  മരുന്ന് പുരട്ടുന്നതും
  ഞാന്‍ അറിയുന്നു... ഞാന്‍ വെളിച്ചം
  നേടും ഉറപ്പ്..//

  എന്നെ ആകര്‍ഷിച്ച ഒരു കവിത.നന്ദി.

  ഒരു അക്ഷര പിശക് .
  "ദാഹമട്ടിട്ടുണ്ടാകുമല്ലേ"..എന്നത് "ദാഹമറ്റിട്ടുണ്ടാകുമല്ലേ" എന്നല്ലേ?

  വീണ്ടും എഴുതുക,വീണ്ടും വരാം.

  ReplyDelete
 2. പ്രണയിച്ചു നഷ്ടപ്പെടുന്നതാണ് പ്രണയിച്ചു സ്വന്തമാക്കുന്നതിനെക്കാള്‍ നല്ലത്...

  നന്നായിരിയ്ക്കുന്നൂ ട്ടൊ.

  ReplyDelete
 3. എഴുതണം,നിന്‍റെ ചിന്തകള്‍
  കട്ടെടുത്തിട്ടെങ്കിലും..

  ഒരിക്കല്‍ സ്വയം ചോദിച്ചു, നീയെഴുതിയത് ആരെക്കുറിച്ചെന്ന്?
  നിന്നിലെ ലിംഗഭേദങ്ങള്‍ക്ക് നിറം ചാര്‍ത്തിയതെങ്ങിനെയെന്ന്?
  എഴുതിയത് നിന്‍റെ ചിന്തകള്‍ കട്ടെടുത്താണെന്ന് മാത്രം പറഞ്ഞില്ല!!
  :))

  ReplyDelete
 4. ഈ വെള്ളി നക്ഷത്രത്തിന്റെ ഒളിയെ
  ഞാനറിയുന്നു ഫെമിനാ..
  വീണ്ടും വീണ്ടും ശക്തമായ്‌ ചലിക്കട്ടെ തൂലിക .

  ReplyDelete
 5. @Femina
  വീണ്ടും വീണ്ടും എഴുതുവാന് ഈശ്വരന് നിന്നെ അനുഗ്രഹിക്കട്ടെ

  ReplyDelete
 6. ആശംസകള്‍..
  കുടുമ്പമാധ്യമത്തില്‍ എഴുതിയത് ഇയാളുതന്നെയല്ലേ..
  വായിച്ചിരുന്നു.

  ReplyDelete
 7. kadamedukkunnathum kattedukkunnathumaya chindhakalku vaak roopam kodukkumbol aa kavithakalil ninte athmaavu nashamakkum.. so ezhuthuka.. ninte manasine thripthipeduthan maathram.. athu nale lokham vaayikka thanne cheyyum..

  ReplyDelete
 8. വര്‍ഷിണി, ബിന്‍ഷേഖ്,നിശാസുരഭി,സിദ്ധീക്ക.. ,നസീം മുഹമ്മദ്,~ex-pravasini*,Sandeep.A.K
  എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി..

  ReplyDelete
 9. എനിക്ക് തണല്‍ മരമാകണം
  എന്നില്‍ വെളിച്ചം നിറയണം
  അതിലെന്റെ അക്ഷരങ്ങളെ
  സ്ഫുടം ചെയ്യണം..
  അതിനു ഞാനെന്നെ പ്രണയിക്കണം..  ഫെമിനാ,

  നന്നായിരിക്കുന്നു... ആശംസകള്‍ ..

  ഓടോ: മാധ്യമത്തിന്റെ സപ്ലിമെന്റില്‍ എഴുതിയത് ഈ ഫെമിന തന്നെയാണോ?

  ReplyDelete
 10. ബോറന് നന്ദി... മാധ്യമം സപ്ലിമെന്റില്‍ എഴുതിയത് ഈ ഫെമിന തന്നെയാണ്..

  ReplyDelete
 11. ഈ ഫെമിന ..
  ഇവിടെ ആദ്യം ..
  തണലായി വളരൂ...

  ReplyDelete
 12. എന്‍റെ പ്രണയം ദൈവത്തിന്‍റെ
  തൂവാല പോലെ ആര്‍ദ്രമെന്നു നീ..
  ഈ തെളിനീരുറവയില്‍ നിന്നും
  പാനം ചെയ്തു, പാനം ചെയ്തു നിന്‍റെ
  ദാഹമറ്റിട്ടുണ്ടാകുമല്ലേ..?

  വരികൾ മനോഹരം തന്നെ.എങ്കിലും,പ്രണയം ദൈവത്തിന്‍റെ
  തൂവാല പോലെ ആര്‍ദ്രമെന്ന ഫെമിനയുടെ പുതിയ കണ്ടുപിടിത്തം സമ്മതിച്ചുതരാൻ ബുദ്ധിമുട്ടുണ്ട്.

  ReplyDelete
 13. poor-me/പാവം-ഞാന്‍,moideen angadimugar , ഉമ്മുഫിദ
  എല്ലാവര്‍ക്കും നന്ദി..

  ReplyDelete
 14. എനിക്ക് തണല്‍ മരമാകണം
  എന്നില്‍ വെളിച്ചം നിറയണം
  അതിലെന്റെ അക്ഷരങ്ങളെ
  സ്ഫുടം ചെയ്യണം..
  അതിനു ഞാനെന്നെ പ്രണയിക്കണം..

  നല്ല വരികൾ..

  ReplyDelete
 15. "എനിക്ക് തണല്‍ മരമാകണം
  എന്നില്‍ വെളിച്ചം നിറയണം
  അതിലെന്റെ അക്ഷരങ്ങളെ
  സ്ഫുടം ചെയ്യണം..
  അതിനു ഞാനെന്നെ പ്രണയിക്കണം.."

  നല്ല വരികൾ!!
  ഇനിയും നല്ല കവിതകൾ പിറക്കട്ടെ,

  ReplyDelete
 16. ഹാ ശുഭപ്രതീക്ഷകളുടേ ലഹരിയിൽ മയങ്ങി....ഒരുവൾ....

  ഇഷ്ടപ്പെട്ടു.

  ReplyDelete
 17. ഇഷ്ടപ്പെട്ടു.

  ReplyDelete
 18. കവിത നന്നായി , ആശംസകള്‍

  ReplyDelete
 19. എങ്ങിനെയോ ഇവിടെയെത്തി..
  തികച്ചും ഒരു വൃക്ഷത്തിന്‍റെ ഹൃദയത്തുടിപ്പുകള്‍ കൃത്യമായി വരച്ചു കാണിച്ചു.അതും ജീവിതസമര്‍പ്പണത്തിന്റെയും പ്രത്യാശയുടെയും ഉത്തുംഗതയില്‍ എത്തിനിന്ന്..

  ReplyDelete
 20. മുകിൽ, Ranjith Chemmad / ചെമ്മാടന്‍ , ഏ ഹരി ശങ്കർ കർത്ത ,JITHU, ismail chemmad, ആറങ്ങോട്ടുകര മുഹമ്മദ്‌

  ellavarkum nandi..

  ReplyDelete