Saturday, January 15, 2011

എനിക്കൊരു പ്രണയമുണ്ടായിരുന്നു


എനിക്കൊരു പ്രണയമുണ്ടായിരുന്നു
ഓരോ നന്മയേയും തന്‍റെ കിരീടത്തിലെ രത്നങ്ങളാക്കിയ
ചക്രവര്‍ത്തിയോട്.
കിരീടത്തിനു മേല്‍ മയില്‍‌പീലി തിരുകിയുട്ടുണ്ടായിരുന്നെങ്കിലും
അവന്‍ കണ്ണനായിരുന്നില്ല.
സര്‍പ്പമിഴയുന്ന തോളുകളായിരുന്നവന്റെതെങ്കിലും, തിരുജടയില്‍
നദികളൊന്നുമൊളിപ്പിചിരുന്നില്ല.
എന്‍റെ കന്യാ തപസിന്‍റെ തിരി താഴ്ത്തുമ്പോള്‍ അവന്‍
കാതില്‍ മന്ത്രിക്കുന്നുണ്ടായിരുന്നു,
'ഞാന്‍ ചുംബിക്കുന്ന ആദ്യത്തെ പെണ്ണ് നീയാണ്,
ഞാന്‍ പുണരുന്ന ആദ്യത്തെ പെണ്ണ് നീയാണ്,
ഞാന്‍ കാമിക്കുന്ന ഒരേയൊരു പെണ്ണും നീയാണ്.'
  
അവന്‍റെ കൊട്ടാരത്തില്‍ എനിക്കായ് ഒരു അറയുണ്ടാടിരുന്നു.
രണ്ടു വാതിലുകളുള്ള ഒരു അറ.
ഒരു വാതില്‍ കൊട്ടാരത്തിനുള്ളിലെക്കും
മറ്റൊന്ന് പുറത്തേയ്ക്കും തുറക്കാവുന്നത്..

രണ്ടു വാതിലുകളുടെയും താക്കോല്‍ അവന്‍റെ കയ്യിലായിരുന്നു.
അവന്‍റെ പ്രണയ സാമ്രാജ്യത്തിന്റെ പരിധിക്കുള്ളിലായ നാള്‍ മുതല്‍
എന്‍റെ സാമ്രാജ്യം ആ അറയായിരുന്നു.

പ്രണയത്താല്‍ ആകെ നനഞ്ഞ
കാമത്താല്‍ ആകെ ഉലഞ്ഞ
ഒരു പകല്‍, അവന്‍ താക്കോല്‍
എന്‍റെ കിടക്കയില്‍ വച്ചു മറന്നു..

താക്കോല്‍ ഞാനെടുത്തു വച്ചു
അവന്‍റെ അടുത്ത സന്ദര്‍ശനത്തിനു
തിരികെ യേല്പ്പിക്കാം..

വിരഹത്തിന്‍റെ വിരസത സമ്മാനിച്ച ബലം കൊണ്ടു
ഞാനാദ്യമായി അവന്‍റെയനുവാദമില്ലാതെ ആ വാതില്‍ തുറന്നു,
കൊട്ടാരത്തിനകത്തേക്ക് തുറക്കുന്നത്.

എന്‍റെ പ്രണയ ചക്രവര്‍ത്തിയെ തേടി ഞാന്‍ നടന്നു.
ചില്ലുജാലകങ്ങളുള്ള മുറിയ്ക്കുള്ളില്‍ അവന്‍ ശയിക്കുന്നത്‌
കണ്ടു..

അവനരികില്‍ അലസമായ് കിടക്കുന്നവളോട്
മൃദുലമായ് മന്ത്രിക്കുന്നത് കേട്ടു,
'ഞാനാദ്യമായി ചുംബിക്കുന്ന പെണ്ണ് നീയാണ്,
ഞാനാദ്യമായി പുണരുന്ന പെണ്ണ് നീയാണ്,
ഞാന്‍ കാമിക്കുന്ന ആദ്യത്തെയും അവസാനത്തെയും പെണ്ണ്
നീ തന്നെ.'

താക്കോല്‍ ദൂരെയ്ക്കെറിഞ്ഞു ഞാനാ
കൊട്ടാരം വിട്ടിറങ്ങി.

ഇപ്പോള്‍ എന്‍റെ കുടിലില്‍ ഈ പാമാരത്വത്തില്‍
എനിക്ക് പരമ സുഖം..
എനിക്കൊരു പ്രണയമുണ്ടായിരുന്നു...

36 comments:

 1. ഒരു കുഞ്ഞു കഥ വായിയ്ക്കും പോലെ ഇഷ്ടായി...

  ReplyDelete
 2. നന്ദി വര്‍ഷിണീ ..
  കവിതയുടെ ചട്ടകൂടിലേയ്ക്ക് എന്‍റെ അക്ഷരങ്ങള്‍ വഴങ്ങുന്നില്ല.. ശ്രമിക്കാം...

  ReplyDelete
 3. ഹൃദയത്തില്‍ നിന്നും കലങ്ങിയിറങ്ങുന്ന പദങ്ങള്‍ ..

  ReplyDelete
 4. അക്ഷരങ്ങളുടെ കൂട്ടുകാരാ നന്ദി...

  ReplyDelete
 5. 2011 le maattam..
  nannayirkkunnu..
  kavithamaathramalla ee thoughtum....
  epozhenkilum kannu thurankkan nee thayyarayallo.. santhoshamundu..

  ReplyDelete
 6. “നന്ദി വര്‍ഷിണീ ..
  കവിതയുടെ ചട്ടകൂടിലേയ്ക്ക് എന്‍റെ അക്ഷരങ്ങള്‍ വഴങ്ങുന്നില്ല.. ശ്രമിക്കാം...”
  ഈ വാചകങ്ങള്‍ നന്നാ‍യി.

  എഴുത്ത് സുന്ദരമാ‍യിട്ടുണ്ട്.

  ReplyDelete
 7. നിശാസുരഭിക്ക് ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി.
  for sandeep:-
  വാവേ നല്ല വാക്കുകള്‍ക്കു, അതിലേറെ ഈ സ്നേഹത്തിനും കരുതലിനും നന്ദി..
  ഈ വരികളെ എങ്ങനെ വേണമെങ്കിലും വായിക്കാം..എന്‍റെ മാറ്റമാകാം, മറ്റൊരു നുണയുമാകാം...

  ReplyDelete
 8. പറഞ്ഞതില്‍ നിന്നെല്ലാം വേറിട്ട്‌ നില്‍ക്കുന്ന കാല്‍പ്പനിക പ്രണയത്തിന്റെ കാവ്യാക്ഷരങ്ങള്‍ ...

  ReplyDelete
 9. കാവ്യാക്ഷരങ്ങള്‍ എന്ന് വിളിക്കാമോ സിദ്ധീക്ക ? എന്തായാലും അഭിപ്രായം വായിച്ചപ്പോള്‍ ഒരു സുഖമുണ്ട് , നന്ദി..

  ReplyDelete
 10. നമുക്കും വാക്കുകള്‍ ഉണ്ടാക്കാം ഫെമിനാ ..മറ്റുള്ളവര്‍ വരച്ചു ചേര്‍ത്തതു ‌ തന്നെ പ്രയോഗിച്ചു കൊള്ളണമെന്നു നിര്‍ബന്ധ ബുദ്ധി ആവശ്യമില്ല .
  മില്‍മ എന്ന വാക്ക് മലയാളത്തില്‍ ഉള്ളതാണോ? എന്നാല്‍ ഇന്ന് നാം ദിവസവും എത്ര തവണ കേള്‍ക്കുന്നു ഈ വാക്ക് !
  .

  ReplyDelete
 11. പദ സമ്പത്ത് തന്നെയാണ് അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ കൈ മുതല്‍... അങ്ങനെ നോക്കിയാല്‍ ഞാന്‍ പരമ ദരിദ്രയാ ഇക്കാ,
  ആഹ് പിന്നെ മില്‍മ സഹിക്കാന്‍ പറ്റുന്ന വാക്കാണ്‌, 'അടിപൊളി' പോലൊന്നും വരില്ലല്ലോ എന്തായാലും..

  ReplyDelete
 12. vaakukalil niram cherkkunnathu ninte kavithakal vaayikkunnavarkku ishtapettennu varaam..

  pakshe ninte manasu vaayikkunavarkku athu verum athmavachanayenne manasilaakkanaaku..

  ninte ee varikalil nerukal nirayatte ennu prarthikkunnu..

  ReplyDelete
 13. നോവ്‌ നിറഞ്ഞതോ, പ്രതീക്ഷ തരുന്നതോ ആയ ചില നിമിഷങ്ങളില്‍ ഞാന്‍ കോറിയിടുന്ന വരികള്‍... അതില്‍ സത്യവും എന്‍റെ ജീവിതവുമൊന്നും തിരയണ്ട... കവിതയെ കവിതയായും ജീവിതത്തെ ജീവിതമായും കാണു...

  ReplyDelete
 14. ഫെമിനാ, സത്യം പറയട്ടെ..അത്ഭുതപ്പെടുത്തിക്കളഞ്ഞു. ഫെമിന പറഞ്ഞത് പോലെ ഇത് ഇയാളുടെ ജീവിതമോ, വെറും ഭാവന തന്നെയോ ആകട്ടെ, പറഞ്ഞു പോന്ന ശൈലിയില്‍ എന്തൊരു പക്വത...'ഇന്നും നാളെയും, നിന്നോടെനിക്ക്, ഓരോ തണല്‍ മരവും പറയുന്നത്, ഞാനും നീയും' തുടങ്ങി 'എനിക്കൊരു പ്രണയമുണ്ടായിരുന്നു' എന്ന് ഫെമിന തുറന്നു പ്രഖ്യാപിക്കുമ്പോള്‍ അതിനുപയോഗിക്കുന്ന വാക്കുകളുടെ മൂര്‍ച്ചയും ക്രമപ്പെടുത്തലും ആണ് ഈ വരികളെ ശ്രദ്ധേയമാക്കുന്നത്..അപ്പോഴും മുഴച്ചു നില്‍ക്കുന്ന ഒന്ന് രണ്ടു വാക്യ ഘടനകള്‍ ചില്ലറ അലോസരം സൃഷ്ടിക്കുന്നുമുണ്ട്‌ . മൊത്തത്തിലുള്ള വായനാ സുഖത്തില്‍ അത് അവഗണിക്കാവുന്നതെ ഉള്ളൂ ... നന്ദി ഫെമിനാ..സങ്കടത്തിന്റെ ഈ നിലവിളി ഞങ്ങളെ അനുഭവിപ്പിച്ചതിനു..ഗ്രൂപ്പില്‍ സജീവമാകൂ.. @ സിദ്ധീക്ക് തൊഴിയൂര്‍-നന്ദി.

  ReplyDelete
 15. 'മുഴച്ചു നില്‍ക്കുന്ന ഒന്ന് രണ്ടു വാക്യ ഘടനകള്‍'
  ഏതെന്നു വ്യക്തമാക്കിയാല്‍ തിരുത്താന്‍ എളുപ്പമാകും...
  ശ്രദ്ധിക്കാം... കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം..
  നന്ദി, നൗഷാദ്... ഈ കരുതലാണ് എന്നെ പിന്നെയും ഇവിടെ ചിലത് കുറിച്ചിടാന്‍ പ്രേരിപ്പിക്കുന്നത്... നന്ദി...

  ReplyDelete
 16. അവതരണം നന്നായി.. ആത്മാഭിമാനത്തിന്റെ വിളംബരം..
  പക്ഷേ ഇപ്പോള്‍ അങ്ങനെയുള്ളവര്‍ എത്രത്തോളമുണ്ട്? വിരളമെന്നതാണ് എന്റെ വ്യക്തിപരമായ അനുഭവം...

  ReplyDelete
 17. എഴുത്ത് നന്നായിട്ടുണ്ട്

  ReplyDelete
 18. ഫെമിന മനോഹരമായിരിക്കുന്നു
  ഒരു പാട് വൈകി യിട്ടാണല്ലോ ഈ പോസ്റ്റ്‌ വന്നത് ..
  അഭിനന്ദനങ്ങ

  ReplyDelete
 19. അവനരികില്‍ അലസമായ് കിടക്കുന്നവളോട്
  മൃദുലമായ് മന്ത്രിക്കുന്നത് കേട്ടു,
  'ഞാനാദ്യമായി ചുംബിക്കുന്ന പെണ്ണ് നീയാണ്,
  ഞാനാദ്യമായി പുണരുന്ന പെണ്ണ് നീയാണ്,
  ഞാന്‍ കാമിക്കുന്ന ആദ്യത്തെയും അവസാനത്തെയും പെണ്ണ്
  നീ തന്നെ"

  അനശ്വര പ്രണയത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. ഇന്ന് എലായിടത്തും പുതിയ പൂവിനെ തേടിയുള്ള താക്കോല്‍ മാറ്റങ്ങള്‍ മാത്രം..

  ആശംസകള്‍

  ReplyDelete
 20. ഓര്‍മ്മിക്കാനൊരു പ്രണയമുണ്ടായിരുന്നല്ലൊ. അതാണു കാര്യം.

  ReplyDelete
 21. ഇന്ന് മനുഷ്യർ വ്യെക്തിയെ പ്രണയിക്കുന്നതിനെക്കാൾ പ്രണയം എന്ന വികാരത്തെ പ്രണയിക്കുന്നു... അങ്ങനെയുള്ളവർക്ക് പ്രണയിനിയെന്നാൽ വസ്ത്രം മാറും പോലെ മാറാവുന്ന ഒന്നാണ്.. ഒരു പക്ഷെ പ്രണയമെന്ന വികാരത്തിന്റെ മൂർദ്ദന്യ ഭാവമാവാം ഇത്.. അല്ലെങ്കിൽ വെറും കാമമാകാം.. വിശാലമായ ലോകം മുഴുവനും തന്റെ പ്രണയം നിറയ്ക്കണമെന്ന ഉപബോധമനസ്സിന്റെ തോന്നലാകാം ഇതിനു പിന്നിൽ.. ഇതിന്റെ തെറ്റും ശെരിയും നിശ്ചയിക്കാൻ നമ്മൾക്ക് എന്തവകാശം.. നിങ്ങൾ പ്രകൃതിയിലേക്കു നോക്കു.. അപ്പൂപ്പൻ താടിയും അതിന്റെ വിത്തുകൾ കാറ്റിന്റെ സഹായത്തോടെ കൂടുതൽ ദൂരങ്ങളിലേക്ക് എത്തിക്കാൻ വ്യഗ്രത കാണിക്കുന്നതു കാണാം.. അപ്പോൾ മനുഷ്യൻ മാത്രം അവന്റെ പ്രജനന സ്വാതന്ത്രത്തെ സംസ്കാരതിന്റെ പേരിൽ അടിച്ചമർത്തി വെയ്ക്കുന്നു.. ഈ ചട്ടകൂടിൽ നിന്നും ആരെങ്കിലും മാറി നടന്നാൽ നമ്മുടെ സംസ്കാരത്തിന്റെ മൂല്യച്യുതിയെന്ന് ഇവിടെ നമ്മുടെ സംസ്കാരികനായകന്മാർ ഉച്ചത്തിൽ വിലപിക്കുന്നതും നമ്മുക്കു കേൾക്കാം.. ഇത്തരം ചട്ടകൂടുകൾ ഉണ്ടാക്കിയ നമ്മുടെ യാദാസ്തിക വർഗത്തോടു എനിക്കു സഹതാപമേയുള്ളു.. കാരണം അവർ വെറും കൂപമണ്ഡുകങ്ങളാണ്..

  ReplyDelete
 22. "എനിക്കൊരു പ്രണയമുണ്ടായിരുന്നു..."

  വളരെ നന്നായിരിക്കുന്നു ഫെമിന...
  ശരിക്കും ഇഷ്ടപ്പെട്ടു..
  അഭിനന്ദനങ്ങള്‍.. ആശംസകള്‍..

  ReplyDelete
 23. nannaayi................. aashamsakal..........

  ReplyDelete
 24. കൊള്ളാം, ഭേഷ്‌ സഹോദരീ ഭേഷ്‌! എനിക്കിഷ്ടപ്പെടുന്നു....

  ReplyDelete
 25. പ്രണയമെന്ന് പേരിട്ടു വിളിക്കുന്ന കാമമല്ലേ ഇന്നിന്റെ നേര്, അവിടെ പ്രണയത്തിന്റെ താക്കോല്‍ സൂക്ഷിക്കാനാവുമോ ഫെമിനാ...?
  ഉള്ളില്‍ നിന്നും കിനിഞ്ഞിറങ്ങിയ വരികള്‍ , നന്നായിരിക്കുന്നു.

  ReplyDelete
 26. @ kunjuss
  kaamathe pranayamennu vilikkunna ningal thanneyalle yadhaartha thettukkar...

  ReplyDelete
 27. കാപട്യം! അതാണല്ലൊ പുതിയ യുഗത്തിന്റെ മുഖമുദ്ര.
  ഇന്നെല്ലാം നൈമിഷികമാണ്.
  രക്ത ബന്ധങ്ങള്‍ പോലും നൈമിഷിക ആനന്ദത്താല്‍ ഞെട്ടറ്റുപോകുന്നു.

  കവിതയില്‍ കഥയുടെ ഊര്‍ജ്ജമുണ്ടു.
  എല്ലാ ആശംസകളും

  ReplyDelete
 28. വന്ജിക്കപ്പെടുന്നു അറിയാതെ , എന്നാലും........

  ReplyDelete
 29. നിനക്കു പിന്നേം....
  കൊള്ളാം...രസമുണ്ട്...എന്നാ അത്ര രസമില്ല.....

  ReplyDelete
 30. orupaadu suhruthukkalenna pole
  orupaadu pranayavum undavilla

  ishtangalil...
  oru paadu ruchikal
  oru kura sthalangal
  orupaddu perukal
  nadikal
  mrigangal , pakshikal
  angane enthallam

  pakshe
  ente aadhyathethum avasaanatheyum kaamuki
  neeyanennu parayaathe
  ippo enikkum ninnotum ishtam thonnunnu ennu paranjalo

  ReplyDelete
 31. ബോറന്‍ , Naushu, ismail chemmad , elayoden, khader patteppadam, Jishad Cronic,Sandeep.A.K, മഹേഷ്‌ വിജയന്‍, jayarajmurukkumpuzha ,യാഥാസ്ഥിതികന്‍, കുഞ്ഞൂസ് (Kunjuss), sajinjafar , KEERANALLOORKARAN,അനീസ ,മുഹമ്മദ്കുഞ്ഞി വണ്ടൂര്‍, ഏ ഹരി ശങ്കർ കർത്ത, rangbilla


  എല്ലാവര്ക്കും നന്ദി..

  ReplyDelete
 32. പ്രണയത്തിന്‍റെ പരിണാമം... നല്ല വരികള്‍...

  ReplyDelete
 33. പ്രണയം മരിക്കുന്ന നിമിഷം...
  കൊള്ളാം ഫെമിന..

  ReplyDelete