Saturday, January 8, 2011

നിന്നോടെനിയ്ക്ക്


എനിക്ക് പ്രണയമാണ് നിന്നോട് ,
പക്ഷെ നിന്‍റെ ഇഷ്ടം നേടാന്‍ 
എന്നില്‍ നന്മയുടെ കണിക പോലുമില്ല

നിന്‍റെ കൈ കോര്‍ത്ത്‌ നടക്കുന്ന 
സുഹൃത്തുക്കലോടെനിക്ക് അസൂയയാണ് .
അവര്‍ക്കൊപ്പം ചിലവിടുന്ന നിമിഷങ്ങളില്‍ 
നിന്‍റെ മുഖത്ത് വിടരുന്ന ചിരിയോടെനിക്ക് 
പുച്ഛമാണ് .

എനിക്ക് പ്രണയമാണ് നിന്നോട് ,
പക്ഷെ നിന്‍റെ നിറകണ്ണു തുടയ്ക്കാന്‍ 
എന്‍റെ കയ്യില്‍ തൂവാലയില്ല 

നിന്‍ നേര്‍ക്ക്‌ നീളുന്ന അനേകം 
തൂവാലകളോടെനിക്ക്  വെറുപ്പാണ്.
തൂവാല കുതിര്‍ന്നും തരിവളകള്‍ 
കിലുങ്ങിയും പെയ്തൊഴിയുന്ന നിന്‍റെ 
കണ്ണീരിനോടെനിക്ക് അറപ്പാണ്.
    

12 comments:

  1. എന്റെ ചോദ്യങ്ങള്‍ ഉത്തരങ്ങളില്ലാതെ മാറ്റൊലി കൊളുന്നതോ..

    ReplyDelete
  2. കണ്ണീരിനോടെനിക്ക് അറപ്പാണ്.
    എന്താ ചെയ്യാ..?

    ReplyDelete
  3. Sandeep chodyavum chodya chihnnavum thammil valiya andharamund

    ReplyDelete
  4. onnum cheyyendathilla Siddheekka, kanneru thottavantethaanu... athu kond onnum nedaanakilla.. oru hridayam polum.

    ReplyDelete
  5. ariyaam da.. pakshe ente chodhya chihnnangalil ninnum ninaku ente manasile chodhyangal vekthamaakumennu viswasikkunnu..

    ReplyDelete
  6. ഏടി ഭയങ്കരി...
    കിടിലം.

    വായിച്ചിട്ട് ഞാനാകെ പേടിച്ച് പോയി!!!
    ഹോ!!!

    ReplyDelete
  7. pedikkenda hari... ithokke chumma, nee ippozhe ingane pedichalo?

    ReplyDelete
  8. എല്ലാരിലും നന്മയുണ്ട്..

    ReplyDelete
  9. 'thoovaala kuthirnnum
    tharivalakal kilungiyum'..............????

    ReplyDelete
  10. എനിക്ക് പ്രണയമാണ് നിന്നോട് ,
    പക്ഷെ നിന്‍റെ ഇഷ്ടം നേടാന്‍
    എന്നില്‍ നന്മയുടെ കണിക പോലുമില്ല

    നിന്‍റെ കൈ കോര്‍ത്ത്‌ നടക്കുന്ന
    സുഹൃത്തുക്കലോടെനിക്ക് അസൂയയാണ് .
    അവര്‍ക്കൊപ്പം ചിലവിടുന്ന നിമിഷങ്ങളില്‍
    നിന്‍റെ മുഖത്ത് വിടരുന്ന ചിരിയോടെനിക്ക്
    പുച്ഛമാണ് .


    എന്തോ.....എനിക്കും ഇങ്ങനൊക്കെ തോന്നിയിട്ടുണ്ട്...എന്റെ പ്രൊഫൈല്‍ ചിത്രം കണ്ടു കേറി നോക്കിയത...ഇഷ്ടപ്പെട്ടു..

    ReplyDelete