Monday, January 9, 2012

ഹാ മരണമേ...


പിന്നില്‍  എന്‍റെ  വസ്ത്രങ്ങള്‍  ഒന്നൊന്നായി  അഴിഞ്ഞു  വീഴുന്നു
വെളുത്ത  ലില്ലിപൂക്കള്‍ കൊണ്ട് ആരൊക്കെയോ  എന്‍റെ ശവ  പൂജ  ചെയ്യുന്നു.
എന്‍റെ  നേര്‍ത്തു  നേര്‍ത്ത  ചിറകുകള്‍ക്ക്   കനം   വയ്ക്കുന്നു,
മെല്ലെ  മെല്ലെ  അതിളകി  തുടങ്ങുന്നു..


കരയുന്ന   കണ്ണുകള്‍  എന്‍റെ പാരതന്ത്ര്യത്തിന്‍റെ -
മതില്‍കെട്ട്‌  തകര്‍ക്കുന്ന  പ്രളയം  പെയ്യിക്കുന്നു..

എന്നിലേക്ക്‌ പറന്നു  പറന്നു  മറന്നു  പോയ -
നിന്നിലേക്കുള്ള  വഴി  ഞാന്‍  ഓര്‍ത്തെടുക്കുകയാണ്..
വഴിദൂരം  എത്ര  കഴിഞ്ഞിട്ടും കുഴഞ്ഞു  പോകാത്ത
എന്‍റെ ചിറകനക്കങ്ങള്‍ , പ്രിയനേ എനിക്ക് നിന്നോടുള്ള
ഇനിയും മരിക്കാത്ത പ്രണയമാണ്..

മറവിയുടെ മഞ്ഞപൂക്കള്‍ കൊഴിഞ്ഞു കിടക്കുന്ന  ഈ വഴിയുടെ ഒടുവില്‍
എനിക്കായി  മെഴുകുതിരി കത്തിച്ചു  പ്രാര്‍ഥിച്ചിരിക്കുന്ന  നിന്‍റെ
സ്നേഹമുണ്ടാകും.


ദൈവത്തിന്‍റെ  പൂന്തോപ്പില്‍ ,
ജീവന്‍റെ വൃക്ഷത്തില്‍
വീണ്ടും പിറക്കാം ഒരൊറ്റയിലയായി ,
നിന്‍റെ രക്തം എന്‍റെ ഞരമ്പുകളിലൂടൊഴുകണം
എന്‍റെ നിറം നിന്‍റെ മിഴികളില്‍ പ്രതിഫലിക്കണം ..
നിന്‍റെ മര്‍മ്മരം എന്‍റെ ഉയിരില്‍ നിന്നും  ഉയിര്‍ കൊള്ളണം.

അഹം  ബോധത്തിന്‍റെ  അവസാനത്തെ  വസ്ത്രവും-
ഉപേക്ഷിച്ച  എന്‍റെ  ഹൃദയത്തെ  നീ  എങ്ങനെയാകും തിരിച്ചറിയുക?

നിന്‍റെ  പ്രണയ  പെരുമഴയില്‍  ചിറകറ്റ   വനശലഭമായോ..?
എണ്ണമറ്റ  നുണകള്‍  കൊണ്ട്  സ്വപ്‌നങ്ങള്‍  നെയ്തു  തന്ന
കളിക്കൂട്ടുകാരിയായോ...?
നിലക്കാത്ത കടലിരമ്പമായോ..?
സ്വസ്തിയുടെ സ്നാനഘട്ടത്തില്‍ -
ഞാന്‍ നിന്‍റെ ചുണ്ടിലും നീയെന്‍റെ ചുണ്ടിലും
തര്‍പ്പണം ചെയ്ത  ആത്മ ബലിയായോ..?


'ഇനി തെറ്റാന്‍ നിനക്ക് വഴികളൊന്നും ഭൂമിയില്‍ ബാക്കിയില്ലേ..?'
എന്ന് ചോദിച്ചാകും നീ എന്നെ ആശ്ലേഷിക്കുക..
അതെനിക്കറിയാം..


എന്‍റെ  സ്വപ്നം  ഇവിടെ അവസാനിക്കയാണ്..
എന്‍റെ  കണ്‍പോളകള്‍ക്ക്  ഭാരമേറുന്നു..
നിന്‍റെ  നിശ്വാസങ്ങളുടെ  ക്രമത്തില്‍ മിടിച്ചിരുന്ന
എന്‍റെ  ഹൃദയം  തണുത്തു മരവിക്കയാണ്..

29 comments:

 1. This comment has been removed by a blog administrator.

  ReplyDelete
 2. എന്‍റെ സ്വപ്നം ഇവിടെ അവസാനിക്കയാണ്..
  എന്‍റെ കണ്‍പോളകള്‍ക്ക് ഭാരമേറുന്നു..
  നിന്‍റെ നിശ്വാസങ്ങളുടെ ക്രമത്തില്‍ മിടിച്ചിരുന്ന
  എന്‍റെ ഹൃദയം തണുത്തു മരവിക്കയാണ്..
  ==========================
  മരണമെന്ന യാഥാര്‍ത്ഥ്യം എന്റെ കൂട്ടുകാരനാവുകയാണ് .....
  നല്ല വരികള്‍ ഫെമിന ..ആശംസകള്‍

  ReplyDelete
 3. ഫെമിനയുടെ പഴയ കവിതകളുടെ അത്ര നന്നായില്ല , ആശംസകള്‍ ...

  ReplyDelete
 4. കീറിമുറിക്കപ്പെട്ട ഹൃദയത്തിൽ പ്രണയത്തിന്റെ തീച്ചൂള അടക്കി വച്ചുകൊണ്ട് മരണത്തെ ആവാഹിച്ച് വരിക്കുന്ന വനശലഭം.

  ശക്തമായ രചന. അക്ഷരത്തെറ്റുകള് ഒന്ന് ശ്രദ്ധിക്കണേ.
  പ്രിയസഹോദരിക്ക് ആശംസകൾ.

  satheeshharipad.blogspot.com

  ReplyDelete
 5. 'ഇനി തെറ്റാന്‍ നിനക്ക് വഴികളൊന്നും ഭൂമിയില്‍ ശേഷിച്ചില്ലേ
  എന്ന് ചോദിച്ചാകും നീ എന്നെ ആശ്ലേഷിക്കുക'

  ഇനി ഭൂമിയിലവശേഷിക്കുന്ന വഴികളെല്ലാം ശരികളുടെതു മാത്രമാണെന്ന് നീ അവനോടു പറയുക..
  ഫെമിനാ,കവിത വളരെ നന്നായി

  ReplyDelete
 6. എന്നിലേക്ക്‌ പറന്നു പറന്നു മറന്നു പോയ -
  നിന്നിലേക്കുള്ള വഴി ഞാന്‍ ഓര്‍ത്തെടുക്കുകയാണ്..
  ഈ വരികള്‍ ശരിക്കും സ്പര്‍ശിക്കും .....നമ്മളെ മാത്രം അറിഞ്ഞപ്പോള്‍ മരണത്തിന്റെ പാത നമ്മള്‍ മരണക്കുന്നു

  ReplyDelete
 7. ഇഷ്ടപ്പെട്ടു,ആശംസകൾ...........

  ReplyDelete
 8. താങ്കളുടെ കവിതതന്നെ ഒരു നുണയാണോ ?
  നുണ എന്ന ആശയം താങ്കളുടെ കവിതകളില്‍ ആവര്തിക്കുന്നുന്ട്‌.

  ReplyDelete
 9. വായന അടയാളപ്പെടുത്തുന്നു.

  ReplyDelete
 10. എന്‍റെ സ്വപ്നം ഇവിടെ അവസാനിക്കയാണ്..
  എന്‍റെ കണ്‍പോളകള്‍ക്ക് ഭാരമേറുന്നു..
  നിന്‍റെ നിശ്വാസങ്ങളുടെ ക്രമത്തില്‍ മിടിച്ചിരുന്ന
  എന്‍റെ ഹൃദയം തണുത്തു മരവിക്കയാണ്..

  feminaaa....ohh..vallaathe thulanju kayarunna vaakkukal....nannaayi....... nee FB acount deleted??

  ReplyDelete
 11. @Pradeep paima , khaadu.., faisalbabu , umesh pilicode, Satheesh Haripad, വഴിമരങ്ങള്‍ , MyDreams, ഷാജു അത്താണിക്കല്‍ , ഇ.എ.സജിം തട്ടത്തുമല: നന്ദി കൂട്ടുകാരെ..

  ReplyDelete
 12. @മാനത്ത് കണ്ണി //maanathukanni: നേരുള്ള ഒരു നുണയാണ് എന്‍റെ ജീവിതം , കവിതയും അങ്ങനെയാകാതെ വയ്യല്ലോ..

  @Manu Nellaya / മനു നെല്ലായ.: അതെ ഡിലീറ്റു ചെയ്തു..

  ReplyDelete
 13. എന്നിലേക്ക്‌ പറന്നു പറന്നു ഞാന്‍ നിന്നിലേക്കുള്ള വഴി മറന്നു തുടങ്ങിയിരിക്കുന്നു
  ---------------------------------------------------
  ആശംസകള്‍

  ReplyDelete
 14. നിന്റെ ഹൃദയത്തില്‍ നിന്നുള്ള വാക്കുകള്‍
  അകലങ്ങളില്‍ നിന്നെങ്കിലും
  എന്റെ ഹൃദയത്തെ തുളയ്ക്കുന്നു കൂട്ടുകാരി.. ശരിക്കും..

  "സ്വസ്തിയുടെ സ്നാനഘട്ടത്തില്‍ -
  ഞാന്‍ നിന്‍റെ ചുണ്ടിലും നീയെന്‍റെ ചുണ്ടിലും
  തര്‍പ്പണം ചെയ്ത ആത്മ ബലിയായോ..? "

  really touching.... gud

  ReplyDelete
 15. ആര്‍ജ്ജവമുള്ള എന്നാല്‍ ഇഴയടുക്കില്ലാത്ത വരികള്‍

  ReplyDelete
 16. @Ismail Chemmad: :)

  @Sandeep.A.K : എന്‍റെ ഹൃദയം തുളച്ച വാക്കുകളില്‍ നിന്നും ഉയിര്‍ കൊണ്ട വരികളാകുമ്പോള്‍ അത് നിന്നെയെങ്കിലും നോവിക്കുന്നത് ആകണമല്ലോ കൂട്ടുകാരാ .

  @നാരദന്‍::; നന്ദി സുഹൃത്തെ നല്ല നിരീക്ഷണത്തിനും തുറന്നു പറച്ചിലിനും... തുടര്‍ന്നും വായിക്കുക, അഭിപ്രായങ്ങള്‍ അറിയിക്കുക.

  @കണ്ണന്‍ | Kannan: :(

  ReplyDelete
 17. മരണം കൂടെ വരുന്നു.
  ഒരു നാള്‍ നാം കൂടെ പോകുന്നു..

  ReplyDelete
 18. ഈ നല്ല കവിതക്കെന്റെ ആശംസകള്‍...

  ReplyDelete
 19. ആശയം നന്നായി,
  വരികള്‍ അത്ര ഭംഗിയായില്ല,
  ഒതുക്കം പോരാതെപോയി.

  ReplyDelete
 20. 'ഇനി തെറ്റാന്‍ നിനക്ക് വഴികളൊന്നും ഭൂമിയില്‍ ബാക്കിയില്ലേ..?'
  എന്ന് ചോദിച്ചാകും നീ എന്നെ ആശ്ലേഷിക്കുക..
  അതെനിക്കറിയാം..
  വളരെ ഇഷ്ടായി ..
  എങ്കിലും മൊത്തത്തില്‍ കവിത എന്ന രീതിയില്‍ ചില നൂലിഴകള്‍ മുറിഞ്ഞത് പോലെ ..

  ReplyDelete
 21. എവിടെയോ നിരാശ കലര്‍ന്നതുപോലെ. സോണി പറഞ്ഞതുപോലെ വരികളില്‍ കല്ലു കടിക്കുന്നു...ഫെമിനയ്ക്ക് ഒന്നു ശ്രദ്ധിച്ചാല്‍ ശരിയാക്കാവുന്നതേ ഉള്ളൂ....ആശംസകള്‍

  പാമ്പള്ളി

  ReplyDelete
 22. “നേരുള്ള നുണയാണ് ജീവിതം” അത് ഇഷ്ടമായി.

  ഒതുക്കമില്ലായ്മ ഒഴിച്ച് മറ്റു കുറവുകളൊന്നും ഈ കവിതയില്‍ ഞാന്‍ കാണുന്നില്ല. (ഒതുക്കമില്ലായ്മയാണെന്റെ ജീവിതം അതുകൊണ്ട് എന്റെ കവിതയും അങ്ങനെ തന്നെയാവേണ്ടേ എന്ന മറുചോദ്യമരുതേ)

  ആശംസകള്‍.....

  ReplyDelete
 23. ഞാന്‍ അവസാനിക്കുന്നിടത്താണ് എന്റെ സ്വപ്നങ്ങല്ലുടെ ആരംഭം എന്ന് പറയാതെ പറഞ്ഞ കൂട്ടുകാരി,,,ആശംസകള്‍..

  ReplyDelete
 24. ഇഷ്ടപ്പെട്ടു വരികള്‍, ചിലപ്പോള്‍.. ങ്ഹ്!! :))

  നന്നായ് എഴുതുന്നയാളാണ്-
  പ്രണയമെന്നതില്‍ നിന്നും മാറിയുള്ള വിഷയങ്ങള്‍ പ്രതീക്ഷിക്കുന്നു.

  ആശംസകളോടെ..

  ReplyDelete
 25. താങ്കളുടെ കവിതകള്‍ക്ക് വല്ലാത്തൊരു മിനുക്കം കാണുന്നു ..
  കണ്ണും മനസ്സും ഒഴുകി വഴുതിപ്പോകുന്ന ഒരു മിനുക്കം....
  .
  നിങ്ങള്ക്ക് കയറാന്‍ ഉന്നതികളുടെ ഗോപുരങ്ങളുണ്ട് അധികമുയരത്തില്‍ അല്ല അത്.....
  നിശാ സുരഭി പറഞ്ഞ പോലെ പ്രണയം മാത്രമെഴുതി തീര്‍ക്കരുത്‌ കവിതകളെ .... ശ്രദ്ധിക്കുമല്ലോ .... സസ്നേഹം....

  ReplyDelete
 26. മരണത്തോടുള്ള തീവ്ര പ്രണയം!!
  വ്യത്യസ്തവും അര്‍ത്ഥസമ്പുഷ്ടവുമാണ് താങ്കളുടെ ഓരോ രചനയും!

  ReplyDelete