നീ കുരുങ്ങി കിടക്കുന്ന
ആ പ്രണയത്തിന്റെ ചില്ലയിൽ
ഓരോ കാറ്റും നിന്നെ തകർക്കുന്നു
ഓരോ മഴനൂലും നിന്നെ കുതിർക്കുന്നു.
കണ്ണെത്താ കൊമ്പിൽ കുടുങ്ങിയ നിന്നെ-
വിടുവിക്കുന്നത് എങ്ങനെയെന്നു
ഓർമ്മകളിലേക്ക്
ഞാൻ തിടുക്കപ്പെടുന്നു...
കാറ്റിനൊപ്പം പാറുമ്പോൾ,
നീയെനിക്കു
പ്രണയമായിരുന്നു
മഴ കൊള്ളാതെ കാത്തു നിന്റെ-
ചിറകുകളെ ബന്ധിച്ചു
വീട്ടിലേക്കോടുമ്പോൾ,
എന്റെ ജീവിതവും ..
കടലു പോലെ കനത്ത,
നിലാവ് പോലെ വിളർത്ത,
കണ്ണുനീര് പോലെ തെളിഞ്ഞ
എന്റെയാകാശത്തിൽ
നീ കാറ്റിനൊപ്പം നൃത്തം വച്ചു
എന്റെ വിരലുകളും നിന്റെ ചിറകുകളും
താഴ്വരയിലെ കാറ്റിനൊപ്പം പ്രണയിച്ചു..
എന്റെ വിരലുകളിൽ നിന്റെ
നേർത്തു
നേർത്ത നൂലുമ്മ വച്ചു..
മഴക്കാലത്തെ പ്രാകി ,
ഒരു പുതപ്പിനുള്ളിൽ
നാമെത്രയോ ജന്മം പനിച്ചു കിടന്നൂ
എന്നിട്ടും,
ഒരു കൊള്ളിയാൻ വെട്ടത്തിൽ
നിന്റെ നൂലുമ്മകളേറ്റ എന്റെ വിരലുകൾ
നിന്റെ നൃത്തം മറന്നൂ..
നില തെറ്റി കൂപ്പു കുത്തുന്ന
നിന്റെ പ്രണയം മറന്നൂ..
അടുത്ത മഴക്കാലം,
എത്രയോ സമർഥമായി
നിന്റെ ഓർമ്മകളെ പോലും
എന്നിൽ നിന്നും കട്ടെടുത്തു
ഇന്ന് പുലർന്നപ്പോൾ
മുറി നിറയെ കാറ്റ്
കൈവിരലുകളിൽ നൂലുമ്മ പാടുകൾ
പുറത്തെ പേരറിയാ മരത്തിൽ
കണ്ണെത്താ കൊമ്പിൽ
കുടുങ്ങി
കിടക്കുന്ന
നീ..
നീ കുരുങ്ങി കിടക്കുന്ന
ആ പ്രണയത്തിന്റെ ചില്ലയിൽ
ഓരോ കാറ്റും നിന്നെ തകർക്കുന്നു
ഓരോ മഴനൂലും നിന്നെ കുതിർക്കുന്നു.
കണ്ണെത്താ കൊമ്പിൽ കുടുങ്ങിയ നിന്നെ-
വിടുവിക്കുന്നത് എങ്ങനെയെന്നു ഓർമ്മകളിലേക്ക്
ഞാൻ തിടുക്കപ്പെടുന്നു...
കാറ്റിനൊപ്പം പാറുമ്പോൾ,
നീയെനിക്കു പ്രണയമായിരുന്നു
മഴ കൊള്ളാതെ കാത്തു നിന്റെ-
ചിറകുകളെ ബന്ധിച്ചു വീട്ടിലേക്കോടുമ്പോൾ,
എന്റെ ജീവിതവും ..
കടലു പോലെ കനത്ത,
നിലാവ് പോലെ വിളർത്ത,
കണ്ണുനീര് പോലെ തെളിഞ്ഞ
എന്റെയാകാശത്തിൽ നീ കാറ്റിനൊപ്പം നൃത്തം വച്ചു
എന്റെ വിരലുകളും നിന്റെ ചിറകുകളും
താഴ്വരയിലെ കാറ്റിനൊപ്പം പ്രണയിച്ചു..
എന്റെ വിരലുകളിൽ നിന്റെ
നേർത്തു നേർത്ത നൂലുമ്മ വച്ചു..
മഴക്കാലത്തെ പ്രാകി ,
ഒരു പുതപ്പിനുള്ളിൽ നാമെത്രയോ ജന്മം പനിച്ചു കിടന്നൂ
എന്നിട്ടും, ഒരു കൊള്ളിയാൻ വെട്ടത്തിൽ
നിന്റെ നൂലുമ്മകളേറ്റ എന്റെ വിരലുകൾ നിന്റെ നൃത്തം മറന്നൂ..
നില തെറ്റി കൂപ്പു കുത്തുന്ന നിന്റെ പ്രണയം മറന്നൂ..
അടുത്ത മഴക്കാലം,
എത്രയോ സമർഥമായി
നിന്റെ ഓർമ്മകളെ പോലും എന്നിൽ നിന്നും കട്ടെടുത്തു
ഇന്ന് പുലർന്നപ്പോൾ
മുറി നിറയെ കാറ്റ്
കൈവിരലുകളിൽ നൂലുമ്മ പാടുകൾ
പുറത്തെ പേരറിയാ മരത്തിൽ
കണ്ണെത്താ കൊമ്പിൽ
കുടുങ്ങി
കിടക്കുന്ന
നീ..
ലളിതം മനോഹരം :) കൊള്ളാം ട്ടോ ,,പുതിയ പോസ്റ്റുകള്‍ അറിയിക്കുക വീണ്ടും വരാം
ReplyDeleteഋതുഭേതങ്ങൾ ബാക്കിയാക്കുന്ന ഓർമ്മകൾ
ReplyDelete