ഒരു വിവാഹിതനെ പ്രണയിക്കുക എന്നാൽ
ഊഴത്തിനു കാത്തു നിന്നോളാം എന്ന കരാറിൽ
ഒപ്പു വയ്ക്കുക എന്നാണു..
ഒരു വിവാഹിതനെ പ്രണയിക്കുക എന്നാൽ
അവന്റെ വേളിയുടെ പുലയാട്ടു നിശബ്ദം സഹിക്കുക
എന്ന് കൂടിയാണ്..
ഒരു വിവാഹിതനെ പ്രണയിക്കുക എന്നാൽ
അളന്നു മുറിച്ചു തരുന്ന നിമിഷങ്ങളെ
ഏറ്റവും വലിയ കരുതലെന്നു കാത്തു വയ്‌ക്കേണ്ടതാണ്..
ഒരു വിവാഹിതനെ പ്രണയിക്കുക എന്നാൽ
അത്രമേൽ അടുത്തിരിക്കുമ്പോഴും അവളുടെ വിളികളിൽ
മറുപടികളിൽ സംശയത്തിന്റെ പല ജോഡി കണ്ണുകളെ തിരസ്ക്കരിക്കുക എന്ന് കൂടിയാണ്..
ഒരു വിവാഹിതനെ പ്രണയിക്കുക എന്നാൽ
അവളെന്ന കരുതലിൽ വഴക്കിടുമ്പോഴൊക്കെയും
പിൻവിളിക്കായി വാതിലിൽ കാവൽ നിൽക്കലാണ്..
ഒരു വിവാഹിതനെ പ്രണയിക്കുക എന്നാൽ
കുങ്കുമം ചോദിക്കുമ്പോൾ 'നീ മറ്റൊരുവന്റെ ഭാര്യ'
എന്ന അപമാനം ഓർമ്മപ്പെടുത്തലാണ്..
ഒരു വിവാഹിതനെ പ്രണയിക്കുക എന്നാൽ
അടയാളങ്ങളൊന്നും ശേഷിപ്പിക്കാതെ
ഉമ്മ വയ്ക്കാൻ പഠിക്കലാണ്..
ഒരു വിവാഹിതനെ പ്രണയിക്കുക എന്നാൽ
അവളുടെ നഖപ്പാടുകളിൽ വിരൽ തൊട്ടു
ഹൃദയത്തിൽ ചോര പൊടിയുക എന്നാണ്..
ഒരു വിവാഹിതനെ പ്രണയിക്കുക എന്നാൽ
ഒളിയിടങ്ങളിൽ സ്വപ്ന ഭവനങ്ങൾ വരച്ചു ചേർക്കുക
എന്ന് കൂടിയാണ്..
ഒരു വിവാഹിതനെ പ്രണയിക്കുക എന്നാൽ
അവരുടെ മണങ്ങളിൽ നിന്നും അവന്റേതു മാത്രം
വേർതിരിച്ചെടുക്കുകയാണ്..
ഒരു വിവാഹിതനെ പ്രണയിക്കുക എന്നാൽ
അത്രമേൽ അപമാനിതയായിട്ടും ആ സ്നേഹം
ആവശ്യമാണെന്ന് അശക്തയാകലാണ്..
ഒരു വിവാഹിതനെ പ്രണയിക്കുക എന്നാൽ
പ്രിയമുള്ളയിടങ്ങളിൽ നിന്നും ഭ്രഷ്ടരാകുക
എന്നുമാണ്..
ഒരു വിവാഹിതനെ പ്രണയിക്കുക എന്നാൽ
അവരിടം സ്വസ്ഥമാകാൻ ഉപേക്ഷിക്കപെടുന്നതും
കൂടിയാണ്..
ഒരു വിവാഹിതനെ പ്രണയിക്കുക എന്നാൽ
കണ്ണ് നിറയാതെ കാലിടറാതെ തിരികെ നടക്കുകയാണ്...
ഫെമിനഫറൂഖ്
02-11-2017
02-11-2017
This comment has been removed by a blog administrator.
ReplyDeleteഒരു വിവാഹിതനെ പ്രണയിക്കുന്നതിനെപ്പറ്റി ബ്ലോഗെഴുതുക എന്നുവെച്ചാൽ
ReplyDeleteനൂറുകണക്കിനു പോസ്റ്റുകളിൽ നിന്നും വ്യത്യസ്തമായ ഒന്നിനെ സൃഷ്ടിക്കലാണ്
ബ്ലോഗ്ഗേർസ് ഗ്രൂപ്പിലെ ലിങ്ക് കണ്ടാണ് ഇവിടെയെത്തിയത്.. കുറച്ചു വ്യത്യസ്തമായ ഈ എഴുത്തു ശരിക്കും ഇഷ്ടപ്പെട്ടു.. <3
വ്യത്യസ്തത ഇഷ്ടായി
ReplyDeleteഅത് അൽപ്പം ബുദ്ധിമുട്ടുള്ള സംഗതിയെന്നു തിരിച്ചറിയുകയും അതിൽ നിന്നും പിന്മാറുകയുമാണ് ബുദ്ധി। തന്നെയുമല്ല അത് നിയമവിരുദ്ധവും ആപത്തുമാണ്।
ReplyDeleteകണ്ണ് നിറയാതെ കാലിടറാതെ തിരികെ നടക്കുകയാണ്...നല്ലതു...
ഹ ഹ നന്നായി കുറിച്ചു
Philiph Sar paranathinodu yogikkunnu. Kannunirayathe kalidarathe thirikke nadakkuka...
ReplyDeleteEzhuthu nannayittundu. Ashamsakal.