Saturday, July 15, 2017

ചിതറാൽ


 


ദൈവം ഉറങ്ങിപ്പോയ ഏഴാമത്തെ പകൽ,
ഹേമന്തം, വർഷത്തെയും വസന്തത്തെയും കൂട്ടി യാത്ര പോയി ...

കല്ലുകളിൽ ഉറങ്ങുന്ന ദൈവത്തെ കൊത്തിയുണ്ടാക്കി,

വിശന്നപ്പോൾ കുളക്കരയിൽ ഇരുന്നു പുകക്കണ്ണടയിലൂടെ പരസ്പരം നോക്കി...

ഹേമന്തം വസന്തത്തെയും, വസന്തം വർഷത്തെയും ചുംബിച്ചു...

ദൈവമുണർന്നു പോയെങ്കിലോയെന്നു ഹേമന്തം ധൃതിയിൽ തിരികെ നടന്നു..

സുഗന്ധങ്ങളും വർണങ്ങളും കൊണ്ട് ചിറകുകൾ തുന്നുകയായിരുന്നു ദൈവമപ്പോൾ...

കുളിരു കൊണ്ടൊരു കുപ്പായമപ്പോൾ നിലാവിൽ തിളങ്ങുന്നുണ്ടായിരുന്നു...

ദൈവമിനിയും ഉറങ്ങുന്ന പകലും കാത്തു വഴിയിൽ നിൽക്കയാണ്‌ പാവം ഹേമന്തം..

3 comments:

  1. വരികളിൽ സച്ചിദാനന്ദൻ മാഷിൻറെ വഴികൾ

    ReplyDelete
  2. ആറു ദിവസംകൊണ്ടു ഭൂമിയെ സൃഷ്‌ടിച്ച ദൈവം വിശ്രമിച്ച ഏഴാം നാൾ അല്ലെ :-)

    ReplyDelete