Friday, May 20, 2011

കാവല്‍ക്കാരി

കരിയില കാല്‍ച്ചുവട്ടില്‍ പെട്ടാലും 
ഒച്ച കേള്‍ക്കാത്ത പൂച്ച ടത്തം.
പകല്‍ മുഴുവന്‍ ഊന്നുവടി കുത്തി 
നടന്നിട്ട്, രാത്രിയില്‍ പടവുകള്‍ കയറി
ഓരോ മുറിയ്ക്ക് പുറത്തും കാതോര്‍ത്ത് 
നില്‍ക്കുന്ന കൌശലം.
എന്നിട്ടും കണ്ടത് പലതും, 
കേള്‍ക്കുന്നതിലേറെയും വിട്ടു കളയുന്നു.

ഇനിയും തിളക്കം നശിക്കാത്ത 
ഉറക്കം മറന്ന വെള്ളി ണ്ണുകള്‍.
അന്തേവാസികളില്‍, ചിരിക്കാത്തവരുമായി 
മാത്രം ങ്ങാത്തം.
എങ്കിലും നിറചിരിയും നക്ഷത്ര കണ്ണുകളുമുള്ള 
എന്‍റെ കൂട്ടുകാരെ കൌതുകത്തോടെ
നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

ഭക്ഷണ മുറിയില്‍ നിന്നും എച്ചില്‍ 
പാത്രത്തിലേക്കൊഴുകുന്ന
അരുചിയുടെ ധൂര്‍ത്തിനെ 
തടയുന്ന രൊറ്റ മുരള്‍ച്ച.
അലക്ക് കല്ലിനടുത്തു വെള്ളം 
മിതവ്യയം ചെയ്യാന്‍ ശീലിപ്പിക്കുന്ന 
നാളേക്കുള്ള രുതല്‍.

എല്ലാരുമുറങ്ങിയെന്നുറപ്പു വരുത്തീട്ടും 
കിടക്കയില്‍ ഉറങ്ങാതെ തിരിഞ്ഞും 
മറിഞ്ഞും നേരം പുലര്‍ത്തുന്ന വേപഥു
മാതൃത്വത്തിന്‍റെയോ? പാറാവിന്‍റെയോ?

ഇവിടെ ഒരു വീട്,
ഒരുപാട് പേരുടെ രണ്ടാം വീട്.
( ചിലര്‍ക്കെങ്കിലും ടത്താവളം മാത്രം)

പിന്നെ രമ്മ,
ഒരുപാട് പേര്‍ക്കിവര്‍ രണ്ടാമതൊരമ്മ.
( ചിലര്‍ക്കെങ്കിലും സൌര്യം കെടുത്തുന്ന വെറും പാറാവുകാരി)

20 comments:

 1. സ്നേഹം കരുതലാവട്ടെ..!!

  ReplyDelete
 2. തളിരിട്ട കിനാക്കള്‍.........
  _ചക്രപാണി chakrootty@gmail.com

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. >>>ഇവിടെ ഒരു വീട്,
  ഒരുപാട് പേരുടെ രണ്ടാം വീട്.
  ( ചിലര്‍ക്കെങ്കിലും ഇടത്താവളം മാത്രം)

  പിന്നെ ഒരമ്മ,
  ഒരുപാട് പേര്‍ക്കിവര്‍ രണ്ടാമതൊരമ്മ.
  ( ചിലര്‍ക്കെങ്കിലും സൌര്യം കെടുത്തുന്ന വെറും പാറാവുകാരി)>>>
  ഫെമിനാ...........
  നന്നായിട്ടുണ്ട്. നമൂസ് പറഞ്ഞപോലെ സ്നേഹം കരുതലാകട്ടെ..!

  ReplyDelete
 5. എല്ലാരുമുറങ്ങിയെന്നുറപ്പു വരുത്തീട്ടും
  കിടക്കയില്‍ ഉറങ്ങാതെ തിരിഞ്ഞും
  മറിഞ്ഞും നേരം പുലര്‍ത്തുന്ന വേപഥു
  മാതൃത്വത്തിന്‍റെയോ? പാറാവിന്‍റെയോ?

  ശരിക്കും മനസ്സിൽ തട്ടുന്ന വരികൾ. അഭിനന്ദനങ്ങൾ ഫെമിന.

  ReplyDelete
 6. നല്ല വരികള്‍. നല്ല കവിത. ആശംസകള്‍

  ReplyDelete
 7. നമ്മുടെ ജീവിതം തന്നെ അമ്മ ഉറങ്ങാതെ നമ്മളെ കാത്തു സൂക്ഷിച്ച നിമിഷങ്ങളുടെ ഫലമല്ലേ?

  ReplyDelete
 8. കവിതയെ വിലയിരുത്താനുള്ള പരിജ്ഞാനം കുറവാണ് അത് കൊണ്ട് തന്നെ ഞാന്‍ വായിച്ചു എന്ന് മാത്രം പറയുന്നു

  ReplyDelete
 9. വായിച്ചു, വരികള്‍ ഇഷ്ടായി..!

  ReplyDelete
 10. കരുതൽ കൊണ്ടൊരു വാർഡനമ്മ. നന്നായിരിക്കുന്നു.

  ReplyDelete
 11. ഫെമിനാ, ഇത്തരം കഥാപാത്രത്തോട് സ്നേഹം വരുന്നത് അവര്‍ ജീവിതത്തില്‍ നിന്നു അകലുമ്പോള്‍ ആയിരിക്കും ,മിക്കപേര്‍ക്കും...
  കവിത വളരെ നന്നായി,നമിക്കുന്നു ഈ കഴിവിനെ..

  ReplyDelete
 12. കാവല്ക്കാരിയുടെ കര്‍മ്മവും ധര്‍മ്മവും തമ്മിലുള്ള വൈരുദ്ധ്യം
  കാവല്ക്കാരിയുടെ മനസ്സിലും കാവലിന്റെ സുഖവും ദുഖവും അറിയുന്നവരുടെ മനസ്സിലും ഉണ്ടാക്കുന്ന ചലനങ്ങള്‍ വരയ്ക്കാന്‍ ശ്രമിച്ചത് നന്നായിരിക്കുന്നു.
  മനുഷ്യന്റെ ശീലങ്ങളും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള വൈമുഖ്യവും ഒടുവില്‍ പൊരുത്തപ്പെടാന്‍ നിര്‍ബന്ധിതമാകുന്നതും അങ്ങിനെ ചെയ്യേണ്ടി വരുമ്പോളുള്ള അസ്വസ്ഥതകളും ചിത്രീകരിക്കുക എന്നും എഴുതുന്നവര്‍ക്കുള്ള മുമ്പിലുള്ള വെല്ലുവിളിയാണ് ഇനിയും ശ്രമിക്കുക.ആശംസകള്‍ ......

  ReplyDelete
 13. വിത്യസ്തമായൊരു കോണിൽ നിന്നുള്ള നോക്കിക്കാണൽ.. ഫെമിനാ ആശംസകൾ..

  ReplyDelete
 14. നല്ല വരികൾ... ഇഷ്ടപ്പെട്ടു.

  ReplyDelete
 15. ആദ്യം വായിച്ചപ്പോള്‍ മനസിലായില്ല... വീണ്ടും വായിച്ചപ്പോള്‍ ശരിക്കും മനസില്‍ തട്ടി..
  എന്നത്തേയും പോലെ വിത്യസ്തമായ ഒരു വായനാനുഭവം നല്‍കുന്ന ഒരു നല്ല കവിത..

  ReplyDelete
 16. From a view point of a cat..

  ReplyDelete
 17. ചിലര്‍ക്കെങ്കിലും അവര്‍ വെറും കാവല്‍ക്കാരി.. സ്വന്തം സ്വതന്ത്രങ്ങള്‍ക്കു മേല്‍ നിയന്ത്രണങ്ങള്‍ വയ്ക്കുന്നവരെ വെറുക്കുന്ന യുവത്വം അല്ലെ നമ്മുടെ ഉള്ളിലെ ശാപം..

  ReplyDelete
 18. എല്ലാരുമുറങ്ങിയെന്നുറപ്പു വരുത്തീട്ടും
  കിടക്കയില്‍ ഉറങ്ങാതെ തിരിഞ്ഞും
  മറിഞ്ഞും നേരം പുലര്‍ത്തുന്ന വേപഥു
  മാതൃത്വത്തിന്‍റെയോ? പാറാവിന്‍റെയോ? **** അതെ മാതൃത്തിൻറെ ആ ജാഗ്രത ഒരു പാറാവല്ല, തൻറെ ഹൃദയം അറിഞ്ഞുള്ള സ്നേഹം നൽകലാണു, എല്ലാ മാതാവിലും അത് അലിഞ്ഞ് ചേർന്നിരിക്കുന്നു. നല്ല വരികൾ നമ്മൂടെ യുവധാരക്ക് ഇത് സംഭാവന ചെയ്തുകൂടെ... സഹോദരി...

  ReplyDelete