Wednesday, April 25, 2012

വിവാഹിതയുടെ സു(?)വിശേഷം


എഴുത്ത് പലകയിലേക്ക് കൈ തട്ടി മറിഞ്ഞു വീണ - 
മഷികുപ്പിക്ക് എന്‍റെ കോടി സ്വപ്‌നങ്ങള്‍ വില.

അയയില്‍ ഉണങ്ങാനിട്ട കിടക്ക വിരിയില്‍ -
നീ തിരസ്കരിച്ച പ്രണയോന്മാദത്തിന്‍റെ  ചോരപ്പാട്‌,
നിനക്കായ് കാത്ത കന്യാവനങ്ങളുടെ -
ശേഷിക്കുന്ന ഭൂപടം.

നിനക്ക് പ്രണയ ശൈലം കാട്ടി തന്ന -
എന്‍റെ വിയര്‍പ്പിനിവിടെ ചതഞ്ഞ മുല്ലപ്പൂവിന്‍റെ ഗന്ധം ..

നീ പച്ചിരുമ്പ്  രുചിച്ചിരുന്ന എന്‍റെ നാവിലിപ്പോള്‍ -
ഗൃഹസ്ഥയുടെ കിനാവ്‌  വറ്റിയ വാക്കുകളുടെ ചൂര്..
  

9 comments:

  1. നീ പച്ചിരുമ്പ് രുചിച്ചിരുന്ന എന്‍റെ നാവിലിപ്പോള്‍ -
    ഗൃഹസ്ഥയുടെ കിനാവ്‌ വറ്റിയ വാക്കുകളുടെ ചൂര്..
    കവിത നന്നായി .
    നിരാശ കവിതയില്‍ മാത്രമായിരിക്കട്ടെ ..ആശംസകള്‍

    ReplyDelete
  2. ആശയങ്ങള്‍ നന്ന്.
    പ്രണയത്തില്‍ ആണ്ട് മുങ്ങിക്കിടക്കുമ്പോള്‍ എഴുതാന്‍ കഴിയില്ല.
    എങ്കിലും ഇത് ഒരു കവിതയില്‍ നിന്ന് ഏതാനും വരികള്‍ എടുത്തുവച്ചതുപോലെ തോന്നി. തുടക്കവും ഒടുക്കവും എന്തോ അപൂര്‍ണ്ണമായി നില്‍ക്കുന്നതുപോലെ.

    ReplyDelete
  3. നല്ല വരികൾ..തീഷ്ണമായ ഭാവം..

    ReplyDelete
  4. എഴുതിയ വരികള്‍ നന്ന്,
    പക്ഷെ, ബാക്കി വരികള്‍ എവിടെ?
    അവസാനം പോലെ തോന്നുന്നില്ല.

    ReplyDelete
  5. കുറ കാലമായി ഇവിടെ എത്ത നോക്കിയിട്ട്.
    എന്റെ ഡാഷ് ബോര്‍ഡില്‍ പുതിയ പോസ്റ്റ്‌ കാണിക്കാറില്ല .
    വരികള്‍ നന്നായിട്ടുണ്ട്. അപൂര്വമായോന്നു ഒരു സംശയം .

    ReplyDelete
  6. ishtamaayi............aashamsakal

    ReplyDelete