Friday, January 7, 2011

ഓരോ തണല്‍ മരവും പറയുന്നത്


വെയിലിനെ പ്രണയിച്ച്  , വെയിലിനെ പ്രണയിച്ച്
തണല്‍ മരങ്ങളെ ഞാന്‍ മറന്നു തുടങ്ങിയപ്പോള്‍
മാരിയായി നീ എന്നില്‍ നിര്‍ത്താതെ പെയ്തു
പ്രളയമായി നീ എന്‍റെ ദാഹം ശമിപ്പിച്ചു

മഴ തോര്‍ന്നു , വെയില്‍ കനത്തു 
പ്രളയം കഴിഞ്ഞു , ഭൂമി വരണ്ടു 
ആദ്യമായി ഞാന്‍ നിന്നു വിയര്‍ത്തു 
നീയാം തണല്‍ വിതുള്ളില്‍ കിളുര്‍ത്തു

തളിരായി ഇലയായി പൂവായി കനിയായി
നീ എന്‍റെ ഹൃദയത്തില്‍ പടര്‍ന്നു 
നിന്‍റെ തണലില്‍ നിന്നിട്ടും എന്നെ 
പുണര്‍ന്ന വെയിലിനെ ഞാന്‍ വെറുത്തു 

നിന്‍റെ തണല്‍ കൊണ്ടൊരു കുടീരം 
നിന്‍റെ കരുതല്‍ കൊണ്ടൊരു ഹിമ ശയ്യ 
വേനലിനെ തോല്‍പ്പിക്കാന്‍, വെയിലിനെ 
പ്രണയിക്കാതിരിക്കാന്‍ അത് മതിയായിരുന്നു 
എന്നിട്ടും...

നീ പെയ്തു കൊണ്ടേയിരിക്കുന്നു 
വെയില്‍ നാലാം തോടാതെന്നെ കാക്കുന്നു 
ഞാന്‍ അറിയുന്നു, എന്‍റെ ഹൃത്തില്‍ 
നിറയുന്ന നിന്‍റെ മഴയ്ക്ക് ഉപ്പു രസമാണ്  

7 comments:

  1. വെയിലിനെ പ്രണയിച്ച് , വെയിലിനെ പ്രണയിച്ച്
    തണല്‍ മരങ്ങളെ ഞാന്‍ മറന്നു തുടങ്ങിയപ്പോള്‍.....
    -----------------------------------------------------
    സഖാവെ....
    നീ വീണ്ടും ഞങ്ങള്‍ക്ക് മുന്നില്‍ വാക്കുകൂട്ടങ്ങളുടെ നിലാമഴയാകുന്നു.....
    അതിന്റെ ഇളംതണുപ്പില്‍ ഞങ്ങളും.....
    ഞങ്ങളും തണല്‍ മരങ്ങളെ മറക്കാന്‍ പോകുവാ......
    അതിനായി ഞങ്ങള്‍ക്ക് ഇനി വെയിലിനെ പ്രണയിക്കണം.....
    വെയിലിനെ പ്രണയിക്കണം....!

    ReplyDelete
  2. .നന്ദി സഖാവേ എന്‍റെ വികലാക്ഷരങ്ങളെ പരിഗണിക്കുന്നതിന്

    ReplyDelete
  3. ninte mukham moodikal azhinju veezhatte.. vaakkukal hridhayathinte ullil ninnumavatte.. allatha paksham vaakkukal verum chillukottarangal maathram..

    ReplyDelete
  4. ellavarkkumund mukham moodikal.... athonnum azhinju veezhathe kakaan njan sramikkum. chillu kottarangale enikkishtamaanu, karinkal hridayangalekkal.....

    ReplyDelete
  5. രണ്ടു വരികളാണ് എനിക്കിപ്പോള്‍ ഓര്മ വരുന്നത്

    1)ചില്ലു മേടയിലിരുന്നെന്നെ കല്ലെറിയല്ലേ..

    2) പ്രണയം..
    വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടിക സൌധം എപ്പോളോ തട്ടി തകര്‍ന്നു വീഴുന്നു നാം
    നഷ്ടങ്ങളറിയാതെ നഷ്ടപെടുന്നു നാം..

    ReplyDelete
  6. i am attaching a poem of nanditha with ma comment as a reply to your recent response..


    The touch of affection
    The aching need of what I sought
    Leaves me out of all the fairs
    My mask, too fine and serene,
    My smile ugly,words worthless,
    The mask is torn to pieces.
    Still I wear a self conscious laugh
    Facing the world out of its beauty
    To frown with disdain.

    ReplyDelete