Friday, February 4, 2011

ചേരി


പ്രഭാത കിരണങ്ങള്‍ ചില്ല് ജാലകത്തില്‍
വന്നു മുട്ടിയിട്ടാകം,
കഴിഞ്ഞ രാത്രിയുടെ പകുതിയിലെപ്പോഴോ
നിദ്ര പുണര്‍ന്ന മിഴികളെ,
ലഹരി കവര്‍ന്ന ബോധത്തെ
അവന്‍ മെല്ലെ ഉണര്‍ത്തിയത്.

ഓര്‍മ്മകളുടെ നഷ്ട സുഗന്ധം പടി
കടന്നെത്തിയിട്ടാകം,
തിരശ്ശീല മാടിയൊതുക്കി ജാലകം പാതി തുറന്നു,
താഴെ നഗരമുണരുന്നത്
അവന്‍ നോക്കി നിന്നത്.

ഭൂതകാലം അവന്‍റെ ഓര്‍മ്മകളുടെ കരയില്‍
തിരയടിച്ചിട്ടാകം,
നിശാനിയമത്തിന്റെ വാള്‍ത്തലയില്‍
കുടുങ്ങാതെ ഓടി അകലും മുന്‍പ്‌
ഈ ജന്മ ഭൂമിയില്‍ താനെന്തായിരുന്നെന്ന്
അവന്‍ ഓര്‍ത്തു പോയത്.

കോണ്ക്രീറ്റ് കൊട്ടാരങ്ങളും,തകര കൂടാരങ്ങളും
മാലിന്യം നീട്ടി തുപ്പുന്ന കാളിന്ദിയുടെ
കൈവഴിയുടെ തീരത്ത്, ഇന്നീ
ആഡംബര സത്രത്തിന്റെ പിന്നിലേക്ക്
പറിച്ചു നടപ്പെട്ട തന്‍റെ ജന്മ ഭൂമി..
ഈ നഗരത്തിന്‍റെ എച്ചില്‍ കൂന.

ചോര്‍ന്നൊലിക്കുന്ന കൂരയിലും
മാലിന്യമൊഴുകുന്ന ചാലിലും
വിശന്നും, കരഞ്ഞും, കളിച്ചും ചിരിച്ചും,
കഴിഞ്ഞു പോയ ബാല്യം.

കളിക്കൂട്ടുകാരിയുടെ
സ്വപ്‌നങ്ങള്‍ ചുവപ്പിച്ചും,
അയല്‍ക്കാരിയുടെ
ദാഹങ്ങള്‍  ശമിപ്പിച്ചും,
കിതച്ചു പോയ കൗമാരം.

കഴുത്തില്‍ താലിയില്ലാത്ത,
നെറ്റിയില്‍ സിന്ധൂരമില്ലാത്ത,
വിശന്നോട്ടിയ വയറിനു മേല്‍
ചേല മുറുക്കിയുടുത്ത്
വരേണ്യന്റെ എച്ചില്‍ പാത്രം കഴുകിയും
മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കിയുണക്കിയും
തന്‍റെ കാലില്‍ ചിലങ്ക മുറുക്കി കെട്ടിയ
അമ്മ മാത്രം ഒരു പുണ്യം.

ഏതോ പ്രമുഖന്‍റെ കൊലയ്ക്കു,
ചേരിയാകെ ഉത്തരം പറയേണ്ടി വന്നപ്പോള്‍
നിയമ പാലകര്‍ ഇരുളില്‍ ഉണ്മതരായി
ചുടു ചോരയില്‍ നടനം തുടങ്ങിയപ്പോള്‍
സ്വപ്നങ്ങളൊക്കെ വാരി കൂട്ടി,
അമ്മയെ ചേര്‍ത്ത് പിടിച്ചു
ഈ നഗരം വിടുമ്പോള്‍
ഒരു സ്വപ്നമുണ്ടായിരുന്നു.....

ഒരു നാള്‍ ഇത് പോലെയീ
ആഡംബര സത്രത്തില്‍ നിന്നു കൊണ്ടീ
നഗര കാഴ്ച്ചയെ ആവോളം നുകരണമെന്ന്..

22 comments:

 1. ഫെമിനയുടെ കവിതകള്‍ എല്ലാം വിത്യസ്ത മായിരുന്നു.
  ഈ വിഷയം നാം ഒരുപാട് പറഞ്ഞും ,എഴുതിയും, ചിത്രീകരിച്ചതുമൊക്കെയാണെങ്കിലും
  വരികള്‍ പലതും മനോഹരമായിരിക്കുന്നു.

  ReplyDelete
 2. ഒന്നുകൂടെ വിസദായ് വായിക്കാന്‍ വരുന്നുണ്ട്.

  ReplyDelete
 3. ഓര്‍മ്മകളുടെ നഷ്ട സുഗന്ധം പടി
  കടന്നെത്തിയിട്ടാകം,
  തിരശ്ശീല മാടിയൊതുക്കി ജാലകം പാതി തുറന്നു,
  താഴെ നഗരമുണരുന്നത്
  അവന്‍ നോക്കി നിന്നത്.

  വരികളെല്ലാം മനോ‍ഹാ‍രം, എന്നാലും ഈ വരികള്‍ ഒത്തിരിയങ്ങട്ട് ഇഷ്ടപ്പെട്ടു!
  മുകളില്‍ വിശദം എന്നതിനൊരുമാതിരി അക്ഷരപ്പിശക് :)

  ReplyDelete
 4. അവന്റ്റെ വേദനകളും..
  ..... സ്വപ്ന സാക്ഷാത്കാരവും ഫെമിനയുടെ വരികളിലൂടെ വളരെ നന്നായിരിയ്ക്കുന്നൂ...അഭിനന്ദങ്ങള്‍.

  ReplyDelete
 5. "ഉയരങ്ങളില്‍ നിന്നുള്ള view എന്നും ഭ്രമിപ്പിക്കുന്ന ഒന്നാണ് femi.." നിന്റെ കവിതകളില്‍ ഇത് തികച്ചും വെത്യസ്തം.. തുടര്‍ന്നും പ്രതീക്ഷിക്കുന്നു..

  ReplyDelete
 6. കൊള്ളാം ഫെമിന,പക്ഷേ ഇതിൽ കവിത കണ്ടില്ല്ല്ല.(കുറ്റം പറയുകയല്ല)

  ReplyDelete
 7. ismail chemmad, നിശാസുരഭി, വര്‍ഷിണി, ~ex-pravasini*,Sandeep.A.K, moideen angadimugar

  ellaavarkkum nanni...

  ReplyDelete
 8. ചോര്‍ന്നൊലിക്കുന്ന കൂരയിലും
  മാലിന്യമൊഴുകുന്ന ചാലിലും
  വിശന്നും, കരഞ്ഞും, കളിച്ചും ചിരിച്ചും,
  കഴിഞ്ഞു പോയ ബാല്യം.
  കൊള്ളാം.

  ReplyDelete
 9. ഇത്തിരി കൂടി ഒതുക്കം വേണ്ടേ. രണ്ട് മൂന്ന് തവണ വായിച്ചാല്‍ കഴിഞ്ഞേക്കും.

  ReplyDelete
 10. ഒന്നുകൂടി ചെത്തിമിനുക്കിയിരുന്നെങ്കില്‍... !

  ReplyDelete
 11. athe...ഒന്നുകൂടി ചെത്തിമിനുക്കിയിരുന്നെങ്കില്‍... !

  ReplyDelete
 12. നല്ല എഴുത്താണ് ഫെമിനയുടേത്.
  എനിക്കിഷ്ടപ്പെട്ടു.

  എന്നാലും, തിരുത്തലുകൾ ആവാം.
  (സിന്ധൂര - സിന്ദൂര
  ഉണ്മതരായി - ഉന്മത്തരായി)

  ReplyDelete
 13. കുസുമം ആര്‍ പുന്നപ്ര , ഒരില വെറുതെ ,khader patteppadam ,JITHU , ചെറുവാടി

  nandi vilappetta abhipraayangalkk.

  ReplyDelete
 14. balyathinte vedanayum pratheekshayum nannaayi varachu katti...anumodanangal

  ReplyDelete
 15. jayanEvoor, സുജിത് കയ്യൂര്‍

  nandi...

  ReplyDelete
 16. നല്ല എഴുത്ത്. "small is Beautiful" എന്നു പറയുമെങിലും ഫെമിനയുദെ വരികൾ വായിക്കുമ്പോൾ വലിപ്പത്തിൽ മടുപ്പ് തോന്നിയില്ല. പുതിയ വിഷയങ്ങളിൽ പുതിയ ചിന്തകൾ ഉണ്ടാവട്ടെ...
  ആശംസകൾ

  ReplyDelete
 17. ഇവിടെ ഭാവിയിലേക്കുള്ള അക്ഷര വഴികള്‍ തുറന്നു കിടക്കുന്നു ..
  ഈ യാത്ര ശുഭമായി നീളട്ടെ ....
  നല്ല വരികളാണ് ..:)

  ReplyDelete
 18. സിദ്ധീക്ക.. ഇരുമ്പുഴിയൻ, ബെഞ്ചാലി, രമേശ്‌അരൂര്‍

  nandi nalla vakkukalkku...

  ReplyDelete