Friday, February 11, 2011

നന്മ വറ്റിയ നഗരത്തിലെ തെരുവോര കാഴ്ചകളില്‍ ചിലത്മണ്ണില്‍ വീണു പോയ ഗര്‍ഭ പാത്രത്തെ
പൊതിഞ്ഞ ഈച്ചയെയാട്ടി ഒരിടത്തിരിക്കുന്നു
പുത്ര ദുഃഖം.

അരക്കെട്ടില്‍ ചുറ്റിയ വിഷപാമ്പിനെ
താലോലിച്ചു മലര്‍ന്നു കിടക്കുന്നു
അലസ യവ്വനം.

മിട്ടായി പൊതിയിലെ രതി ദേവതയുടെ
അഴകളവുകളില്‍ നിന്നും മധുരം നുണയുന്നു
കൗതുക കൗമാരം.

തെരുവു പെണ്ണിന്‍റെ ചിത്രമെടുത്തിട്ടു
അവളുടെ ഉറങ്ങാത്ത രാവുകളുടെ,
ആലസ്യത്തിന്റെ പകലുകളുടെ
കഥ നെയ്യുന്നു പത്ര ധര്‍മ്മം.

വെറുതെ പുകയുന്ന അടുപ്പില്‍,
തിളച്ചു തൂകുന്ന അമ്മയുടെ കണ്ണില്‍
ഉറ്റു നോക്കുന്നു വിശപ്പിന്‍റെ കുഞ്ഞുങ്ങള്‍.

വരണ്ട മുലകളെ ചുറ്റി മുറുക്കിയ
പരുത്ത ചേലയില്‍ മുഖമമര്‍ത്തുന്നു
ഇനിയും മരിക്കാത്ത പെണ്‍ ഭ്രൂണം.

തകര ചുമരുകളെ, രാത്രിയുടെ
കുട മറയില്‍ പൊളിച്ചു നീക്കി
പെണ്ണിനെ തേടുന്നു
വികൃത കാമം.

ഉച്ചത്തില്‍ തെറി പറഞ്ഞും,
വെറുതെ പുലമ്പിയും
ചീഞ്ഞ മീനുണക്കുന്നു
കച്ചവട തന്ത്രം.

ഇത് നന്മ വറ്റിയ നഗരത്തിലെ
തെരുവോര കാഴ്ചകളില്‍ ചിലത്...

27 comments:

 1. ശക്തമായ വരികള്‍ ...

  ReplyDelete
 2. karunam, roudram, sringaaram, bhayanakam, beebhalsam, albhutham.. kshena nerathinullil rasangal palathum minni marayunnu varikalil.. nallathu.. saktham.. vethyashtham.. eniyun vishaya vividhyangal pradeekshikkunnu femi.. oru cheriya suggestion.. ethra valiya title avashyamundo, kuranja vaakkukalil kavithayude ashayam ulkkollunna onnayal nannu..

  ReplyDelete
 3. കാഴ്ചകളിൽ ചിലത്...നഗരം ഇത്ര ഹീനമാണോ? നമ്മളൊരു നാട്ടിൻപുറത്ത്കാരൻ....ആവോ? എന്താവോ?

  ReplyDelete
 4. ഇത്രയും ഭീകരമോ...നഗരം?
  ശക്തമായ..വരികള്‍.

  ReplyDelete
 5. നഗരം ഇത്ര ഹീനമോ?

  ReplyDelete
 6. മനസ്സില്‍ത്തന്നെ വരച്ചിട്ട ഒരു മുഖച്ചിത്രമായി മാറുന്നുണ്ട് ഈ വരികള്‍..

  ReplyDelete
 7. എല്ലാ നഗരങ്ങളും ഈ ഒരു കാര്യത്തില്‍ സമത്വം പുലര്‍ത്തുന്നു.

  ReplyDelete
 8. ഉം നന്നാവുന്നുണ്ട് ഈ വീര്യമുള്ള വാക്കുകള്‍ ...:)

  ReplyDelete
 9. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്ക്കും നന്ദി..
  നഗരത്തിനു ഇങ്ങനെയും ഒരു മുഖമുണ്ട്..
  തീര്‍ച്ചയായും നന്മയുമുണ്ട്...

  ReplyDelete
 10. ഫെമിനാ ശക്തമായ വരികള്‍
  ആശംസകള്‍

  ReplyDelete
 11. ഇതില്‍ ഒരു സമരമുണ്ട്, ശക്തമായ മഴകുമുമ്പുള്ള കാറ്റ്. ഇനിയു, പ്രതീക്ഷിക്കുന്നു

  ReplyDelete
 12. ജീവിത ചുറ്റുപാടിലെ നേരനുഭവം

  ReplyDelete
 13. ഇത് നഗരത്തിന്‍റെ ഒരു മുഖം ...ഇനിയും എത്രയോ മുഖങ്ങള്‍ !

  ReplyDelete
 14. നഗരം ഇത്ര മോശമോ എന്ന ചോദ്യവും അവിടെ നന്‍മയുമുണ്ടെന്ന ഉത്തരവും
  കണ്ട് ചിരി വന്നു. 'നന്‍മ വറ്റിയ നഗര'ത്തില്‍ ഇതല്ലാതെ മറ്റെന്തുണ്ടാവാന്‍. നിങ്ങള്‍ താമസിക്കുന്ന നഗരം അങ്ങിനെയെങ്കില്‍ ജീവിതം ഇങ്ങനെയൊക്കെ തന്നെയാവും സുഹൃത്തുക്കളേ. ഇതിലുമേറെ ചീഞ്ഞുനാറിയ ജീവിതം ചുവക്കുന്ന ഒരു രാത്രിനഗര കാഴ്ചയിലേക്ക്ഇനിയെങ്കിലും ഇറങ്ങിനടക്കേണ്ടതുണ്ട്. വെറുതെ അറിയാനെങ്കിലും. ഇനി കവിത. ശക്തമായ വരികള്‍. ചില വരികള്‍ക്ക് ഞെട്ടിക്കുന്ന വിധ്വംസക ശേഷി.

  ReplyDelete
 15. നഗരമെന്നൊ ഗ്രാമമെന്നൊ വെത്യാസമില്ലാതെ ഇത്തരം ‘പച്ചയായ മുഖങ്ങൾ’ നമുക്ക് കാണാൻ കഴിയും. നഗരങ്ങളിലാവുമ്പോൾ ഇത്തരം പ്രവണതകൾ അനിയന്ത്രിതമാകുമെന്നു മാത്രം

  ആശംസകൾ!

  ReplyDelete
 16. ശക്തമായ ഭാഷ.. ഭാവുകങ്ങൾ

  ReplyDelete
 17. ismail chemmad, ഷാജു അത്താണിക്കല്‍ , ayyopavam, സിദ്ധീക്ക,ഒരില വെറുതെ , മുഹമ്മദ്കുഞ്ഞി വണ്ടൂര്‍ , Jefu Jailaf......

  Nandi...

  ReplyDelete
 18. @ഒരില വെറുതെ
  nagarathilum nanmayund ennanu paranjath..

  ReplyDelete
 19. ഇനിയും നന്മ വറ്റാത്ത ചിലയിടങ്ങൾ നഗരത്തിൽ ബാക്കിയുണ്ട്‌.. അതേക്കുറിച്ചും എഴുതുമെന്നു വിശ്വസിക്കുന്നു..

  എഴുത്ത്‌ നന്നായിരിക്കുന്നു. ആശംസകൾ.

  ReplyDelete
 20. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു! വായന അടയാളപ്പെടുത്തുന്നു.

  ReplyDelete
 21. നന്മയുടെ ഉറവകള്‍ വറ്റാതിരിക്കട്ടെ...വീറോടെയുള്ള ഈ മുന്നേറ്റം നന്നായിരിയ്ക്കുന്നൂ ട്ടൊ..അഭിനന്ദനങ്ങള്‍.

  ReplyDelete
 22. ഫെമിനയുടെ അക്ഷരങ്ങള്‍ക്ക് മൂര്‍ച്ച കൂടി വരുന്നു. അഭിനന്ദനങ്ങള്‍.
  കണ്ണു തുറന്നാണ് നടപ്പ് അല്ലെ.
  "ഇത് നന്മ വറ്റിയ നഗരത്തിലെ
  തെരുവോര കാഴ്ചകളില്‍ ചിലത്..."
  അതെ, ഇത് ചിലത് മാത്രമേ ആകുന്നുള്ളൂ.അവശേഷിക്കുന്നത് ഈ ചിലതിനേക്കാളും മോശമായിരിക്കും.

  ഇനിയും മൂര്‍ച്ച കൂടട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 23. feminaa
  vaakkukal saktham thanne
  enne pole vaayikkaan maathram ariyunnavar parayaan kothikkunnathu

  ini oru vari soumyakkayi maatti vekkoo

  ReplyDelete
 24. ഇത് നന്മ വറ്റിയ നഗരത്തിലെ
  തെരുവോര കാഴ്ചകളില്‍ ചിലത്..


  നന്നായി എഴുതുന്നുണ്ട്.
  തീക്ഷ്ണമായ കോച്ചിവലിപ്പ്!

  ReplyDelete
 25. ഇ.എ.സജിം തട്ടത്തുമല, വര്‍ഷിണി, ബിന്‍ഷേഖ്, rangbilla ,»¦മുഖ്‌താര്‍¦udarampoyil¦«

  നല്ല വാക്കുകള്‍ക്ക്‌, ഈ പ്രോത്സാഹനത്തിനു ഹൃദയം നിറഞ്ഞ നന്ദി.

  ReplyDelete
 26. കാലോചിതമായ രചന, നന്മ വറ്റിയ കാഴ്ചകള്‍ കണ്ടു നിസ്സഹായരായി നില്ല്കേണ്ട അവസ്ഥ യാണ് , എന്നാണിതിനു മോചനം , കവിത ഇഷ്ട്ടമായി, തലക്കെട്ട്‌ നീട്ടി വലിച്ച പോലെ

  ReplyDelete