Wednesday, May 12, 2010

അക്ഷര മഴ

എന്നിലവശേഷിക്കുന്ന നിന്നിലേക്കുള്ള
ജാലകങ്ങളും , വാതിലുകളും
അടച്ചു കൊണ്ട് അവരെന്‍റെ
ഹൃദയത്തിനു മുറിവേല്പിക്കുന്നു ...
നിന്‍റെ അക്ഷരങ്ങള്‍ എന്‍റെ മേല്ക്കുരയില്ലാത്ത
വീടിന്‍റെ അകത്തളങ്ങളില്‍ മഴയായ് പെയ്യുന്നു ...
ഞാനെപ്പോഴും നനഞ്ഞൊട്ടിയ വസ്ത്രവുമായ് നില്കുന്നത് കണ്ടിട്ടും
ആരുമറിയുന്നില്ല ; അടച്ച ജാലകതിനിപ്പുറം നീ നിന്ന് പെയ്യുന്നു എന്ന് ..

1 comment:

  1. ഇത്ര ചുരുങ്ങിയ വരികളില്‍ എത്ര ശക്തമായാണ് അക്ഷര പ്രണയ മഴയെ അവതരിപ്പിച്ചത് ...............വായിച്ചു കണ്ണ് തള്ളിപോയി ...........അസൂയ കലര്‍ന്ന പ്രശംസ മാത്രമേ എന്നില്‍ നിന്നും കിട്ടുകയുള്ളൂ :) ഭയങ്കര ഇഷ്ട്ടായി ..............വീണ്ടും തുടരട്ടെ ഈ പ്രയാണം ..................എല്ലാ ആശംസകളും !!!

    ReplyDelete