അതിപുരാതനമായ പാറക്കെട്ടുകളിൽ
കുരുങ്ങി കിടക്കുകയാണ് എന്നിലെ പുഴ,
ഒഴുകാൻ വെമ്പി വെമ്പി ഒരിക്കൽ ഞാൻ,
ദൈവമേ നിന്നിലേക്ക് പൊട്ടിച്ചിതറും..
ഈ ലോകത്തിന്റെ അറ്റത്തേക്ക് ഒഴുകിപോകും ...
ഈ പാറകെട്ടുകൾ എന്നെ എത്രമേൽ പോള്ളിക്കുന്നുവ ോ
അത്രമേൽ ഞാൻ നിന്നെ പ്രണയിക്കുന്നു ......
കുരുങ്ങി കിടക്കുകയാണ് എന്നിലെ പുഴ,
ഒഴുകാൻ വെമ്പി വെമ്പി ഒരിക്കൽ ഞാൻ,
ദൈവമേ നിന്നിലേക്ക് പൊട്ടിച്ചിതറും..
ഈ ലോകത്തിന്റെ അറ്റത്തേക്ക് ഒഴുകിപോകും ...
ഈ പാറകെട്ടുകൾ എന്നെ എത്രമേൽ പോള്ളിക്കുന്നുവ
അത്രമേൽ ഞാൻ നിന്നെ പ്രണയിക്കുന്നു ......
ഉച്ചവെയിൽ എന്നെ കുടിച്ചു വറ്റിക്കും മുൻപ്
ഒരു പ്രാര്ത്ഥന കൂടി ,
എന്റെ ചിതറുന്ന ചിന്തകളെ കൂടി
നിന്റെ മരു മരങ്ങൾ പാനം ചെയ്യട്ടെ...
എന്റെ നിറയുന്ന മിഴിനീരു കൂടി
നിന്റെ കൃഷിയിടങ്ങളെ കൊഴുപ്പിക്കട്ടെ..
കിനാവിന്റെ ഒരിത്തിരി നിലാ വെളിച്ചത്തെ കൂടി
നിന്റെ കിങ്കരന്മാർ പങ്കുവയ്ക്കട്ടെ ..
കരിമ്പാറകൾ തകർന്നു പോകുന്ന
ലോകാവസാനം വരാൻ പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു
എന്നിലെ പുഴ മരിക്കട്ടെ,
ലോകാവസാനം വരാൻ പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു
എന്നിലെ പുഴ മരിക്കട്ടെ....
ഒഴുകാൻ വെമ്പി വെമ്പി ഒരിക്കൽ ഞാൻ,
ReplyDeleteദൈവമേ നിന്നിലേക്ക് പൊട്ടിച്ചിതറും..
ഈ ലോകത്തിന്റെ അറ്റത്തേക്ക് ഒഴുകിപോകും ...
ഈ പാറകെട്ടുകൾ എന്നെ എത്രമേൽ പോള്ളിക്കുന്നുവോ
അത്രമേൽ ഞാൻ നിന്നെ പ്രണയിക്കുന്നു ......
വരികൾ ഹൃദയത്തെ തൊടുന്നു, ഫെമിന ഈസ് ബാക്ക് :))
പുഴ മരിയ്ക്കേണ്ടാ
ReplyDeleteഎന്റെ ചിതറുന്ന ചിന്തകളെ കൂടി
ReplyDeleteനിന്റെ മരു മരങ്ങൾ പാനം ചെയ്യട്ടെ...
എന്റെ നിറയുന്ന മിഴിനീരു കൂടി
നിന്റെ കൃഷിയിടങ്ങളെ കൊഴുപ്പിക്കട്ടെ..
കിനാവിന്റെ ഒരിത്തിരി നിലാ വെളിച്ചത്തെ കൂടി
നിന്റെ കിങ്കരന്മാർ പങ്കുവയ്ക്കട്ടെ ..
എത്ര സുന്ദരമാണ് വരികൾ, ഇനിയും ഒരുപാട് ഒരുപാട് എഴുതുക കൂട്ടുകാരീ
ലോകാവസാനം വരാൻ
ReplyDeleteപ്രാർത്ഥിച്ചു പ്രാർത്ഥിച്ചു
എന്നിലെ പുഴ മരിക്കട്ടെ..
നല്ല വരികള്‍. ഭാവ സാന്ദ്രം..
ആശംസകള്‍...
ഈ പാറകെട്ടുകൾ എന്നെ എത്രമേൽ പോള്ളിക്കുന്നുവോ
ReplyDeleteഅത്രമേൽ ഞാൻ നിന്നെ പ്രണയിക്കുന്നു ......
പുഴകളും വേണം ചിന്തകളും
പുഴ മരിച്ചു കൊണ്ടിരിക്കുന്നു അല്ല നമ്മൾ അവയെ കൊല്ലുന്നു
ReplyDeleteഉച്ചവെയിൽ എന്നെ കുടിച്ചു വറ്റിക്കും മുൻപ്
ReplyDeleteഒരു പ്രാര്ത്ഥന കൂടി .....
ഹൃദയത്തിൽ നിന്നും അണപൊട്ടിയൊഴുകുന്ന പുഴ പോലെ ഈ കവിത .. തുടരുക ,ആശംസകൾ
ReplyDeleteപുഴകൾ വറ്റുന്നതിലും
വേഗതയിലാണ്
ഹൃദയങ്ങളിലെ
സ്നേഹ സാഗരങ്ങൾ
വറ്റി വരളുന്നത്
ആരൊക്കെയൊ
ഉമിത്തീ കോരിയിടുന്നു
പ്രവർത്തനമില്ലാത്ത
പ്രാർഥനക്കാർത്ഥം ഇല്ല -
എന്നറിയുന്നതെന്നാണ് ഭക്തർ ..
... ആശംസകൾ .
കവിത നന്നായി ഫെമിന
ReplyDelete