Saturday, January 5, 2013

പരാന്ന ഭോജിയുടെ മാതൃത്വം


അതൊരു ബാധ്യതയാണ് .
പിന്നെയൊരു തടവറയും.
ഒരു പെണ്ണിനു നേരിടാനാവുന്ന
ഏറ്റവും വലിയ നിസ്സഹായത.

എന്നോ തന്നെ മറന്ന പ്രണയത്തെ
തിരികെ വിളിക്കാനുള്ള  വ്യഗ്രത.
നഷ്ടമായ ആശ്വാസ വാക്കുകളെ
ഓര്‍ത്തെടുക്കാനുള്ള അവസാന ശ്രമം.
അമര്‍ത്തപ്പെട്ട വിലാപങ്ങളുടെ
രാക്ഷസ തിരയൊലികള്‍.
കടത്തപ്പെട്ട  വികാരങ്ങളുടെ 
അപ്രതീക്ഷിത  മടങ്ങി വരവ്. 

ദൈവമേ നീയാണു വലിയ രക്ഷ...
എന്റെ മാലാഖയ്ക്ക് തൂവല്‍ കുപ്പായവുമായി
നീ എപ്പോഴാണ് വരിക ?
പാലിക്കപ്പെടാത്ത വാക്കുകളായി
എന്റെയീ സ്വപ്നങ്ങളെയും 
നീ തകര്‍ത്തു കളയരുതേ.. 

എന്റെ പുല്‍ക്കൂട്ടില്‍ 
അവസാന നക്ഷത്ര വിളക്കും തെളിയുമ്പോള്‍ 
നീ വന്ന് പിറക്കണേ എനിക്കുണ്ണിയായി

ഈ താഴ്വരയില്‍ വയലറ്റ് പൂക്കള്‍ വിടരുമ്പോള്‍
നീ പറയണേ,
അമ്മയ്ക്കും കാണാന്‍ കൊതിയായിരുന്നു
ഈ വസന്തമെന്ന് ...

5 comments:

  1. ആരാണ് വലിയ രക്ഷ!!

    ReplyDelete
  2. അതിമനോഹരമായ ഭാഷയാണ്‌ ഫെമിനയുടേത്..പാറ്റേണിന്റെ പ്രശ്നമാണൊന്നറിയില്ല
    കവിതയിലെ ഉള്ളടക്കത്തെക്കാള്‍ അതിന്റെ ഭാഷാസൌന്ദര്യത്തിന് ശ്രദ്ധ നല്‌കിയപോലെ .

    ReplyDelete
  3. പാലിക്കപ്പെടാത്ത വാക്കുകളായി
    എന്റെയീ സ്വപ്നങ്ങളെയും
    നീ തകര്‍ത്തു കളയരുതേ.........

    ദൈവം ഒരിക്കലും ആരുടെയും സ്വപങ്ങള്‍ തകരിക്കില്ല അത് അതതു സമയത്ത് നമ്മള്‍ക്ക് എറ്റവും വേണ്ട രീതിയില്‍ അവിടന്ന് നല്‍കും, തീര്‍ച്ച !

    ReplyDelete
  4. എന്റെയീ സ്വപ്നങ്ങളെയും നീ തകര്‍ത്തു കളയരുതേ..

    ReplyDelete