Thursday, June 21, 2012

എനിക്കൊരു ചങ്ങാതിയെ വേണം














കവിതയെഴുതാത്ത 
കഥകള്‍ പറയാനറിയാത്ത 
പാട്ട് പാടാരില്ലാത്ത 
എന്‍റെ ഭൂതകാലമാറിയാത്ത 
എന്നെ ഒന്ന് സ്നേഹിക്കാന്‍ പോലുമാവാത്ത 
ഒരു ചങ്ങാതിയെ വേണം..

പ്രണയികളുടെ കടല്‍ തീരം താണ്ടി,
മദ്യപരുടെ ഉദ്യാനത്തില്‍ തിരഞ്ഞു,
വിഷാദികളുടെ ഉള്‍ചിരികളില്‍ കുടുങ്ങി,
ഒരാളേം കിട്ടീല ചങ്ങാത്തം കൂടാന്‍ ...

ദൈവത്തോട് പ്രാര്‍ഥിച്ചു,
എനിക്കൊരു ചങ്ങാതിയെ വേണം... 

അന്ന് മഴ പെയ്തു , ഞാനും അവനും നനഞ്ഞു.
കുടയില്ലാതെ ഒരേ വഴി നടന്നു
ഞാന്‍ മഴ തുള്ളികളെ ചുംബിച്ചു ,
അവന്‍ മഴയെ ശപിച്ചു.
തമ്മില്‍ കണ്ടെന്നു വരുത്താന്‍ 
വെറുതേ ചിരിച്ചു..

പിന്നെ എന്‍റെ വൈകുന്നേരങ്ങളെല്ലാം
അവനിലേക്ക്‌ ചുരുങ്ങി .
പഴയ സുഹൃത്തുക്കളുടെ വിലാസമെഴുതിയ -
മുഷിഞ്ഞ പുസ്തകം തീയിലിട്ടു.

അവനെന്നെ വിളിച്ചിടത്തേക്കെല്ലാം ഞാന്‍ പോയി.
അവന്‍റെ നഷ്ട പ്രണയത്തിന്റെ ഇരുളടഞ്ഞ -
ഇടനാഴികളില്‍ ...
ആദ്യ പാപത്തിന്റെ ഇത്തിരി ചോപ്പ് വീണ -
വാക മരച്ചുവട്ടില്‍ ...
പിന്നെയൊരിക്കല്‍ ,
നിലാവ് പൂക്കുന്ന നിശാ ഗന്ധിക്കരികില്‍ - 
പുതിയൊരു രാഗവും തേടി...

ഇന്നലെയെന്നെ വീട്ടിലേക്കു ക്ഷണിച്ചു,
ഞാന്‍ പോയി..
കറുത്ത കണ്ണടയിട്ട 
കാറിന്റെ ചില്ല് വാതില്‍ തുറന്ന്,
ഇരുളിന്റെ മറയില്‍ അവന്‍റെ വീടകത്തേയ്ക്ക് ..

അവനെന്നെ ചേര്‍ത്തു നിറുത്തി,
മെല്ലെ പറഞ്ഞു 
'എനിക്കറിയാം നിനക്കെന്താണ് വേണ്ടതെന്നു '
അവനെന്റെ നെറ്റിയില്‍ ഉമ്മ വച്ചു ,
ഞാന്‍ ചിരിച്ചു..
പിന്നെയത് വിയര്‍പ്പില്‍ കുതിര്‍ന്ന് 
എന്‍റെ ചിരിയോളം ഒലിച്ചിറങ്ങി..
എന്‍റെ ചുമലുകളില്‍ ഇഴയുന്ന 
അവന്‍റെ കൈകള്‍ തട്ടി മാറ്റി 
ഞാനാ സൗഹൃദത്തില്‍ നിന്നും 
ഇറങ്ങിയോടി...

ദൈവമേ എനിക്ക് വേണ്ടത് 
ഒരു ചങ്ങാതിയെയായിരുന്നു..
കവിതയെഴുതാത്ത 
കഥകള്‍ പറയാനറിയാത്ത 
പാട്ട് പാടാരില്ലാത്ത  ചങ്ങാതി...

9 comments:

  1. കവിത ഇഷ്ടായി സുഹൃത്തെ ..

    ReplyDelete
  2. പ്രണയികളുടെ കടല്‍ തീരം താണ്ടി,
    മദ്യപരുടെ ഉദ്യാനത്തില്‍ തിരഞ്ഞു,
    വിഷാദികളുടെ ഉള്‍ചിരികളില്‍ കുടുങ്ങി,
    ഒരാളേം കിട്ടീല ചങ്ങാത്തം കൂടാന്‍ ...

    ReplyDelete
  3. കവിത നന്നായിട്ടുണ്ട്. ആശംസകള്‍

    ReplyDelete
  4. അസ്സലായിട്ടുണ്ട് ഫെമിനാ; ആശംസകള്‍.
    എവിടെയാണ്? ഇപ്പോള്‍ കാണാറേ ഇല്ലല്ലോ? എഴുതിക്കൊണ്ടിരുന്നില്ലെന്കില്‍ പ്രതിഭകള്‍ തുരുമ്പെടുത്തു പോകും. അതുകൊണ്ട്, എഴുതിക്കൊണ്ടേയിരിക്കുക.

    ReplyDelete
  5. കവിത നന്നായിട്ടുണ്ട് ഫെമിനാ... ആശംസകള്‍

    ReplyDelete
  6. :)

    കവിത ഇഷ്ടപ്പെട്ടു.

    പ്രണയത്തില്‍ കുതിര്‍ന്ന സൗഹൃദത്തേക്കാള്‍ നല്ലത്,
    സൗഹൃദത്തില്‍ നനയുന്ന പ്രണയമാണ്, ആരോടും പറയാത്ത.. ആരുമറിയാത്ത..

    ReplyDelete
  7. കഷ്ടകാലത്തിന്‍ കണക്കുകള്‍ നോക്കവേ
    എങ്ങും മുഖം മൂടി നിന്നെ നോക്കി
    ചിരിച്ചന്ന്യയെന്നോതി പടിയടച്ചീടവേ
    ജെസ്സീ നിനക്കെന്ത് തോന്നി....... :-(

    ReplyDelete
  8. എനിക്കറിയാമായിരുന്നു... അവൻ ചതിയനാണ്, അവനു വേണ്ടത്.................................

    ReplyDelete