നല്ല കുട്ടിയാവുക എന്നാല്‍ ,
നിന്‍റെ ഉപഗ്രഹ നിരീക്ഷണത്തിനു-
പുറത്താവുക എന്നര്‍ത്ഥം.
നിനക്കറിയില്ല,
നിന്‍റെ സ്നേഹമാണ്-
എന്നെ തെറ്റുകള്ക്കടിമയാക്കുന്നതെന് നു.
നിന്നെ ചൊടിപ്പിച്ച,
എന്‍റെ ഓരോ പ്രണയവും
എനിക്ക് നിന്നിലേക്ക് മുങ്ങി നിവരാനുള്ള -
ഗംഗാ സ്നാനമായിരുന്നു.
നീ എന്തു ചെയ്യുമ്പോഴും,
എന്തു ചിന്തിക്കുമ്പോഴും
എന്നിലേക്ക് തിരിച്ചു വച്ചിരുന്ന
നിന്‍റെ കരുതലിന്റെ നോട്ടത്തിനു വേണ്ടിയാണ്
ഞാന്‍ നിരന്തരം നുണകള്‍ പറഞ്ഞിരുന്നത്,
എപ്പോഴും തെറ്റുകള്‍ ചെയ്തിരുന്നത്..
നിനക്കറിയില്ലേ,
നിന്‍റെ നോവുകളില്‍ എനിക്കേറെയിഷ്ടം
എന്നെക്കുറിച്ചുള്ള നിന്‍റെ നോവുകള്‍ തന്നെയെന്നു.
പക്ഷേ, നിന്റെയീ മൗനം എന്നെ മടുപ്പിക്കുന്നു.
ശരികളിലേക്ക് ഞാന്‍ അധീരയകുന്നു.
നിന്‍റെ നിയന്ത്രണരേഖയുടെ കോട്ടവട്ടങ്ങളിലേക്ക്-
ഞാന്‍ സനാഥയാകുന്നു.
നിന്നെ നഷ്ടമായോയെന്നു കണ്ണുകളില്‍ പുഴയൊഴുകുന്നു.
നിന്‍റെ ഉപഗ്രഹങ്ങളുടെ അദൃശ്യ സാന്നിധ്യമെന്നു-
വിദൂരതയിലേക്ക് വെറുതേ കണ്ണു കൂര്‍പ്പിക്കുന്നു.
അക്ഷരമാല മായിച്ച് എകാകിയെന്നു തിരകലമ്പുന്നു..
നിന്‍റെ പുതിയ പ്രണയം ...
നിന്‍റെ മുഖച്ഛായയില്ലാത്ത എന്‍റെ ഗസല്‍ ..
ഒക്കെയും ഭാവിയിലെ അസ്വസ്ഥതകളായി -
എന്നെ വിഴുങ്ങുന്നു..
പ്രിയനേ മതി നിന്‍ മൗനം,
വരിക തരിക;
നിന്‍ നോവിന്റെ കണ്ണുകള്‍
നേരിന്റെ വാക്കുകള്‍
പിന്നെ,
വംശം നശിക്കാന്‍ തുടങ്ങുന്ന
നമ്മുടെ പ്രണയത്തിന്റെ
ഒരു കോടി നക്ഷത്ര കുഞ്ഞുങ്ങള്‍ ..
നിന്‍റെ പുതിയ പ്രണയം ...
ReplyDeleteനിന്‍റെ മുഖച്ഛായയില്ലാത്ത എന്‍റെ ഗസല്‍ ..
ഒക്കെയും ഭാവിയിലെ അസ്വസ്ഥതകളായി -
എന്നെ വിഴുങ്ങുന്നു..
ജിവിത വിഹ്വലതകളുടെ കൂട്ടുകാരിക്ക് ആശംസകള്‍ .
നല്ല കവിത ..
ReplyDeleteഈ വിധം സംബോധന കവിതകള്‍ താങ്കളെ മുഷിപ്പിക്കില്ലേ ?
ലോകത്ത് പ്രണയം ഉള്ളിടത്തോളം മുഷിയില്ല ..പക്ഷെ താങ്കള്‍ മറ്റെന്തെങ്കിലും എഴുതി നോക്ക് ..
ഞങ്ങള്‍ക്ക് വിശ്വാസം വരാന്‍ .
നല്ല കവ്തക്ക് വീണ്ടും ആശംസകള്‍
ReplyDeleteപതിവുപോലെ നല്ല വരികള്‍ തന്നെ.
ReplyDeleteപ്രണയത്തിന്റെ കെട്ടുപാടുകള്‍ മോചനമില്ലാത്ത മനസ്സ്
ReplyDeleteനന്നായി എഴുതി .....
നിന്‍റെ മുഖച്ഛായയില്ലാത്ത എന്‍റെ ഗസല്‍...
ReplyDeleteഹോ!
താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ് രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ് തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ് . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )
ReplyDeleteninnod enik asooya thonnunnu... valare valare nannayittund... mounathinte bharam perunna vaakkukalum... orakke parayunna aashayangalum... vayanaykkidayilevideyo njan enne kandu... athilaanu enik asooya....
ReplyDeleteവംശം നശിക്കാന്‍ തുടങ്ങുന്ന
ReplyDeleteനമ്മുടെ പ്രണയത്തിന്റെ
ഒരു കോടി നക്ഷത്ര കുഞ്ഞുങ്ങള്‍ ..
gr88 linesssss cngrdsss :)