എന്റെ പ്രണയം പ്രളയം പോലെയായിരുന്നു ,
ദൈവം നിന്റെ ഹൃദയത്തിലെക്കെന്നെ പെയ്യിക്കും വരെ..നിന്റെ ദാഹം തീര്‍ക്കാന്‍ ഞാന്‍ നിനക്കുള്ളിലെങ്ങോ
നഷ്ടമായിരിക്കുന്നു ,
ഞാന്‍ നിന്റെ ഊഷ്ണ ഹൃദയമായിരിക്കുന്നു...
നീ ഇന്നും നീയായി തുടരുന്നു , മരുഭൂവായി...
ഒരു കവിതയാണ് ഞാനെന്നു നുണ പറഞ്ഞിരുന്നു നിന്നോട്..
ഒരു പാട്ടിന്റെയീണം വെറുതെ മൂളി , അത് സാരമില്ലെന്നു
നീയും നുണ പറഞ്ഞു...
നിന്റെ കടലാഴങ്ങളില്‍ തുഴ കുഴഞ്ഞും
നിന്റെ ആകാശങ്ങളില്‍ ചിറകൊടിഞ്ഞും
ഞാനെന്നേയോരീണം കരുതി വച്ചു ,
ഈ കെട്ട കാലത്തിനു ശവപൂജ ചെയ്യാന്‍...
ആശംസകള്‍..
ReplyDeleteആശംസകള്‍..
ഒരു ചെറിയ ഇടവേളയ്ക്കു ശേഷം...
http://ienjoylifeingod.blogspot.com/2011/12/blog-post.html
നോക്കുമല്ലോ..
ഒരു കവിതയാണ് ഞാനെന്നു നുണ പറഞ്ഞിരുന്നു നിന്നോട്..
ReplyDeleteഒരു പാട്ടിന്റെയീണം വെറുതെ മൂളി , അത് സാരമില്ലെന്നു
നീയും നുണ പറഞ്ഞു...
ജീവിതത്തില്‍ പലതും കല്ലുവച്ച നുണകള്‍ ആണ് സുഹൃത്തെ .ആശംസകള്‍..