Friday, June 3, 2011

ബാല്യകാല പ്രാര്‍ത്ഥന













കാറ്റും കോളും ഒന്നിച്ചു വന്നു 
കുട പിടിച്ചു വാങ്ങിയിട്ടെന്നെ
മഴയിലേക്ക്‌ തള്ളുമ്പോള്‍,

രാത്രി വന്നെന്‍റെ വിളക്കുകള്‍ 
ഊതി കെടുത്തുമ്പോള്‍,

മുറ്റത്തെ കണ്ണുപൊത്തിക്കളിയിലേക്ക്
അയലത്തെ വീട്ടിലെ പട്ടി 
കെട്ടഴിഞ്ഞു വരുമ്പോള്‍,

ഉമ്മച്ചി തന്ന ബ്ലേഡിന്‍റെ തുണ്ട് 
വിരലുകള്‍ക്കിടയില്‍ തിരുകി
നൊസ്സന്‍ പൊറിന്ചൂന്‍റെ
പലവ്യന്ജനക്കടയില്‍ പഞ്ചാര 
വാങ്ങാന്‍ പോകുമ്പോള്‍,

പഠിക്കാതെ മാറ്റി വച്ച 
ചില ഉത്തരങ്ങളുടെ ചോദ്യം 
ചൂരലും പിടിച്ചു 
മുന്നില്‍ നില്‍ക്കുമ്പോള്‍,

ചുവന്ന അടിവരകള്‍ 
ധാരാളമുള്ള മഞ്ഞക്കടലാസിലെ 
കറുത്ത അക്കങ്ങള്‍ക്ക് താഴെ 
രക്ഷകര്‍ത്താവിന്‍റെ ഒപ്പിടത്തില്‍ 
എന്‍റെ പേന വിറച്ചു ചലിക്കുമ്പോള്‍,

ഗുരുവേ, ഞാന്‍ പൊരുളറിയാതെ
ചിലതൊക്കെ ഉരുവിട്ടിരുന്നു,
ഓത്തു പള്ളിയിലെ കലമ്പല്‍ 
സ്മരണകളില്‍ നിന്നും 
ഞാന്‍ കേട്ടെടുത്ത വരികള്‍....

21 comments:

  1. ഫെമി......കൊള്ളാമെടാ.....നന്നായിരിക്കുന്നു. എനിക്കും എന്റെ ബാല്യം ഓര്‍മ്മ വന്നു....

    ReplyDelete
  2. ബാല്യകാലസ്മരണകളിലൂടെ.....! ഗുരുവേ, ഞാന്‍ പൊരുളറിയാതെ
    ചിലതൊക്കെ ഉരുവിട്ടിരുന്നു,
    ഓത്തു പള്ളിയിലെ കലമ്പല്‍
    സ്മരണകളില്‍ നിന്നും
    ഞാന്‍ കേട്ടെടുത്ത വരികള്‍.... നന്നായിട്ടുണ്ട്

    ReplyDelete
  3. നന്നായിട്ടുണ്ട് ഫെമിചേച്ചി

    ReplyDelete
  4. അടിച്ചേല്‍പ്പിക്കപ്പെടുന്ന നിസ്സഹായത....

    കുമ്പസാരത്തിന്റെയും യാചനയുടെയും ചുവയുള്ള പ്രാര്‍ത്ഥന...

    ഒഴിഞ്ഞു മാറുമ്പോളും നിലനില്‍ക്കാനുള്ള ശ്രമം.......

    നല്ല വരികള്‍ .............

    ReplyDelete
  5. ഫെമിനാ, എല്ലാ പോസ്റ്റും പോലെ ഇതും നന്നായിരിക്കുന്നു.മഴയുടെ ഈറനടിക്കുന്ന ബാല്യകാലത്തിന്റെ ഓര്‍മ്മകളിലേക്ക് കൈപിടിച്ചു കൊണ്ടുപോകുന്ന വരികള്‍ ...
    എഴുതിക്കൊണ്ടേയിരിക്കുക...

    ഭാവുകങ്ങള്‍ .....

    www.kuttikkattoor.blogspot.com

    ReplyDelete
  6. നല്ല പ്രാര്‍ഥനകള്‍... നിരന്തര പ്രാര്‍ത്ഥനയാവട്ടെ ജീവിതം...!!!

    ReplyDelete
  7. ഉമ്മച്ചി തന്ന ബ്ലേഡിന്‍റെ തുണ്ട്
    വിരലുകള്‍ക്കിടയില്‍ തിരുകി
    നൊസ്സന്‍ പൊറിന്ചൂന്‍റെ
    പലവ്യന്ജനക്കടയില്‍ പഞ്ചാര
    വാങ്ങാന്‍ പോകുമ്പോള്‍,
    ഈ ഒരു അവസ്ഥ ഒഴിച്ച് ബാക്കി എല്ലാം ഞാനും അനുഭവിച്ചിട്ടുണ്ട്..എന്റെയും ബാല്യകാലസ്മരണകൾ ആണിവയും….

    ReplyDelete
  8. നേരെഴുത്ത് ... ;
    നേരുള്ളത് ..
    കാരിരുമ്പ് ;
    മൂര്‍ച്ചയുള്ളത് ...

    ReplyDelete
  9. നല്ല വരികൾ എങ്കിലും എഴുത്ത് പൂർണ്ണമാകാത്ത ഒരു തോന്നൽ.. ആശംസകൾ..

    ReplyDelete
  10. നന്നായിരിക്കുന്നു എഴുത്ത്..

    ReplyDelete
  11. നന്നായിട്ടുണ്ട്

    ReplyDelete
  12. എല്ലാ പ്രാര്‍ഥനകളും ഒരാഗ്രഹമാണ് . രക്ഷ രക്ഷ എന്ന ആഗ്രഹം . അങ്ങേര്‍ അത് കേള്‍ക്കുന്നുണ്ടോ ആവോ ?

    ReplyDelete
  13. "ചുവന്ന അടിവരകള്‍
    ധാരാളമുള്ള മഞ്ഞക്കടലാസിലെ
    കറുത്ത അക്കങ്ങള്‍ക്ക് താഴെ
    രക്ഷകര്‍ത്താവിന്‍റെ ഒപ്പിടത്തില്‍
    എന്‍റെ പേന വിറച്ചു ചലിക്കുമ്പോള്‍....."
    വളരെ നന്നായിരിക്കുന്നു..
    ഹൃദയം പകര്‍ത്തിയെഴുതിയ വരികള്‍...
    ആശംസകള്‍...

    ReplyDelete
  14. പഞ്ചസാര പൊതി ബ്ലേഡ് വച്ച് മോഷ്ടിച്ചവളെ ഇപ്പോഴുമുണ്ടോ പഞ്ചസാര മോഷണം !

    ReplyDelete
  15. നന്നായിട്ടുണ്ട് ഓര്‍മ്മകളും അവ രചിച്ച വരികളും...

    ReplyDelete
  16. കാട്ടുപൂച്ചയ്ക്ക്, മാഷേ നിങ്ങള്‍ ഈ ലോകത്ത് വളരെ കുറച്ചേ ജീവിച്ചിട്ടുള്ളൂ അല്ലെ? ഇവിടെ സ്ത്രീകള്‍ ബ്ലേഡ്‌, മുളകുപൊടി, മൊട്ടുസൂചി ഇതൊക്കെ കൊണ്ട് നടക്കുന്നത് സ്വയരക്ഷയ്ക്ക് വേണ്ടിയാണ്. അതിനെ മോഷണത്തിന് എന്ന് ആരോപിച്ചത് അറിഞ്ഞോ അറിയാതെയോ?

    ReplyDelete
  17. ഫെമിനാ...
    കവിത മനോഹരമായിരിക്കുന്നു........

    ReplyDelete
  18. നന്നായിരിക്കുന്നു, ഈ ഓര്‍മ്മക്കള്‍...

    ReplyDelete
  19. ഗുരുവേ, ഞാന്‍ പൊരുളറിയാതെ
    ചിലതൊക്കെ ഉരുവിട്ടിരുന്നു,
    ഓത്തു പള്ളിയിലെ കലമ്പല്‍
    സ്മരണകളില്‍ നിന്നും
    ഞാന്‍ കേട്ടെടുത്ത വരികള്‍....

    നല്ല വരികൾ , ആശംസകൾ..

    ReplyDelete
  20. ഈ മഴയത്ത് ഓര്‍മകളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ നല്ല സുഖമുണ്ട്...ല്ലേ ഫെമിതാ...ഇഷ്ടപ്പെട്ടു....

    ReplyDelete
  21. ബാല്യകാലങ്ങളിലെ പ്രാര്‍ഥനകള്‍ ഇങ്ങനെയാണ്.. അറിയാതെ നമ്മില്‍ ഉയരുന്നു അത്.. മിക്കപോഴുമത് ശിശു സഹജമായ ഭയങ്ങളില്‍ നിന്നും ഉടലെടുക്കുന്നവയാണ്.. നന്നായി പറഞ്ഞു നീ കൂട്ടുകാരി.. ആശംസകള്‍.. നിസ്കാമപ്രാര്‍ത്ഥനകള്‍ തുടരട്ടെ..

    ReplyDelete