Friday, June 10, 2011

നഗരമേ, നാട്യമേ..

ഒറ്റ നോക്കിലറിയാം,
നഗരത്തിലാദ്യമാണിവര്‍.
ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ കണ്ടു,
അവരിലൊരുവള്‍ കൌതുക കാഴ്ചകളില്‍ മിഴി നട്ട്,
കുത്തിയൊലിക്കുന്ന കറുത്ത മഴവെള്ളക്കെട്ടില്‍
പുടവ നനയാതെ കാത്ത് എന്‍റെ മുന്നില്‍ നടക്കുന്നു.

വൈകിട്ട് പെയ്ത മഴയുടെ ആലസ്യത്തില്‍ 
പകല്‍ കൂടണയാന്‍ തിടുക്കം കാട്ടീട്ടും,
എനിക്ക് പോകേണ്ട വണ്ടി വന്നിട്ടും,
അവര്‍ നാലാളും എന്തോ തിരഞ്ഞെന്ന പോലെ നടപ്പാണ്.
ഓരോ ബസിനും മുന്നില്‍ ചെന്ന്
കൂട്ടത്തില്‍ മുതിര്‍ന്ന പെണ്‍കുട്ടി, സ്ഥല നാമ 
സൂചികയില്‍ പോകേണ്ടയിടം തിരയുന്നുണ്ട്.

ഉള്‍ഗ്രാമങ്ങളിലൊന്നിലെ സര്‍ക്കാര്‍ 
പള്ളിക്കൂടത്തില്‍, പാഠപുസ്തകത്തില്‍ നിന്നും 
മറവിയിലാണ്ട അക്ഷരങ്ങളെ തിരയുന്ന 
ഒരു പെന്‍കിടാവിന്‍റെ പരിഭ്രമം 
അവളുടെ മുഖത്തു വായിക്കാം.

ഉത്കണ്ടയോടെ പിന്നില്‍ നടക്കുന്ന 
ചുരുണ്ട മുടിയുള്ള കൃശഗാത്രന്‍ അച്ഛനാകാം,
പിന്നിലെക്കൊതുങ്ങി നില്‍ക്കുന്ന എല്ലിച്ച 
രൂപം അമ്മയുടെത് തന്നെ,
അവരോടു ചേര്‍ന്ന് തുപ്പലൊലിപ്പിച്ചു
നില്‍ക്കുന്ന ചെക്കന്‍ അവളുടെയനുജനാകാം..

കൌമാരം വസന്തം വിരിയിച്ച അവളുടെ 
പെണ്‍ ദേഹത്ത് യാത്രികരുടെ കണ്ണിഴയുന്നത്
ഞാനസ്വസതതയോടെ നോക്കി നിന്നു.
ചുവന്ന കണ്ണുകളും കുടവയറുമുള്ള
കഴുകന്മാര്‍ അവര്‍ക്കരികിലേക്കു പോകുന്നുണ്ട്,
എങ്ങോട്ടാ പോകുന്നേയെന്ന ചോദ്യവുമായി.

എനിക്ക് പോകേണ്ട വണ്ടി ഇളകി തുടങ്ങിയിരിക്കുന്നു.
പിന്‍ തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യം 
പോരാതെ ഞാന്‍ വണ്ടിയില്‍ കയറിയിരുന്നു.
പെണ്ണുടല്‍ വ്യാപാരത്തിന് പേര് കേട്ട 
എന്‍റെ നഗരമേ, നാട്യമേ വിശപ്പടക്കാന്‍
വിറ്റു തിന്നരുതിവളെ..

11 comments:

 1. ഉത്കണ്ഠ നന്നായിരിക്കുന്നു.

  ReplyDelete
 2. വളരെ അപ്രസക്തമായിട്ടുണ്ട്

  ReplyDelete
 3. കാലിക പ്രസക്തമായ ആശങ്ക ആശംഷകള്‍

  ReplyDelete
 4. ആശങ്ക കൊള്ളാം, എങ്കിലും എവിടേയ്ക്കാ പോകേണ്ടത് എന്ന് ഒന്ന് തിരക്കാന്‍ തോന്നാതെ...?

  ReplyDelete
 5. ആശങ്ക പകര്‍ന്നു തന്നു......... തീവ്രമായല്ലെന്കിലും....

  "എന്‍റെ നഗരമേ, നാട്യമേ വിശപ്പടക്കാന്‍
  വിറ്റു തിന്നരുതിവളെ".........??
  ചിലത് ആശയത്തോട് യോജിക്കുന്നില്ലെന്ന് തോന്നി

  ReplyDelete
 6. വലിയൊരു ആശങ്ക തന്നെയാണ് കവിത പങ്കുവെക്കുന്നത്..

  "നാട്യപ്രധാനം നഗരം ദരിദ്രം നാട്ടിന്പുറം നന്മകളാല് സമൃദ്ധം" ?

  ReplyDelete
 7. ഉത്കണ്ഠയും സഹായിക്കാന്‍ കഴിയാത്തതിന്‍റെ നിരാശയും നന്നായി പറഞ്ഞു.... :)

  ReplyDelete
 8. ഹരിയുടെ അഭിപ്രായം തന്നെ പറയേണ്ടൂ.. അപ്രസക്തം.. നിന്‍റെ വഴിയോരകാഴ്ചകള്‍ എന്ന് കരുതിയാലും ഇതില്‍ പുതുമയോന്നുമില്ലല്ലോ..

  സ്ഥല നാമ സൂചികയെ പറ്റി നീ ചോദിച്ചപ്പോള്‍ മറുപടി പറയാതിരുന്നതില്‍ ഖേദിക്കുന്നു.. ഇനി അങ്ങനെ വീഴ്ച വരുത്തിലെന്നു ഉറപ്പു തരുന്നു..

  പുതിയ ചിന്തകള്‍ കവിതകളില്‍ കൊണ്ടുവരാന്‍ നിനക്കാവട്ടെ എന്ന് ആശംസിക്കുന്നു.. പ്രാര്‍ത്ഥനയോടെ..

  ReplyDelete
 9. This comment has been removed by a blog administrator.

  ReplyDelete
 10. This comment has been removed by the author.

  ReplyDelete
 11. ആദരാഞ്ജലികള്‍....എന്റെ രണ്ട് കമന്റിനും... !!! എങ്കില്‍ പിന്നെ മോഡറേഷന്‍ വെച്ച് കൂടെ? അവനവന് താല്പര്യം ഉള്ളത് മാത്രം അപ്രൂവ് ചെയ്‌താല്‍ പോരെ..? എനിക്ക് സഹതാപം ഉണ്ട്; ഇത്തരക്കാരെ ഓര്‍ത്ത്....

  ReplyDelete