Friday, May 6, 2011

സോണാഗച്ചി


അടുത്തയഞ്ചാണ്ട് 
തെരുവ് വാഴേണ്ടവന്‍
വാഗ്ദാനം ചെയ്ത 
ഒരു മുറിയും കിടക്കയും 
കിനാവ്‌ കണ്ടവള്‍,
ചൂണ്ടു വിരലില്‍ മഷി-
പുരട്ടാന്‍ പോയ 
അതേ ദിവസമാണ് 
അവളുടെ ആറു-
വയസുകാരിയായ മകളില്‍ 
അവളുടെ പതിവുകാരന്‍ 
രതിയുടെ പുതു തലങ്ങള്‍ തേടി 
മൃതി കൊണ്ടവളുടെ
ഒരിക്കലും പിറക്കാത്ത 
നിര്‍ നിദ്ര രാവുകളെയും ,
ഉദരത്തിലുയിര്‍ കൊണ്ട് 
ദിവസങ്ങള്‍ക്കകം തീണ്ടാരി 
തുണിയിലേക്കൊഴുകി ഒടുങ്ങേണ്ട
അവളുടെ എണ്ണമറ്റ കുഞ്ഞുങ്ങളെയും 
അനുഗ്രഹിച്ചത്..

തെരുവിലെത്തിയ പിന്നെ 
അന്നാദ്യമായവള്‍
കാമത്തിന്‍റെ കനം ചുമക്കാതെ
മാതൃത്വത്തിന്‍റെ നോവ്‌ പേറാതെ
പെണ്ണറവു ശാലയിലെ വരാന്തയില്‍ 
തന്‍റെ കട്ടിലില്‍ 
സ്വസ്ഥമായുറങ്ങി. 
  

41 comments:

  1. ഒരു അഭിപ്രായം എഴുതാൻ മാത്രം ഈ വരികളിലെ തീഷ്ണതക്കൊപ്പം വളർന്നിട്ടില്ല ഫെമിന.. ആശംസകൾ..

    ReplyDelete
  2. വരികൾ പൊള്ളുന്നു.

    ReplyDelete
  3. Touching.....തെരുവിന്‍റെ അകക്കാഴ്ചകള്‍....

    ReplyDelete
  4. ഒരു അഭിപ്രായം എഴുതാന്‍ കൂടി കഴിയുന്നില്ല ഫെമിനാ...
    എന്‍റെ മനസ്സില്‍ ഇപ്പൊ അവളുടെ മുഖമാണ് ....

    ReplyDelete
  5. നെഞ്ച് പിളര്‍ന്നു പോകുന്ന വരികള്‍.
    സുഖമുള്ള ചിന്തകള്‍ക്കും ജീവിതങ്ങള്‍ക്കുമിടയില്‍ ഇങ്ങിനെയും ചില ജന്മങ്ങളെ ഓര്‍മപ്പെടുത്തിയത് നന്നായി.
    "കല്‍ക്കട്ട ന്യൂസ്‌ "ഓര്‍ത്തു പോകുന്നു.

    ReplyDelete
  6. Theevramaya rachana.. Aashayathod neethi pularthunna theekshanamaya vakkukal.. So nice.. Keep it up

    ReplyDelete
  7. ഈ രചന നമ്മെ പലതും ഓര്‍മിപ്പിക്കുന്നു

    ReplyDelete
  8. varikalkku oorodivasavum moorcha koodunnu ..nalla bhasha .. nalla vakkukal ..manoharamaya varikal..uyarnna chinthakal ...pandorikkal cheriya classil padippicha mash enna karyathil abhimanikkan thonnunnu (alppam assoyayode).......

    ReplyDelete
  9. നന്ദി എല്ലാവര്‍ക്കും... ഊര്‍ജ്ജമാകുന്നു നിങ്ങളുടെ ഓരോ വാക്കും..
    @Prajeshsen : പ്രിയപ്പെട്ട സര്‍ നല്ല വാക്കുകള്‍ക്കു നന്ദി, അക്ഷരങ്ങള്‍ കൊണ്ട് മായാജാലം കാട്ടുന്നയാല്‍ ഈ എളിയ ശിഷ്യയെ കളിയാക്കുകയല്ലല്ലോ?

    ReplyDelete
  10. പൊള്ളുന്ന, പൊള്ളിക്കുന്ന വരികള്‍.
    വാക്കുകളുടെ ധാരാളിത്തമല്ലാതെ
    ഒതുങ്ങിയ, ശക്തമായ കവിത.

    ReplyDelete
  11. നല്ല വരികള്‍ .....

    ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ .......

    എല്ലാ ഭാവുകങ്ങളും ........

    ReplyDelete
  12. വിഷയങ്ങളുടെ വൈവിധ്യങ്ങള്‍ കൊണ്ട് ഫെമി വീണ്ടും വീണ്ടും അത്ഭുതങ്ങള്‍ കാണിക്കുന്നു.. വാക്കുകളിലെ ശക്തി ചോരാതെ കാക്കുന്നു.. നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നു പ്രിയകൂട്ടുകാരി..

    ReplyDelete
  13. തീവ്രം ശക്തം !!

    ReplyDelete
  14. നല്ല ശക്തിയുള്ള വരികൾ!ഈ ഇടയ്ക്ക് ഇതെ പോലെ ഒരു ന്യൂസ് വായിച്ചിരുന്നു...ആശംസകൾ

    ReplyDelete
  15. ഇന്നിന്‍റെ പൊള്ളുന്ന സത്യങ്ങളില്‍ ഒന്ന്...

    ശക്തമായ അവതരണം..!!
    ഇനിയും എഴുതാന്‍ ആശംസകള്‍ ...!!

    ReplyDelete
  16. കല്ലിനെ പിളര്‍ക്കുന്ന ഉളിപോലെയുള്ള വാക്കുകള്‍ .

    ReplyDelete
  17. ശക്തമായ വാക്കുകൾ
    ഓരോ വരീകളേയും സമ്പന്നമാക്കുന്നു.
    ഈങ്ങനെ ഒരുപാട് ജീവിതങ്ങൾ
    എല്ലാ ആശംസ്സകാളും!

    ReplyDelete
  18. പ്രളയ സമാന വരികള്‍ വാക്കുകള്‍ക്ക് വെടിയുണ്ടയുണ്ട യുടെ ശക്തി
    കാലിക പ്രസക്തമായ വിഷയവും
    ആശംസകള്‍

    ReplyDelete
  19. ഇതാണ് കവിത ....!

    ReplyDelete
  20. സമൂഹത്തിന്‍റെ ചങ്കില്‍ തറയ്ക്കുന്നു ഈ വരികള്‍.ആ ചിത്രം വല്ലാതെ മനസ്സിനെ വേട്ടയാടുന്നു.ഇത് പോലെ അനേകം സോനഗച്ച്ചികളില്‍ ഒരുപാടുപേര്‍ ഉറക്കമില്ലാതലയുംപോള്‍ നിസ്സംഗം മൂടിപ്പുതച്ചുറങ്ങുന്നു നമ്മള്‍
    ഭാവുകങ്ങള്‍

    ReplyDelete
  21. എല്ലാവരും പറഞ്ഞത് തന്നെ.
    ഇനിയും ആവര്‍ത്തിക്കുന്നില്ല,

    ReplyDelete
  22. നല്ല വരികള്‍, കവിതയെ വിലയിരുത്താന്‍ എനിക്കറിയാത്തത് കൊണ്ട് ഞാന്‍ വിടുന്നു.

    ReplyDelete
  23. പൊള്ളുന്നു.

    ReplyDelete
  24. വായിച്ചു.. തല വേദനിക്കുന്നു..

    ReplyDelete
  25. അക്ഷരങ്ങള്‍ വീണ്ടും മൂര്‍ച്ചകൂട്ടുന്നു.............
    ഫെമിന ആശംസകള്‍

    ReplyDelete
  26. പൊള്ളുന്ന യാഥാര്‍ത്യങ്ങള്‍

    ReplyDelete
  27. തീക്ഷ്ണം!
    പൊള്ളുന്നു!

    ReplyDelete
  28. ശക്തമായ ഭാഷ...അഭിനന്ദനങ്ങള്‍.

    ReplyDelete
  29. തീക്ഷ്ണമായ വരികള്‍...!!! ഫെമിനാ... വാക്കുകളില്ല....

    ReplyDelete
  30. nerkazchakal.pollunna varikal ennu paranjal polum mathiyavukayilla."born into brothels" enna oru documentary und.zana anu direction.athum ithum eere vedanippikkunnu.

    ReplyDelete
  31. പൊള്ളുന്ന വാക്കുകള്‍ കൊണ്ട് തീയിടണം ഈ ലോകത്ത്, അതിന്റെ ചൂടില്‍ വെന്തു വെണ്ണിറാകണം തിന്മയുടെ നാമ്പുകള്‍ , ആയുധം നമ്മുടെ കയ്യില്‍ ഉണ്ട്, ഉപയോഗിക്കാനുള്ള അവസരവും ദൈവം തന്നിട്ടുണ്ട്, അതിനുള്ള നല്ല ഉദാഹരണമാണ് ഈ കവിത ഫെമിന :) കൂടുതല്‍ തീ വാകുകള്‍ എറിയൂ ആ കാട്ടിലേക്ക് ,നമ്മുക്ക് ചുട്ടെരിക്കം ആ ചെന്നയ്കളെ !!! ആശംസകള്‍ !!!

    ReplyDelete
  32. തണുത്തുറഞ്ഞു പോയ മനസ്സാക്ഷികളിലേക്ക് ...
    കനല്‍ കോരിയിടുന്ന ശക്തമായ വരികള്‍ ...
    വിരല്‍ത്തുമ്പിലെ ഈ മൂര്‍ച്ച
    കൈമോശം വരാതെ കാത്തു വെക്കുക ..
    ആശംസകളോടെ ...

    ReplyDelete
  33. സോണ ഗച്ചിയില്‍ മാത്രമല്ല, നമ്മുടെ കേരളത്തില്‍ പോലും ഇത് പോലുള്ള സംഭവങ്ങള്‍ അരങ്ങേറുന്നു... അതൊക്കെ കേള്‍ക്കുമ്പോള്‍ മനസ് കൂടുതല്‍ നൊമ്പരപ്പെടുന്നു.. നന്നായി എഴുതി..

    ReplyDelete
  34. വാക്കുകളില്‍ കനാലിന്റെ ഒരു അംശം കാണുന്നുണ്ട്..... ചിലരുടെയെങ്കിലും ഒക്കെ നെഞ്ചില്‍ തറക്കും ഈ വാക്കുകളിലെ കൂരമ്പ്‌.... anandsplash.blogspot.in എന്‍റെ ബ്ലോഗാണ്.... ക്ഷണിക്കുന്നു.....

    ReplyDelete
  35. പണ്ടൊരിക്കല്‍ പറഞ്ഞത് ഞാന്‍ തിരിച്ചെടുക്കുന്നു .അക്ഷരങ്ങള്‍ അഗ്നിയായ്‌ ജ്വലിക്കുന്നു സഖീ.കവിതയുടെ തലകെട്ടിനു ചേരുന്ന വരികള്‍ .ചുവന്ന തെരുവായ സോനഗച്ചിയില്‍ എരിഞ്ഞു തീര്‍ന്ന ജന്മങ്ങളെ ഓര്‍ത്തു ഒരു പിടച്ചില്‍ മാത്രം അവശേഷിക്കുന്നു.ഒരുപാടു ഇഷ്ടമായ്‌ വരികള്‍...

    ReplyDelete
  36. വാക്കുകള്‍ കിട്ടുനില്ല. നിന്റെ വാക്കുകള്‍ നെറികേടിന്റെ നെഞ്ച് പിളര്‍ക്കട്ടെ എന്ന് മാത്രം ആശംസിക്കുന്നു.

    ReplyDelete
  37. വൈറ്റിപ്പിഴപ്പിനായി പിഴച്ചവളുടെ പിന്തുടര്‍ച്ചയായി പുതു തലമുറയും!!!!!
    ഉജ്വലമായ വരികള്‍ ഉള്ളില്‍ കനല്‍ കൊരിയിടുന്നു.

    ReplyDelete