Friday, April 8, 2011

സൂര്യനെ പ്രണയിക്കുന്ന പെണ്‍കുട്ടി
















ഇരവിന്‍റെ ദൈര്ഘ്യമറിയാതവള്‍
വിരഹത്താല്‍ ഉരുകിയുരുകി കരഞ്ഞു..

വെളുപ്പിനെയെഴുന്നേറ്റു കണ്ണ് 
തുടച്ചു, കിഴക്കോട്ടു നടന്നു...

കാടും മേടും താണ്ടി കിതപ്പിനിടയിലും 
പുഞ്ചിരിച്ചു കൊണ്ടവള്‍ കുന്നു കയറി...

വെയില് കനത്തു ,തീച്ചുംബനമേറ്റവള്‍
തളര്‍ന്നു വിയര്‍ത്തു...

ഉച്ചയായപ്പോളവള്‍ മുകളിലേക്ക് 
നോക്കി നെടുവീര്‍പ്പിട്ടു..

ചിറകു തരാത്ത ദൈവത്തെ പഴിച്ചവള്‍
കുന്നിന്‍ മുകളില്‍ തളര്‍ന്നിരുന്നു..

വെയില് താണപ്പോള്‍, കിതപ്പറ്റപ്പോള്‍ 
കുന്നിറങ്ങി പടിഞ്ഞാറോട്ട് നടന്നു..

നടന്നുമോടിയും കാല്‍ കുഴഞ്ഞവള്‍
ചക്രവാളം മാത്രം ലകഷ്യമാക്കി..

ചെന്താമര പോല്‍ സൂര്യന്‍ കടലില്‍ താഴുന്നത് 
കണ്ടവള്‍, യാത്ര തുടങ്ങിയേടത്തു തന്നെ തരിച്ചിരുന്നു..

അവള്‍ കരച്ചിലടക്കി ചോദിച്ചു,താരകളേ വാനമേ
കാണുന്നുണ്ടോയെന്റെ അര്‍ക്കനെയെങ്ങാന്‍?

ആകാശത്തിന്‍റെ നിശബ്ദത അവളെ ഭയപ്പെടുത്തി..
പിന്നെ പുലരുവോളം കരച്ചിലായ്..   

20 comments:

  1. നല്ല കവിത.
    അര്‍ക്കനെ പ്രണയിച്ചവള്‍..
    കൊള്ളാം..

    ReplyDelete
  2. സൂര്യനെപ്പോല്‍
    ജ്വലിച്ചുനില്‍ക്കുന്നു
    കവിതക്കു മാത്രം
    സൃഷ്ടിക്കാനാവുന്ന
    അനുഭൂതി.

    ReplyDelete
  3. അസ്ഥികളില്‍ പൂത്തു നില്‍ക്കുന്ന പ്രണയം

    ReplyDelete
  4. ആകാശത്തിന്‍റെ നിശബ്ദത അവളെ ഭയപ്പെടുത്തി..
    പിന്നെ പുലരുവോളം കരച്ചിലായ്..

    കൊള്ളാം.

    ReplyDelete
  5. പണ്ടെന്നോ ഒരു മലയാള കവി പറഞ്ഞിട്ടുണ്ട്,
    അപ്പോള്‍ ഒരു നക്ഷത്രം അവളെ നോക്കി പറയുമെത്രേ
    "കേറി പോടീ അകത്ത്"nannayittundu, femin abhinandhanangal

    ReplyDelete
  6. കവിത ഇഷ്ടമായി‍.കവിതക്കൊപ്പം ചേര്‍ത്ത പടം നല്ല രസമുണ്ട്.
    "ആകാശത്തിന്‍റെ നിശബ്ദത
    അവളെ ഭയപ്പെടുത്തി.."
    പടത്തിന്‍റെ അടിക്കുറിപ്പ് പോലെ ഞാന്‍
    ഈ വരികള്‍ വായിക്കുന്നു.

    ReplyDelete
  7. ഈയടുത് കണ്ടതില്‍ വളരെ നല്ല ഒരു കവിത! അഭിനന്ദനങ്ങള്‍...

    ReplyDelete
  8. കവിത നന്നായി ആസ്വദിക്കാനായി.
    ആശംസകള്‍

    ReplyDelete
  9. കൊള്ളാം ... നല്ല ആശയം ...

    ReplyDelete
  10. ഈ ക്ഷണികമായ വിരഹത്തിനു അവള്‍ എന്തിനു ഇത്രക്കും സങ്കടപ്പെടുന്നു

    ReplyDelete
  11. അവള്‍ കാറ്റിനോടും കടലിനോടും ചോദിച്ചു.. ഉത്തരമുണ്ടായില്ല.. ജറുസലേം കന്യകമാരെ.. കണ്ടുവോ നിങ്ങളെന്‍റെ പ്രിയനേ..

    ReplyDelete
  12. നന്നായിട്ടുണ്ട് എഴുത്ത്...

    ReplyDelete
  13. നിശബ്ദ്ധത എല്ലായ്പ്പോഴും സങ്കടമല്ല ; പേടിപെടുത്തുന്നതുമല്ല.
    പലപ്പോഴും നിശബ്ദത എന്റെ കൂട്ടുകാരനും കൂട്ടുകാരിയുമാണ്.
    ചുറ്റും ശബ്ദമുഖരിതമാകുമ്പോഴും ഞാൻ നിശബ്ദ്ദതയിലൂടെ………..

    ReplyDelete
  14. നന്നായിരിക്കുന്നു ഫെമിന അറ്റമില്ലാത്ത ആഗ്രഹങ്ങൾ..

    ReplyDelete
  15. jnan ishtappedunnath nisabdhathayanu pathu.. ezhuthu kaividaruth. Keep it up

    ReplyDelete
  16. മനോഹരമായ വരികള്‍ . കവിത നനായിട്ടുണ്ട്. ആശംസകള്‍ ഫെമിനാ

    ReplyDelete
  17. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!

    കവിത നന്നായിട്ടുണ്ട്!

    ReplyDelete