Friday, March 25, 2011

ഏഴു പേരവര്‍ സ്വയം നഷ്ടപെട്ടവര്‍

അയാള്‍ക്കെപ്പോഴും ദേഷ്യമാണ് .
ഒഫീസിലെന്നും വൈകിയെത്തുന്ന അറ്റെന്ററോട്,
ഉച്ച ഭക്ഷണമെത്തിക്കാന്‍ മറക്കുന്ന ഡ്രൈവറോട്, 
രാത്രിയിലുച്ചത്തില്‍ കരയുന്ന തന്‍റെ കുഞ്ഞിനോട്,
ഉണര്‍ന്നിരുന്നുറക്കെ ചുമയ്ക്കുന്ന അച്ഛനോട്,
ഉറക്കത്തിലേതോ കിനാവിനോട് ചിരിക്കുന്ന ഭാര്യയോട്‌.

മറ്റൊരാള്‍ക്ക്‌ ഒക്കെയും രഹസ്യമാണ്.
തന്നെയെപ്പോഴും ഉറ്റു നോക്കാന്‍ രണ്ടു 
സൂക്ഷ്മ ദര്ശിനി കണ്ണുകളുന്ടെന്നും,
മിണ്ടുന്നതും ചെയ്യുന്നതുമൊക്കെ 
ചുമരുകളും മരങ്ങളും മേഘങ്ങളും 
വിളിച്ചു പറഞ്ഞു നടക്കുമെന്നും 
നിനച്ചയാല്‍ ഒരു കള്ളനെ പോലെ ജീവിക്കുന്നു.

വെരോരുവന്റെ അലസതയ്ക്കു 
തണുപ്പാണ്, മരണത്തിന്‍റെ തണുപ്പ്..
അവനിരവ് പകലുകളരിയില്ല,
കാല ദേശ ബോധമില്ല ,
വിശപ്പും ദാഹവും മുഷിപ്പുമറിയില്ല. 
ഒരു കുന്നോളം പോന്ന സ്വപ്‌നങ്ങള്‍ 
പുതച്ചു, അബോധത്തിന്റെ സുഖമുള്ള 
ആലസ്യത്തില്‍ അവനെപ്പോഴുമെന്തോ 
ചിന്തിച്ചു കൊണ്ടിരിക്കും.    

വേറൊരാള്‍ക്ക് എല്ലാവരോടും അസൂയയാണ്.
ഉദ്യോഗ കയറ്റം കിട്ടിയ സഹപ്രവര്ത്തകനോട് ,
പുതിയ കാറ് വാങ്ങിയ അയല്‍കാരനോട്,
വലിയ വീട് വച്ച സ്വന്തം സഹോദരനോട്,
രാത്രിയില്‍ സുഖമായുറങ്ങുന്ന വീടിനോട് പോലും.

മറ്റൊരാള്‍ക്ക് സ്വന്തം ത്രിഷ്ണകളോട് പ്രണയം.
സഹയാത്രിക മുലയൂട്ടുമ്പോഴും, കൂട്ടുകാരിയുടെ-
പുടവയുലയുംപോഴും നോട്ടമിടറുന്നവന്‍..
അനുദിനം വളരുന്ന പെങ്ങളുടെ മാറില്‍ നോക്കിയും,
അടുക്കളയില്‍ നട്ടം തിരിയുന്ന അമ്മയുടെ അരക്കെട്ട് കണ്ടും
നെടുവീര്‍പ്പിട്ടുറങ്ങുന്നിവന്‍,
ശാരിയെ പിന്നിലിരുത്തി സൂര്യനെല്ലിയിലേക്ക് 
ബൈക്കോടിക്കുന്നത് സ്വപ്നം കാണുന്നു.

വേറൊരാള്‍ക്ക് ഞാനെന്ന ഭാവമാണ്.
കണ്ണില്‍ പെടുന്നതിനോടും കാതില്‍ വീഴുന്ന-
തിനോടുമൊക്കെ പുച്ഛമാണ്.

ഇനിയോരാളുടെ മോഹങ്ങള്‍ വാനോളമാണ്.
തന്നിലെത്തുന്ന സൌഭാഗ്യങ്ങളിലോന്നും
സന്തുഷ്ടനാകാതെ,
താണ്ടുന്ന ഉയരങ്ങളിലൊന്നും സംത്രിപ്തനാകാതെ
അയാള്‍ കാത്തിരിക്കുന്നു അയാള്‍ക്കിനിയും
ലഭിക്കാത്ത അന്ഗീകാരങ്ങല്‍ക്കായ്..
  
ഉറക്കം നഷ്ടപ്പെട്ടിവരേഴു പേരും,
ജീവിതത്തില്‍ നിന്നും ഇറങ്ങി നടക്കുകയാണ്,
എങ്ങോട്ടെക്കോ ..

30 comments:

  1. നല്ല കവിതയാണു കേട്ടോ. നല്ല നീളത്തിൽ വല വീശിയിരിക്കുന്നു. ഇഷ്ടപ്പെട്ടു. സൂപ്പറായി ഇനിയുമിങ്ങനെ എഴുതാൻ സാധിക്കട്ടെ. ആശംസകൾ.

    ReplyDelete
  2. തികച്ചും വേറിട്ട ചിന്തകള്‍...
    അവര്‍ ഏഴുപേര്‍ മാത്രമേ ഉള്ളോ ? ഇനിയും ഉണ്ടാകുമല്ലോ...

    ReplyDelete
  3. അതെ ഇവരേഴുപേരല്ല..എഴുപതെങ്കിലും വരും.
    അല്ലെങ്കില്‍ എഴുപതിനായിരം...!!
    ലോകം മുഴുക്കെ ഇവരുടെ പിന്‍ഗാമികളെക്കൊണ്ട് നിറഞ്ഞിരിക്കുകയല്ലേ..?
    കവിതയിലെ വാക്കുകള്‍ക്കു മൂര്‍ച്ച ഒരുപാടുണ്ട്.
    ചില വരികള്‍ മനസ്സില്‍ തുളച്ചു കേറി,
    ആശംസകള്‍...

    ReplyDelete
  4. ഉറക്കം നഷ്ട്ടപ്പെടുത്തുന്ന വരികള്‍... ഇതിലേതവനാണ് ഞാന്‍ ???????

    ReplyDelete
  5. ഇവര്‍ ഏഴു പേരും അവരുടെ കിന്കരന്മാരുമാണ് ഇരവു പകലുകള്‍ ഭരിക്കുന്നത് ...

    ReplyDelete
  6. ചില വരികൾ എനിക്കെന്തോ അത്രയ്ക്കങ്ങ് ഇഷ്ടപ്പെട്ടില്ല.എങ്കിലും കൊള്ളാം.

    ReplyDelete
  7. ഏഴു പേരേയും വരിയ്ക്കു നിര്‍ത്തിയല്ലേ, നന്നായി...ആശംസകള്‍.

    ReplyDelete
  8. " വെരോരുവന്റെ അലസതയ്ക്കു
    തണുപ്പാണ്, മരണത്തിന്‍റെ തണുപ്പ്..
    അവനിരവ് പകലുകളരിയില്ല,
    കാല ദേശ ബോധമില്ല ,
    വിശപ്പും ദാഹവും മുഷിപ്പുമറിയില്ല.
    ഒരു കുന്നോളം പോന്ന സ്വപ്‌നങ്ങള്‍
    പുതച്ചു, അബോധത്തിന്റെ സുഖമുള്ള
    ആലസ്യത്തില്‍ അവനെപ്പോഴുമെന്തോ
    ചിന്തിച്ചു കൊണ്ടിരിക്കും."

    ഏഴു പേരില്‍ എനിക്കിഷ്ട്ടപെട്ടത്‌ ഇവനെയാണ്.. കാരണം.. ഇവന്‍ ഞാന്‍ തന്നെയല്ലേ.. കഥാപാത്രങ്ങളുടെ ആഴങ്ങളിലേക്ക് വായനക്കാരന് ഇറങ്ങി ചെല്ലാന്‍ കഴിയുന്നിടത്താണ് ഒരു സൃഷ്ടിയുടെ വിജയം.. ഇവിടെ ഫെമി അത് ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു.. ആശംസകള്‍ പ്രിയ കൂട്ടുകാരി..

    ReplyDelete
  9. കവയിത്രി.കവിത വായിച്ചു. നന്നായിട്ടുണ്ട്..:)

    ReplyDelete
  10. ഭൂമിയില്‍ എത്ര മനുഷ്യരുണ്ടോ അത്രയും മന:ശാസ്ത്രവും ഉണ്ട് എന്നു പറയപ്പെടാരുണ്ട്.എല്ലാവരും പുരുഷന്മാരാണല്ലോ ജീ..എന്തു പറ്റി...?സ്ത്രീകളെ നിരീക്ഷിക്കാരില്ലേ...?ചെറിയൊരു ജിബ്രാന്‍ ടച്ചുണ്ട്....നന്നായിട്ടുണ്ട്.

    ReplyDelete
  11. ഉറക്കം നഷ്ടപ്പെട്ടിവരേഴു പേരും,
    ജീവിതത്തില്‍ നിന്നും ഇറങ്ങി നടക്കുകയാ.......നന്നായിരിക്കുന്നു.അവസാന വരികളില്‍
    ഒന്നുകൂ ടെ മനനം ചെയ്യാമായിരുന്നു.

    ReplyDelete
  12. ഇവരെ ഏഴുപേരെയും നിരത്തി നിറുത്തി ഒരു തിരിച്ചറിയൽ പരേഡ് നടത്താം...

    ആശംസകൾ!

    ReplyDelete
  13. അവർ ഏഴു പെരും ഒരാൾ തന്നെ ...
    ഈ സ്വഭാവങ്ങൽ ഒരാളിൽ തന്നെ നമുക്കു ദർശിക്കാം ...
    പല സന്ദർഭങ്ങളിൽ ...

    കവിത നന്നായി .... ഭാവുകങ്ങൾ....

    ReplyDelete
  14. ഉറക്കം നഷ്ടപ്പെട്ടിവരേഴു പേരും,
    ജീവിതത്തില്‍ നിന്നും ഇറങ്ങി നടക്കുകയാണ്

    ReplyDelete
  15. അവന്‍ എന്നാണ് സംബോധനയെങ്കിലും അതില്‍ ഒരാളൊഴികെ
    മറ്റു ആറുപേരിലും സ്ത്രീകളെയും ഉള്‍പ്പെടുത്തി ചിന്തിച്ചാല്‍....
    ഏഴു പേരെ വച്ച് ലോകത്തെ ഒരു ഏഴുപത് ശതമാനത്തെയും
    പ്രതിനിധാനം ചെയ്തതുപോലായി...എനിക്ക് ഒരുപാടിഷ്ടമായി...
    ആശംസകള്‍...

    ReplyDelete
  16. മനുഷ്യഭാവങ്ങളിലേക്ക് നടത്തിയ ഈ നിരീക്ഷണം സമഗ്രം.

    ReplyDelete
  17. ഈ ഏഴും ഞാനല്ല, പക്ഷെ ഏഴിലും ഞാനുണ്ട്..

    ReplyDelete
  18. ആരെയും വെറുതെ വിട്ടില്ലാ...
    നല്ല കവിത ...

    ReplyDelete
  19. ഇതിലൊന്നും പെടാത്തവർക്കു വേണ്ടി...
    ആശംസകൾ....നന്നായിരിക്കുന്നു.

    ReplyDelete
  20. കൊള്ളാം ഫെമിനാ ..ഇതില്‍ ഞാന്‍ എന്നെയൊന്നു തപ്പട്ടെ...

    ReplyDelete
  21. കഥപറച്ചിലിന്റെ രസമുണ്ട് ഈയെഴുത്തിന്. നന്നായി

    ReplyDelete
  22. അത് നന്നായി ട്ടോ

    ReplyDelete
  23. ഏഴു പേരവര്‍ സ്വയം നഷ്ടപെട്ടവര്‍ അതിലേക്ക് ഇന്നി എന്ത് ബാക്കി

    ReplyDelete
  24. നന്നായിട്ടുണ്ട്

    ReplyDelete
  25. ശക്തമായ പ്രമേയം, വശ്യതയുള്ള എഴുത്തും.
    നന്നായിരിക്കുന്നൂ.

    ReplyDelete
  26. മൂര്‍ച്ചയും ധൈര്യവും പിന്നേം കൂടി..
    നന്നായി.

    ReplyDelete