Friday, February 18, 2011

വീണ്ടുകീറിയ കാല്‍പാദങ്ങള്‍

 എനിക്ക് നോവുന്നമ്മേ,
ഇനിയുമെന്‍ ഹൃത്തില്‍ വിണ്ടു കീറിയ 
കാല്‍പാദങ്ങളുമായ് നടക്കാതിരിക്കു..

അമ്മേ, വഴിച്ചിലവിന്നു പിതാവ് 
നല്‍കിയ നാണയ തുട്ടുകലെടുത്തെനിക്ക്
ബലൂണ്‍ വാങ്ങി തന്നത്, എന്‍റെ 
കണ്ണുകളിലെ നക്ഷത്ര തിളക്കം 
കാണാനായിരുന്നില്ലേ..?

വഴിദൂരമത്രയും എന്നെയുമെടുത്ത് 
നടന്നപ്പോള്‍ ആ പാദങ്ങള്‍ 
മുറിഞ്ഞതും, പാദുകങ്ങളില്‍
നിണം പുരണ്ടതും ഞാന്‍ കണ്ടിരുന്നില്ല..

എന്‍റെ കാഴ്ചയില്‍ നിറഞ്ഞത്‌ 
ബലൂണിന്റെ ബഹുവര്‍ണ സാഗരം.

പിന്നെ, പള്ളിക്കൂടതിലേക്കുള്ള വഴിയില്‍ 
ഉദരതിലെന്റെ മാലാഖ കുഞ്ഞു 
പെങ്ങന്മാരേയും ചുമന്നു,
ഒക്കത്തെന്നെയുമേറ്റി,പുസ്തക 
സഞ്ചിയും തോളിലിട്ടു എത്രയോ 
കാതം നടന്നത്, എന്‍റെ 
കാലു നോവാതിരിക്കാനായിരുന്നില്ലേ..?

തോളില്‍ തല ചായ്ച്ചു , അമ്മ
പറയുന്ന കഥകള്‍ക്ക് മൂളിയും 
പാട്ടുകള്‍ക്ക് താളം പിടിച്ചും 
അമ്മയുടെ കിതപ്പും ,വേഗം 
കൂടുന്ന ഹൃദയമിടിപ്പും 
ഞാന്‍ അറിഞ്ഞതേയില്ല.

അപ്പോഴും കാലടികള്‍ 
വല്ലാതെ നൊന്തിട്ടുണ്ടാകുമല്ലേ..?

പ്രാതല്‍ കഴിക്കാതെ ,
മുഖം മിനുക്കാതെ , ധൃതിയില്‍
ഞാന്‍ കോളേജിലെക്കോടുമ്പോള്‍
പുറകെ വന്നുമ്മ തന്നതും 
പ്രാതല്‍ പൊതി കൈയില്‍ തന്നതും
എന്നോട് ഏറെ ഇഷ്ടമുള്ളത് 
കൊണ്ടായിരുന്നില്ലേ...?

മഞ്ഞു പെയ്യുന്ന പ്രഭാതങ്ങളില്‍ 
പാദങ്ങളിലെ വെടിപ്പ് കൂടുമെന്നും 
നടക്കുമ്പോള്‍ വേദനിക്കുമെന്നും;
പുസ്തക സഞ്ചിക്ക് ഭാരം കൂടുതലാണെന്ന് 
പറഞ്ഞു പ്രാതല്‍ തിരികെയേല്പ്പിക്കുമ്പോഴും,
കവിളില്‍ പതിഞ്ഞ മാതൃത്വത്തിന്റെ 
നനവ്‌ തൂവാല കൊണ്ടു തുടയ്ക്കുമ്പോഴും
ഞാനറിഞ്ഞിരുന്നില്ല..

അപ്പോഴൊക്കെയും നൊന്തത്‌ 
വിണ്ടു കീറിയ പാദങ്ങല്‍ക്കോ 
വല്ലാതെ നേരിയ ഹൃദയത്തിനോ..? 

മസാന്ത്യങ്ങളിലെ പതിവ് സന്ദര്‍ശനം 
കഴിഞ്ഞു അമ്മയോടും വളര്‍ന്ന നാടിനോടും 
വിട പറഞ്ഞു ഹോസ്റ്റെലിലേക്ക് മടങ്ങുമ്പോള്‍ 
മറന്നു വച്ച പുസ്തകം തരാനെന്ന പോല്‍ 
എന്‍റെ പിന്നലെയോടി വന്നതും 
പണം അടക്കം ചെയ്ത പുസ്തകം 
ബാഗിനുള്ളിലേക്ക് കിതപ്പോടെ വച്ചതും
എന്നെ കുറിച്ചുള്ള പ്രതീക്ഷകളുടെ 
പ്രതിഫലനമായിരുന്നില്ലേ..?

കൂട്ടുകാരോടൊത്ത് കറങ്ങി നടന്നപ്പോഴും 
കൂടുകാരനൊപ്പം ബീച്ചിലിരുന്നു 
ഐസ്ക്രീം  നുനഞ്ഞപ്പോഴും       
ഞാനറിഞ്ഞിരുന്നില്ല,
മരുന്ന് വാങ്ങാനുള്ള പണം മകള്‍ക്ക് 
കൊടുത്തിട്ട് നിണമണിഞ്ഞ കാല്പാദങ്ങലുമായി   
അമ്മ വേദന തിന്നുന്നുവെന്നു..

അപ്പോഴൊക്കെയും ഏതോ പ്രതീക്ഷയുടെ 
നല്ല സ്വപ്നങ്ങളുടെ മൂര്‍ച്ചയില്‍ 
അമ്മ വേദന മറന്നിട്ടുണ്ടാകണം..

പിന്നെയും ആ കാലടികള്‍ ഞാന്‍ 
എത്രയോ വട്ടം കീറി മുറിച്ചിരിക്കുന്നു..

തുടര്‍ച്ചയായ വീഴ്ചകളും, നിരാശയും
സമ്മാനിച്ച പിരിമുറുക്കത്തില്‍ 
നിന്നും രക്ഷ നേടാന്‍ ഞാനെന്‍റെ
ഗുരുവിന്‍റെ പാദങ്ങളില്‍ ചെന്ന് 
വീണത്‌ മുതലാണ്‌;
രണ്ടു വെടിച്ച പാദങ്ങള്‍ 
എന്‍റെ ഹൃദയത്തിനു മേല്‍ 
നടക്കാന്‍ തുടങ്ങിയത്..

ഗുരുവിന്‍റെ കണ്ണുകളിലെ ചൈതന്യം 
എന്‍റെ ഹൃദയത്തില്‍ നിറയാന്‍ 
തുടങ്ങിയപ്പോഴാണ് ആ കാലടികള്‍ 
ശക്തമായത്‌..

എന്‍റെ ഹൃദയം വേദനിച്ചു 
നിശബ്ദം നിന്നു കരഞ്ഞു..
ചുമരില്‍ തൂക്കിയ ഓഷോയുടെ മുഖ 
ചിത്രമപ്പോഴും മന്ദഹസിച്ചു കൊണ്ടേയിരുന്നു..
എന്‍റെ നിദ്രയും ബോധവും 
രക്തമൊലിക്കുന്ന ഹൃദയവുമായി 
ആ കാലടികളെ പിന്തുടര്‍ന്നു.

ഉണര്‍വിന്റെ ഏതോ നിമിഷത്തില്‍ 
ഞാനറിഞ്ഞു,
അമ്മ നടക്കുകയാണ്
എന്‍റെ ഹൃദയത്തില്‍..
വാതിലന്വേഷിക്കുകയാണ്,
എന്‍റെ ഉള്ളിലേക്ക്..


എനിക്ക് നോവുന്നമ്മേ,
ഇനിയുമെന്‍ ഹൃത്തില്‍ വിണ്ടു കീറിയ 
കാല്‍പാദങ്ങളുമായ് നടക്കാതിരിക്കു..

എന്‍റെ ഹൃദയത്തില്‍ 
എന്‍റെ ചിന്തകളില്‍ 
എന്‍റെ സ്വപ്നങ്ങളില്‍ 
നിറയെ അമ്മയുണ്ട്,
ആ പ്രതീക്ഷയും സ്വപ്നങ്ങളുമുണ്ട്..

നിന്‍ മുന്നിലിനിയും തുറക്കാന്‍ 
വാതിലുകളൊന്നും ശേഷിക്കുന്നില്ല..
എന്നെ ശപിക്കാതിരിക്കു,
ഇനിയുമെന്നെ മാത്രം സ്നേഹിക്കു..


എനിക്ക് നോവുന്നമ്മേ,
ഇനിയുമെന്‍ ഹൃത്തില്‍ വിണ്ടു കീറിയ 
കാല്‍പാദങ്ങളുമായ് നടക്കാതിരിക്കു..

26 comments:

  1. രചന ഇഷ്ടമായി ...വാക്കുകളില്‍ കൂടിയെങ്കിലും നമുക്കല്‍പം സ്നേഹം അമ്മയ്ക്ക് നല്‍കാം

    ReplyDelete
  2. തീരാനടത്തങ്ങളുടെ അമ്മ. ഉള്ളുലയുന്ന വരികള്‍.

    ReplyDelete
  3. പാദം അമര്‍ത്തിച്ചവിട്ടി നടക്കട്ടെയമ്മ മതിവരുവോളം ,
    ഹൃദയം പിളര്‍ന്നു ചോരയൊലിക്കാമെങ്കിലും..
    ഇട്ടേച്ചു പോകാതിരിക്കില്ല മകള്‍ക്കായ്, ഒരു വഴിയടയാളം, അങ്ങോട്ട്‌ തന്നെ..
    'കിതപ്പോടെ ഓടിയെത്തി വിണ്ടു കീറിയ പാദങ്ങള്‍ക്കടിയില്‍ മറന്നു വെച്ച പോല്‍'
    നാഥന്‍ തിരുകി വെച്ച നാളെയുടെ ചന്ദനത്തോപ്പിലേക്ക്..
    വേദനകള്‍ കൊതിയോടെ തിന്നു തീര്‍ക്കുക...
    യാത്ര പോകാം നമുക്ക്, അമ്മ അവിടെ കാത്തിരിപ്പാണല്ലോ..

    ReplyDelete
  4. അമ്മ അതൊരു വല്ലാത്ത സംഭവമാണ് പറഞ്ഞറിയിക്കാന്‍ വാക്കുകള്‍ തികയാത്തതും അമ്മയെ കുറിച്ച് പറയുമ്പോള്‍

    ReplyDelete
  5. അമ്മ മനസ്സേ നിനക്ക് പ്രണാമം.,

    ReplyDelete
  6. അമ്മ:ഒരാള്‍ക്കും മറക്കാനോ ഓര്‍ക്കാതിരിക്കാണോ കഴിയാത്ത നാമം. പൊക്കിള്‍കൊടി ബന്ധം. പത്തു വര്ഷം മുമ്പ് ഒരു ദിവസം ഒരു ഫോണ്‍ കാള്‍ കിട്ടി. എന്റെ ഉമ്മയെ ഐ.സി.യു.വില്‍ അഡ്മിറ്റ്‌ ചെയ്തിട്ടുണ്ടുന്നു. ഹൃദയ ശസ്ത്രക്രിയ ക്ക് ചെന്നൈ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചെയ്തെങ്കിലും ഓപറെഷന്നു തലേന്ന് ഒരു ഭാഗം തളര്ന്നതിനാല്‍ മടക്കുകയും ഒരാഴ്ചയായി നാട്ടിലെ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. പിറ്റേന്ന് തന്നെ ഞാനും അനുജനും നാട്ടില്‍ പോയി. അബോധാവസ്ഥയിലായിരുന്ന ഉമ്മ രണ്ടു ദിവസം കഴിഞ്ഞു ബലിപെരുന്നാള്‍ ദിവസം രാവിലെ മരിച്ചു. അമ്മയെക്കുറിച്ച് കേള്‍ക്കുമ്പോള്‍ എനിക്ക് ഓര്‍ക്കാതിരിക്കാന്‍ കഴിയാത്ത ജീവിതത്തിലെ ഒരു പ്രധാന സംഭവം.

    ReplyDelete
  7. അച്ഛന്‍ സങ്കല്‍പ്പമാണ് ..അമ്മയാണ് നിത്യ സത്യം ,,സനാതനം ,,


    ദേ ഇവിടെയൊരു മാടത്ത ക്കൂടുണ്ട് ..ഒന്ന് കയറി നോക്കൂ ..

    ReplyDelete
  8. മൊത്തത്തില്‍ ഒരു അമ്മമയം ആണല്ലോ

    ReplyDelete
  9. അമ്മ മനസ്സ്‌...തങ്ക മനസ്സ്...

    ReplyDelete
  10. ഉണര്‍വിന്റെ ഏതോ നിമിഷത്തില്‍
    ഞാനറിഞ്ഞു,
    അമ്മ നടക്കുകയാണ്
    എന്‍റെ ഹൃദയത്തില്‍..
    വാതിലന്വേഷിക്കുകയാണ്,
    എന്‍റെ ഉള്ളിലേക്ക്.

    ഈ വരികൾ ഏറെ ഇഷ്ടപ്പെട്ടു.
    ആശംസകൾ.

    ReplyDelete
  11. ചിന്തകളുടെ അത്യഗാധ തലങ്ങളില്‍ മുങ്ങിത്തപ്പിയാല്‍ പോലും പകരം വെക്കാന്‍ കിട്ടാത്ത ഊഷ്മളമായൊരു സ്നേഹവായ്പ്..അമ്മ, അത് ആത്മാവില്‍ പ്രതിഷ്ടിക്കപ്പെട്ടതാണ്..

    ReplyDelete
  12. priyapettavarude pinvilikal namme jeevithathilekku thirchu konduvaraam..
    ee madakkayaathraku.. ee thiricharivinu.. ellam ninaku mangalam..
    atho ethu verum vaakku koottangalo..???

    ReplyDelete
  13. അമ്മയുടെ മഹത്വം തിരിച്ചറിയാൻ കഴിയാത്ത സന്തതികളാണു ഇന്നു ഏറെയും.ഇരുന്ന കസേരയടക്കം പൊക്കിയെടുത്ത് ഒരമ്മയെ മക്കൾ തെരുവിൽ ഉപേക്ഷിച്ചത് ഇന്നലെ പത്രത്തിൽ വായിച്ചു.
    കണ്ണുള്ളപ്പോൾ കണ്ണിന്റെ കാഴ്ചയെക്കുറിച്ച് നാം ബോധവാന്മാരല്ല.അതുതന്നെയാണു അമ്മയുടെ കാര്യത്തിലും.
    കവിത കൊള്ളാം.എന്നാലും ഫെമിന, ഒരുകാര്യം പറയാതെ വയ്യ.കവിതയ്ക്ക് ഒത്തിരി നീളം കൂട്ടിയതുകൊണ്ട് കാര്യമില്ല.വരികൾ കുറച്ചു കൂടി ചുരുക്കി ഈകവിത വളരെ മനോഹരമാക്കാമായിരുന്നു.

    ReplyDelete
  14. എല്ലാവര്‍ക്കും നന്ദി

    ReplyDelete
  15. അമ്മ !! അമ്മയുടെ കാല്പാദങ്ങൾക്കടിയിലാണെന്റെ സ്വർഗ്ഗം.

    ReplyDelete
  16. എന്‍റെ ഹൃദയത്തില്‍
    എന്‍റെ ചിന്തകളില്‍
    എന്‍റെ സ്വപ്നങ്ങളില്‍
    നിറയെ അമ്മയുണ്ട്,
    ആ പ്രതീക്ഷയും സ്വപ്നങ്ങളുമുണ്ട്..

    പ്രാര്‍ത്ഥനകളും ഉണ്ട് ഫെമിന...നന്നായിരിയ്ക്കുന്നൂ ട്ടൊ..ഇഷ്ടായി..

    ReplyDelete
  17. എനിക്ക് നോവുന്നമ്മേ,
    ഇനിയുമെന്‍ ഹൃത്തില്‍ വിണ്ടു കീറിയ
    കാല്‍പാദങ്ങളുമായ് നടക്കാതിരിക്കു..


    മാതാവിനെ കുറിച്ചുള്ള കവിത നന്നായി , ഫെമിനാ
    **************************

    മാതാവിന്റെ പാദത്തിന്നടിയിലാണ് സ്വര്‍ഗം
    --മുഹമ്മദ്‌ നബി (സ .അ )

    ReplyDelete
  18. എനിക്ക് നോവുന്നമ്മേ,

    ഇനിയുമെന്‍ ഹൃത്തില്‍ വിണ്ടു കീറിയ
    കാല്‍പാദങ്ങളുമായ് നടക്കാതിരിക്കു

    nannayirikkunnu..

    ReplyDelete
  19. വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ എന്തോ തറഞ്ഞു നില്‍ക്കുന്നത് പോലെ..

    ReplyDelete
  20. എല്ലാവര്‍ക്കും നന്ദി

    ReplyDelete
  21. വിണ്ടുകീറിയ കാല്‍പാദം ഒരു നോവാണ് .
    അച്ഛനായാലും അമ്മയായാലും ഏട്ടനായാലും പെങ്ങളായാലും
    വിണ്ടുകീറിയ കാല്‍പാദം ഒരു നോവാണ്

    ReplyDelete
  22. അമ്മയുടെ പാടങ്ങളില്ലേ നോവകറ്റാന്‍ കഴിയാതെ പോകുന്ന ദൌര്‍ഭാഗ്യം..
    നെഞ്ചില്ലേ വിള്ളലില്‍ തൊട്ടു മുറിവെല്‍പ്പിക്കാന്‍ അല്ല,,,അമ്മയുടെ പ്രതീക്ഷകളെ ഓര്‍മപെടുത്താന്‍ ആണ് അമ്മ നിന്‍ ഹൃദയത്തില്‍ നടക്കുന്നത് കൂടുകാരി,,
    മനസ്സിനെ സ്പര്‍ശിച്ചു ആശംസകള്‍

    ReplyDelete