Tuesday, September 28, 2010

മൗന സാഗരം

എല്ലായ്പോഴും ഇരമ്പുന്നത്
തീരത്തോട് അടുത്ത സമുദ്രം
മാത്രം..
സാഗരത്തിന്റെ ആഴവും ചുഴിയും
അതിനുള്ളില്‍ നിറഞ്ഞ മൗനവും
ഞാന്‍ അറിയുന്നു...


എന്‍റെ ആത്മാവില്‍ ചെറു തരന്ഗങ്ങളെ സൃഷ്ടിച്ച്
എന്നെ കരയോടടുപ്പിച്ചു
എന്‍റെ മൗനത്തെ നീ കൊന്നു..


നിന്‍റെ തിരകളുടെ ഇരമ്പല്‍
ഇനിയെനിക്ക് സ്വപ്നം മാത്രം


ഇനി നിന്‍റെ മൗനത്തെ പ്രണയിച്ചു
തുടങ്ങണം..

7 comments:

  1. സീരിയസായ ലവേഴ്സ് പൊയട്രി റൈറ്റ് ചെയ്യാറില്ല എന്ന് തോന്നുന്നു.

    അവർ സൈലന്റാരിക്കും....
    കാരണം ഈ ഡപ്തും മറ്റും ആവാം....

    ReplyDelete
  2. appo poets okke depth illaatha pranayam kondu nadakkunnavaraanu ennano??? enik angane thonniyitilla.. pranayam moorchikkumbol prathibha unarunnavar ereyund... athillathavar mindaathirikkum..

    ReplyDelete
  3. ഫെമിനാ,
    പ്രണയം, അതെപ്പോഴും സുന്ദരമായ അനുഭൂതി തന്നെയാണ്.
    ഇനിയും തുടര്‍ന്നെഴുതൂ...

    സ്നേഹപൂര്‍വ്വം..

    ReplyDelete
  4. vaakukal oru kadalayi ennil nirayunnu.. pakshe ninnil thirayilakkam srishttikan athu asakthamanu... ninte vaakkukal palapozhum enne albhudhapedhuthunnu.. chilapol neeyum..

    ReplyDelete
  5. എല്ലായ്പോഴും ഇരമ്പുന്നത്
    തീരത്തോട് അടുത്ത സമുദ്രം
    മാത്രം..........................................................

    നിന്‍റെ തിരകളുടെ ഇരമ്പല്‍
    ഇനിയെനിക്ക് സ്വപ്നം മാത്രം

    ഇനി നിന്‍റെ മൗനത്തെ പ്രണയിച്ചു
    തുടങ്ങണം..

    ഫെമി......
    പ്രണയമൌനത്തിന്റെ ആഴം വെളിവാക്കുന്ന കവിത.....
    മനോഹരം.....
    ഈ വരികള്‍ എന്റെ മനസ്സിലും പ്രണയത്തിന്റെ ഒരേ കടല്‍ ഇരമ്പിക്കുന്നു.....
    പ്രണയത്തിന്റെ ഒരേ കടല്‍.........
    പ്രണയ മൌനത്തിന്റെ ഇരമ്പലിനു കാതോര്‍ത്തു ഇവിടെ ഞാനും ....
    സഖാവിന്റെ വരികള്‍ക്ക് നന്ദി.......
    വീണ്ടും എഴുതണേ.......
    ഇവിടെ ഞങ്ങള്‍ നിന്നെ വായിക്കും..ഇനിയും...

    ReplyDelete
  6. നന്ദി നല്ല വാക്കുകള്‍ക്‌

    ReplyDelete