Sunday, November 18, 2012

മഴ നനയുമ്പോള്‍ *



നീ എനിക്ക് കുടയായി നിന്നിരുന്ന 
ഭൂതകാലത്തിന്റെ ഓര്‍മ്മകളിലാണ് 
ഞാനിപ്പോഴും മഴ നനയുന്നത്.

നീ അലക്കിപ്പിഴിഞ്ഞു എന്നെ ഉണങ്ങാനിട്ടിരുന്ന, 
വേനലിന്റെ ഓര്‍മ്മകളിലാണ് 
ഞാനിപ്പോഴും വെയില്‍ കായുന്നത്.

നീ എനിക്ക് സമ്മാനിച്ചു പോയ 
തൂവല്‍ പുതപ്പിന്റെ ഓര്‍മ്മകളിലാണ് 
ഞാനിപ്പോഴും മഞ്ഞു കൊള്ളുന്നത്‌.

നീ എനിക്ക് പറഞ്ഞു തന്ന, മുറിവേറ്റു പാടുന്ന-
കുയിലിന്റെ കഥയുടെ ഓര്‍മ്മകളിലാണ് 
ഓരോ വസന്തത്തിലും ഞാന്‍ വിടരാന്‍ കൊതിക്കുന്നത്.

നിന്നെ നഷ്ടമായ ഋതു സന്ധ്യയുടെ 
ഓര്‍മ്മകളും തേടിയാണ് ഞാനലയുന്നത്.

നിന്‍റെ കണ്ണുനീര്‍ വീണു 
തിര തകര്‍ന്നു പോയ എന്‍റെ 
തുറമുഖം എവിടെയാണ്..?

നിന്‍റെ ചിരി വീണു 
ആകെയുലഞ്ഞു പോയ എന്‍റെ 
മുന്തിത്തോട്ടം എവിടെയാണ്..?

മഴ നനയുന്ന എന്‍റെ മുഖമാണ് 
നിന്‍റെ ഓര്‍മ്മകളില്‍ എന്ന് പറഞ്ഞത് കൊണ്ടാണ് 
ഞാനീ മഴയില്‍ നില്‍ക്കുന്നത്,
നീ എവിടെയാണ്..?

ഞാന്‍ മഴ നനയുമ്പോള്‍ നീ എവിടെയാണ്..?

*മഴവില്ല്  ഓണ്‍ലൈന്‍ മാഗസിന്‍ ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച  കവിത 

12 comments:

  1. മഴ നനയുന്ന എന്‍റെ മുഖമാണ്
    നിന്‍റെ ഓര്‍മ്മകളില്‍ എന്ന് പറഞ്ഞത് കൊണ്ടാണ്
    ഞാനീ മഴയില്‍ നില്‍ക്കുന്നത്,
    നീ എവിടെയാണ്..?


    വരികള്‍ കൊണ്ട് തീര്‍ത്ത ഈ കാവ്യാ ശില്‍പ്പത്തില്‍ കവിയുടെ ഭാവനകള്‍ വസന്തം വിരിയിക്കട്ടെ, ഒരുപാടു ഇഷ്ട്ടമായി ഈ കവിത :)

    ReplyDelete
  2. മഴ നനയുന്ന എന്‍റെ മുഖമാണ്
    നിന്‍റെ ഓര്‍മ്മകളില്‍ എന്ന് പറഞ്ഞത് കൊണ്ടാണ്
    ഞാനീ മഴയില്‍ നില്‍ക്കുന്നത്,
    നീ എവിടെയാണ്..?

    ഞാന്‍ മഴ നനയുമ്പോള്‍ നീ എവിടെയാണ്..?

    നല്ല വരികള്‍

    ReplyDelete
  3. നിന്നെ നഷ്ടമായ ഋതു സന്ധ്യയുടെ
    ഓര്‍മ്മകളും തേടിയാണ് ഞാനലയുന്നത്.

    മനോഹരമായ വരികളാണ് കേട്ടോ, തുടരെഴുത്ത്കള്‍ക്ക് എല്ലാ ആശംസകളും ...!

    ReplyDelete
  4. മനോഹരമായ കവിത. ഞാന്‍ മഴ നനയുമ്പോള്‍ നീയെവിടെയാണ്. ആവര്‍ത്തിക്കപ്പെടുന്ന ബിംബങ്ങളും നല്ല ഒരു കവിയുടെ കയ്യില്‍ ലഭിക്കുമ്പോള്‍ മികച്ച കവിതകളുണ്ടാകുന്നു. ആശംസകള്‍

    ReplyDelete
  5. ഓര്‍മ്മകളിലൂടെ ജീവിച്ചിട്ടും മറവിയില്‍ അലിഞ്ഞു പോയവള്‍... മനോഹരം ഈ വരികള്‍... ആശംസകള്‍..

    ReplyDelete
  6. പ്രണയം തളിർക്കുന്ന മഴ..!

    ReplyDelete
  7. നീ എവിടെയാണ്..? :)

    ReplyDelete
  8. നിന്‍റെ കണ്ണുനീര്‍ വീണു
    തിര തകര്‍ന്നു പോയ എന്‍റെ
    തുറമുഖം എവിടെയാണ്..?
    മനോഹരമായ കവിത ,വല്ലാതെ മനസ്സിനെ ആര്‍ദ്രമാക്കുന്ന വരികള്‍ ...

    ReplyDelete
  9. വളരെ നന്നായിട്ടുണ്ട് ....... ഭാവുകങ്ങള്‍ ..........

    ReplyDelete