Sunday, July 17, 2011

ശിഥില ചിന്തകള്‍















1
എന്റെ കണ്ണ് നിറയാതെ കാത്തു...
എന്റെ കാലിടറാതെ നോറ്റു നീ കൂടെ നടന്നു തുടങ്ങിയപ്പോള്‍
ഞാന്‍ അറിഞ്ഞിരുന്നില്ല, എന്റെ ഉള്ളില്‍ പെയ്തിറങ്ങുന്ന പുതു മഴ
പ്രണയത്തിന്റെതാണെന്നു...
ഞാന്‍ പുതച്ചുറങ്ങുന്ന നിലാവ് നിന്റെ മാത്രം വാല്‍ത്സല്ല്യമാണെന്നു...
ഇഷ്ട്ടമാണെന്നു ഒരു വാക്ക് പോലും കൈമാറാതെ തന്നെ എത്ര സമ്രുദ്ധമായിരുന്നു
നമ്മുടെ പ്രണയ കാലം..
നമുക്കിടയില്‍ കളിവാക്കുടഞ്ഞു വീണത്‌ എപ്പോഴാണ്...?
അരികിലിരിക്കുമ്പോള്‍ നിന്റെ മിഴികള്‍ എന്നിലുറക്കാതെ അലഞ്ഞു
നടന്നത് എന്തിനായിരുന്നു...?
നിന്റെ പിന്‍വിളിയുടെ വേഗമാണ് ഈ തീവണ്ടിക്കു...
ഞാന്‍ വരികയാണ് നിന്റെ പ്രിയപ്പെട്ട നഗരത്തിലേക്ക്...
ഇത് നമ്മുടെ പ്രണയത്തിന്റെ പുനര്‍ജ്ജന്മം...

5 comments:

  1. പ്രിയ കൂട്ടുകാരി..
    കവിത വായിച്ചു.. ഇഷ്ടമായി..
    "നിന്റെ പിന്‍വിളിയുടെ വേഗമാണ് ഈ തീവണ്ടിക്കു..." മനസ്സില്‍ കൊണ്ടു ഈ വാക്ക്..
    പറയാനുള്ളതിത്ര മാത്രം.. ശിഥിലചിന്തകള്‍ ദൂരെയെറിയൂ.. അക്കങ്ങളെ പ്രണയിക്കൂ.. നല്ല നാളെകള്‍ ആശംസിക്കുന്നു..

    ReplyDelete
  2. "ഇത് നമ്മുടെ പ്രണയത്തിന്റെ പുനര്‍ജ്ജന്മം"

    ഇപ്പോഴും പ്രതീക്ഷകളില്‍ ആണല്ലേ? ഒരിക്കല്‍ നഷ്ടപ്പെട്ടത്, പ്രണയം ആണെങ്കില്‍ പ്രത്യേകിച്ചും, കൂട്ടിക്കെട്ടാന്‍ ശ്രമിക്കരുത്. എത്രയൊക്കെ ശ്രമിച്ചാലും, അതിന് ആ പഴയ തീവ്രത ഉണ്ടാവില്ല. തിരിച്ചുകിട്ടിയില്ലെങ്കിലും ആ പ്രണയത്തിന്റെ ഓര്‍മ്മകളില്‍ നാം ജീവിക്കുമ്പോള്‍.... ഒറ്റപ്പെടല്‍ തോന്നില്ല, വേദനയും.

    ReplyDelete
  3. പിന്‍വിളികള്‍ക്ക് കാതോര്‍ക്കുമ്പോഴും .........
    മനസ്സിന്റെ എല്ലാ കോണുകളിലും അവ പ്രതിഫലിക്കുന്നോ എന്ന് കൂടി ചിന്തിക്കുക.
    എഴുത്ത് കൂടുതല്‍ നന്നാവുന്നു.

    ReplyDelete
  4. ഫെമിനാ ,ഇഷ്ടായി ...ട്ടോ ....

    ReplyDelete
  5. കവിത എന്നതിലുപരി ജീവിതത്തില്‍
    നിന്ന് അടര്‍ത്തി എടുത്തതുപോലുണ്ട് ..
    ആശംസകള്‍

    ReplyDelete