Sunday, June 19, 2011

ഇന്നലെ ഞാന്‍

രുധിരം മണക്കുന്ന ആതുര മുറിയിലേക്കൊരു
ബന്ധു സന്ദര്‍ശനം.
കലഹങ്ങളില്‍ മുറിഞ്ഞ സൌഹൃദങ്ങളിലെക്കൊരു
സ്നേഹ സന്ദേശം.
പരസ്യപ്പലകയിലേക്കും ദാഹശമനിയിലേക്കുമുള്ള
പ്രണയ വിളികള്‍.
വീട്ടിലേക്കുള്ള വഴി മറന്നു നഗരധമനികളിലൂടെ
അലസ ഗമനം.
പുഴ വറ്റിയ പ്രണയ വഴികളിലേക്കൊരു
കാടു കയറ്റം.

അക്ഷര ക്ഷാമത്താല്‍ കുനിഞ്ഞ ശിരസിലേക്കുയരുന്ന
ഗുരു വചനം.
പാപ വെയിലില്‍ കരുവാളിച്ച ഹൃദയത്തിനു ധ്യാനത്താലൊരു 
പച്ച മഞ്ഞള്‍ ലേപനം.
പുസ്തകങ്ങളോട് പിണങ്ങി കാറ്റ് വിഴുങ്ങുന്ന 
മെഴുകുതിരി വെട്ടം.
രാവുറങ്ങേണ്ട ദേവ സങ്കേതത്തില്‍ മഴയോട് കലരുന്ന
ഓര്‍മ്മ ഗന്ധം.

ഉറങ്ങാന്‍ മറന്നു പോയ മിഴികളിലേക്കു നിന്റെ വാത്സല്ല്യ 
സന്ദേശം, ഇനിയുറങ്ങൂ..
നീ എന്റെ ദിനാന്ത്യ കുറിപ്പ് പുസ്തകം
ആരുമൊരിക്കലും കണ്ടെടുക്കാതിരിക്കട്ടെ,
നിന്നെ എന്നില്‍ നിന്നും..

15 comments:

  1. നീ എന്റെ ദിനാന്ത്യ കുറിപ്പ് പുസ്തകം
    ആരുമൊരിക്കലും കണ്ടെടുക്കാതിരിക്കട്ടെ,
    നിന്നെ എന്നില്‍ നിന്നും..

    ReplyDelete
  2. അതെ ഇനി ഞാന്‍ ഉറങ്ങട്ടെ ... എന്‍റെ ആരാച്ചാര്‍ എത്തുംമുന്പ് മനസമാധാനമായി അവസാന ഉറക്കം ഞാന്‍ ഉറങ്ങി തീര്‍ക്കട്ടെ....
    ശൈലി ഇഷ്ടപ്പെട്ടു.ആശംസകള്‍...

    ReplyDelete
  3. ഉറങ്ങാന്‍ മറന്നു പോയ മിഴികളിലേക്കു നിന്റെ വാത്സല്ല്യ
    സന്ദേശം, ഇനിയുറങ്ങൂ..
    നീ എന്റെ ദിനാന്ത്യ കുറിപ്പ് പുസ്തകം
    ആരുമൊരിക്കലും കണ്ടെടുക്കാതിരിക്കട്ടെ,
    നിന്നെ എന്നില്‍ നിന്നും..

    കൊള്ളാം..നല്ല കവിത..നല്ല വരികള്‍..അവസാന വരികള്‍ കൂടുതല്‍ ഹൃദ്യമായി.
    അഭിനന്ദനങ്ങള്‍...

    www.ettavattam.blogspot.com

    ReplyDelete
  4. പുസ്തകങ്ങളോട് പിണങ്ങി കാറ്റ് വിഴുങ്ങുന്ന
    മെഴുകുതിരി വെട്ടം.
    രാവുറങ്ങേണ്ട ദേവ സങ്കേതത്തില്‍ മഴയോട് കലരുന്ന
    ഓര്‍മ്മ ഗന്ധം.
    നല്ല വരികൾ...കാര്യമാത്ര പ്രസക്തമായ അക്ഷരങ്ങൾ കൊണ്ട് കോർത്തിണക്കിയ ഒരു മുത്ത് മാല... നല്ല അവതരണം... അഭിനന്ദനങ്ങൾ.

    ReplyDelete
  5. നന്നായി എന്ന് മാത്രം പറഞ്ഞു പോകുന്നു..........

    ReplyDelete
  6. അക്ഷര ക്ഷാമത്താല്‍ കുനിഞ്ഞ ശിരസിലേക്കുയരുന്ന
    ഗുരു വചനം. നല്ല അര്‍ത്ഥ വത്തായ വരികള്‍ നേരുന്നു ആശംഷകള്‍ നിറഞ്ഞ മനസ്സാലെ

    ReplyDelete
  7. ഇന്നലെ ഒരു ദിവസം കൊണ്ട് ഇത്രയും കാര്യങ്ങള്‍ ചെയ്തോ?

    "നീ എന്റെ ദിനാന്ത്യ കുറിപ്പ് പുസ്തകം" - കൂടുതല്‍ ഇഷ്ടമായ വരി. എല്ലാത്തിനും ഒടുവില്‍ കിടക്കയില്‍ എത്തുമ്പോള്‍ ഞാന്‍ നിന്നെക്കുറിച്ചു ചിന്തിക്കുന്നു, സ്വസ്ഥമായി.

    ReplyDelete
  8. നല്ല വാക്കുകള്‍ക്കു നന്ദി....

    ReplyDelete
  9. നീ എന്റെ ദിനാന്ത്യ കുറിപ്പ് പുസ്തകം
    ആരുമൊരിക്കലും കണ്ടെടുക്കാതിരിക്കട്ടെ,
    നിന്നെ എന്നില്‍ നിന്നും..
    ഈ ശൈലീ സുന്ദരമായിട്ടുണ്ട് ..
    "പുസ്തകങ്ങളോട് പിണങ്ങീ കാറ്റ് വിഴുങ്ങുന്ന മെഴുകുതിരി വെട്ടം "
    നമ്മുക്ക് പകര്‍ത്താനുള്ളവ പല ചിന്തകളിലൂടേ
    ഒരു നേരിലേക്ക് കൊണ്ട് വരുന്ന വഴീ ..
    കേന്ദ്രമായതിനേ നില നിര്‍ത്തി പലവഴികളിലൂടേ
    ലക്ഷ്യത്തിലേക്ക് കടന്ന് ചെല്ലുന്ന ശൈലീ ..
    അഭിനന്ദനീയം ...

    ReplyDelete
  10. വിമര്‍ശിക്കാന്‍ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കി കണ്ടില്ല
    അപ്പോള്‍ എന്റെ കണക്കില്‍ നല്ല വരികള്‍
    നല്ല വായനാനുഭവത്തിനു നന്ദി.........

    ReplyDelete
  11. ഇന്നിന്‍റെ വ്യഥകളില്‍ ഒരു ആത്മഗതം 

    ReplyDelete
  12. "പരസ്യപ്പലകയിലേക്കും ദാഹശമനിയിലേക്കുമുള്ള
    പ്രണയ വിളികള്‍."

    "പാപ വെയിലില്‍ കരുവാളിച്ച ഹൃദയത്തിനു ധ്യാനത്താലൊരു
    പച്ച മഞ്ഞള്‍ ലേപനം"

    "നീ എന്റെ ദിനാന്ത്യ കുറിപ്പ് പുസ്തകം
    ആരുമൊരിക്കലും കണ്ടെടുക്കാതിരിക്കട്ടെ,
    നിന്നെ എന്നില്‍ നിന്നും"

    ഈ വരികള്‍ എനിക്കേറെ ഇഷ്ടമായി.. ജീവിതവഴികളില്‍ പിന്തിരിഞ്ഞു നോക്കുന്നത് എപ്പോഴും നല്ലതാണ്.. തുടര്‍ന്നുള്ള വഴികള്‍ തെളിമയുള്ളതും വിശാലവുമായ വിജയപാതകളാവട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  13. നീ എന്റെ ദിനാന്ത്യ കുറിപ്പ് പുസ്തകം
    ആരുമൊരിക്കലും കണ്ടെടുക്കാതിരിക്കട്ടെ,
    നിന്നെ എന്നില്‍ നിന്നും..

    double like !!

    ReplyDelete
  14. നാട്ടുകാരി കൂട്ടുകാരീ...നന്നായിരിക്കുന്നു...

    ReplyDelete