Friday, March 11, 2011

ക്ഷുരകന്‍


ആരും മുഖം നോക്കാതെ 
മങ്ങിയൊരു കണ്ണാടി യുണ്ട്,
നിറം കെട്ടു പോയ ചുമരില്‍.

ആരുടേയും മുടി മുറിയ്ക്കാതെ
മൂര്‍ച്ച പോയ കത്രികയുണ്ട്,
പൊടി പിടിച്ച മേശ മേല്‍.. 

ആരുടേയും മുഖം മിനുക്കാതെ 
കട്ട പിടിച്ചു പോയ കുഴമ്പുണ്ട്,
വക്കു പൊട്ടിയ ചില്ല് ചെപ്പില്‍.

ആരും വന്നിരിയ്ക്കാതായിട്ടും
കാലൊടിഞ്ഞു പോയ കസേരയുണ്ട്,
തറയോടിളകിയ മൂലയില്‍.

ആരുമഴിചെടുത്തലക്കി ഉണക്കാതെ 
ചോര മണം മാറാത്ത തിരശ്ശീലയുണ്ട്,
ചില്ല് ജാലകത്തിനിപ്പുറത്ത്.

ആരാലും സ്നേഹിക്കപെടാത്തൊരു 
ഭ്രാന്തനായ ക്ഷുരകനുണ്ടാകം,
ഈ പീടികയ്ക്കുള്ളിലിരുട്ടിലെവിടെയോ.

ആരെയും വേദനിപ്പിക്കാതെ 
ജീവന്റെ ഞരമ്പുകളില്‍ കോറി വരയ-
ക്കുന്നതില്‍ രസം കണ്ടെത്തും വരെയും,
അയാള്‍ സ്നേഹത്തിന്റെയും 
സൌഹൃതത്തിന്റെയും സമ്പന്നതയിലായിരുന്നു.

ഒരുവന്‍റെ മുഖം മിനുക്കുന്നതിനിടെ 
തന്‍റെ ക്ഷൌര കത്തി കൊണ്ടയാള്‍ 
ജീവന്റെ ഞരമ്പ്‌ മുറിച്ചു,
നോവിക്കാതെ , ആരുമറിയാതെ..

അല്പവും നോവാതെ 
ആരാരുമറിയാതെ,
രക്തം വാര്‍ന്നു തന്‍റെ 
സുഹൃത്ത്‌ മരിക്കുമ്പോള്‍ 
ക്ഷുരകന്‍ ആര്‍ത്തു ചിരിച്ചു..

സിരകളില്‍ ഭ്രാന്തിന്‍റെ 
തിരയിളക്കവും,
കയ്യില്‍ തിളങ്ങുന്ന 
ക്ഷൌരക്കത്തിയുമായി
അയാളീ ഇരുട്ടിലെവിടെയോ ഉണ്ട്..

18 comments:

  1. സിരകളില്‍ ഭ്രാന്തിന്‍റെ
    തിരയിളക്കവും,
    കയ്യില്‍ തിളങ്ങുന്ന
    ക്ഷൌരക്കത്തിയുമായി
    അയാളീ ഇരുട്ടിലെവിടെയോ ഉണ്ട്..


    nalla varikal........

    ReplyDelete
  2. പേടിയാവുന്നു..

    ReplyDelete
  3. ഭ്രാന്തന്‍ ചിന്തകള്‍ !!
    :)

    ReplyDelete
  4. ഞാനും ഇങ്ങനെ ചിന്തിച്ചിട്ടുണ്ട് ,ക്ഷുരകന്റെ കത്തിയുടെ അധികാര ത്തിന്റെയുള്ളില്‍ എന്റെ തലയും കഴുത്തും തിരുകി വച്ച് കൊടുക്കുമ്പോള്‍ അയാളുടെ മനസ് ഒന്ന് പതറിയാല്‍ എന്ത് സംഭാവിക്കുമെന്നോര്‍ത്ത് !!
    ആണവ നിഗ്രഹ ശക്തിയുടെ സംഹാര ബട്ടന്‍ കയ്യാളുന്ന ഒരു ഭരണാധികാരിക്ക് സമനില നഷ്ടപെട്ടാല്‍ എന്തായിരിക്കും സംഭവിക്കുക !! മനസല്ലേ പിടുത്തം വിട്ടാല്‍ എല്ലാം തീര്‍ന്നു ..
    ഫെമിന ഈ ആശയം നന്നായി എഴുതി ..:)

    ReplyDelete
  5. നവ കോളനി വല്ക്കരണത്തില്‍ എട്ടുകാലി വലയില്‍ കുടുങ്ങിപ്പോയൊരു ക്ഷുരകന്‍ ...

    ReplyDelete
  6. ഒന്നുകൂടി എഡിറ്റ്‌ ചെയ്‌താല്‍ മനോഹരം ,ദീപ്തം.........

    ReplyDelete
  7. ആരാലും സ്നേഹിക്കപ്പെടാത്തൊരു .......മുതല്‍ കൃത്യമായി രചനയുടെ ഭംഗി നഷ്ടമാകുന്നു.വീണ്ടുംഅതു തിരിച്ചു പിടിക്കുന്നെങ്കിലും വീണ്ടും നഷ്ടമാകുന്നു. പ്രമേയം കൊള്ളാം.സ്കിസോഫ്രീനിയക്ക് ഇനിയും ശാസ്ത്രീയ വിശദീകരണമോ ഫലപ്രദമായ ചികില്‍സയോ ലഭ്യമായിട്ടില്ല.

    ആരും മുഖം നോക്കാതെ
    മങ്ങിയൊരു കണ്ണാടിയുണ്ട്,
    നിറം കെട്ടു പോയ ചുമരില്‍.

    ആരുടേയും മുടി മുറിയ്ക്കാതെ
    മൂര്‍ച്ച പോയ കത്രികയുണ്ട്,
    പൊടി പിടിച്ച മേശ മേല്‍..

    ആരുടേയും മുഖം മിനുക്കാതെ
    കട്ട പിടിച്ചു പോയ കുഴമ്പുണ്ട്,
    വക്കു പൊട്ടിയ ചില്ലു ചെപ്പില്‍

    ഭംഗിയുള്ള മൂന്നു വരികള്‍........നന്ദി.

    ReplyDelete
  8. അവസാന വരികൾ ഭയവിഹ്വലതകളുടെ ഒരു ആവരണം വായണക്കാരനു നൽകുന്നു. നന്നായിരിക്കുന്നു.

    ReplyDelete
  9. അയാള്‍ ഇപ്പോള്‍ ഇരുളില്‍ മാത്രമല്ല പകല്‍ വെളിച്ചത്തിലും നിത്യക്കാഴ്ച ..

    ReplyDelete
  10. പേടിപ്പിച്ചൂ ട്ടൊ...നീതി പുലര്‍ത്തി, ആശംസകള്‍.

    ReplyDelete
  11. @ kareem sir.. ഇതും neo colonialism ത്തിന്റെ തലയില്‍ കെട്ടിവെയ്ക്കുന്നോ... കഷ്ടം.. this is an opinion from a prejudist mind..

    കോളനിവത്കരണകാലത്തിനു മുന്‍പും ഈ ക്ഷുരകന്‍ ഇവിടെ ജീവിച്ചിരുന്നു.. നമ്മള്‍ പലതും കാണാതെ പോകുന്നതായിരിക്കാം.. അല്ലാതെ ആഗോളവത്കരനതിന്റെയും നവ കോളനിനിവത്കരനത്തിന്റെയും എട്ടുകാലി വലയെന്നൊക്കെ പറയുമ്പോള്‍ ചിരിയാണ് വരുന്നത്..

    ഹാ.. ഈ വക ഡയലോഗിനു ഇനി വരും ദിവസങ്ങളില്‍ കൈയടി ലഭിച്ചേക്കാം.. ഇതു ഒരു ഇലക്ഷന്‍ കാലമല്ലേ..

    ReplyDelete
  12. അപ്പുറം ചായ്പിന്റെ മൂലയിൽ
    ആരും കേൾക്കാതെപോകുന്ന
    ഒരു ഞരക്കമുണ്ട്
    അമ്മയെന്ന നിറം മങ്ങിയ വാക്കിന്റെ
    അലങ്കാരവും പേറി..

    എന്നുകൂടി കൂടി ഞാൻ പൂരിപ്പിച്ചോട്ടെ ഷാഹിനാ..?
    കൊള്ളാം ഷാഹിനയുടെ വിചാരവും,വരികളും.

    ReplyDelete
  13. "നോവിക്കാതെ , ആരുമറിയാതെ..

    അല്പവും നോവാതെ
    ആരാരുമറിയാതെ"

    aduthaduthaayi vanna ee avarthanam ozhivaakaamaayirunnu.. pinne onnu koode edit cheythirunnenkil kurachu koodi nannakkammayirunnu.. palayidangalilum vaakukalude vakku pottiya pole feel cheyyunnu.. enkilum vishaya vividhyam kondu ee kavithayum sredheyam thanne.. eniyum ezhuthuka kootukaari..

    pinne oru spl thanksundu.. for the email notification of this blog.. :-)

    ReplyDelete
  14. ഇവിടെ വന്നതിനും വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും എല്ലാവര്‍ക്കും നന്ദി..

    ReplyDelete
  15. പേടിപ്പിക്കും വിധം ഉന്‍മാദത്തിന്റെ മൂര്‍ച്ച

    ReplyDelete
  16. വെറുതെ പേടിപ്പിക്കല്ലേ ഫെമിനാ..
    ഇനി എങ്ങനെ ഒരു ക്ഷുരകന്റെ കസാലയില്‍
    ധൈര്യത്തോടെ കയറി ഇരിക്കും?

    ReplyDelete
  17. ഇത്ര മൂര്‍ച്ച വേണ്ടായിരുന്നൂ..

    ReplyDelete