Sunday, June 6, 2010

എത്ര ഋതുക്കള്‍

കിനാവിന്‍റെ ഇത്തിരി മുറ്റത്ത്
മുല്ലയായ് വിടര്‍ന്നു നീ
നിലാവായ് പടര്‍ന്നു നീ
പൂവാകയായ് ചോന്നു...
വസന്തമാണ് സഖീ
നിന്‍റെ പ്രണയം...

ആ വസന്തതിനുള്ളിലും
പേരറിയാത്തൊരായിരം ഋതുക്കള്‍

വനമാല കോര്‍ത്ത്‌ നിന്‍ മാറില്‍
ചാര്‍ത്താന്‍ നിന്‍റെ പാദങ്ങളില്‍
പൂജാ മലരായ് വീണമാരാന്‍
ഈ പൂക്കാലം തികയുമോ...?

3 comments:

  1. ഈ പൂക്കാലം തികയുമായിരിക്കും.. കൊള്ളാം വരികൾ

    ReplyDelete
  2. 'പേരറിയാത്തൊരായിരം' ഋതുക്കള്‍ എന്നാണോ?അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കുക.കൂടുതല്‍ വായിക്കൂ.ഇനിയുമെഴുതൂ.ആശംസകള്‍

    ReplyDelete