പ്രണയ മഴയിൽ കുതിർന്നു പോയൊരു തുണ്ടു കടലാസിൽ അനിശ്ചിതത്വത്തിന്റെയും നോവുകളുടെയും ഭ്രാന്തൻ ലഹരികളുടെയും നാൾ വഴികളെഴുതാൻ ശ്രമിച്ചും കിതച്ചും കവിതകളെന്ന് പേര് ചൊല്ലിയും ലോകത്തിന്റെ ഇഷ്ടം നേടാൻ കൊതിച്ചും ഞാനീ എഴുതുന്നതിനൊക്കെ ദൈവമേ നീയെന്നെ സ്നേഹിക്കില്ലേ.....?
Pages
Labels
- SMS (1)
- എന്റെ നഗര കാഴ്ചകള്‍ (1)
- കവിത (20)
- ഗുരു സമക്ഷം (2)
- ജീവിതം യാത്ര ഓർമ്മ (1)
- പ്രണയം (5)
- യാത്ര (1)
- ശിഥില ചിന്തകള്‍ (3)
Monday, November 22, 2010
ദൈവമെന്നാണോ പേര്?
പ്രപഞ്ച സത്യത്തിനു നേരെ എന്റെ കണ്ണുകളെ തുറന്നു വച്ച
ഗുരുവാണ് നീ..
എന്നില്‍ നിറയുന്ന ചൈതന്യം, നിന്റെ ഹൃദയത്തില്‍ നിന്നും
കൊളുത്തി വച്ച നന്മയാണ്..
എന്റെ പ്രണയ ദാഹങ്ങളെ അത്ര മേല്‍ ആഴത്തില്‍
അറിഞ്ഞ കാമുകനും നീ..
എന്നില്‍ പീലി വിടര്‍ത്തി ആടുന്ന പ്രണയം നീ..
ജീവിത പാതയില്‍ കാലിടറാതെ നടത്തുന്ന കൂടുകാരന് നീ..
എന്നിലെ കുഞ്ഞിന്റെ ശാട്യങ്ങള്‍ ഒക്കെയും ഇഷ്ടപെടുന്ന
അമ്മ നീ..
എന്റെ കണ്ണ് നീര് ഇത്രമേല്‍ വെറുക്കുന്ന അച്ഛനും നീ..
ലകഷ്യത്തിലേക് തുഴയുമ്പോള്‍, തോണിയുലയാതെ
കാക്കുന്ന മാലാഖ നീ..
എന്നിലെ മാതൃത്വം നുകരാനൊരുന്ണിയും നീ..
ശാസിക്കുവാനും ശിക്ഷിക്കുവാനും അധികാരമുള്ള ഏട്ടന് നീ..
ഇനിയും നിര്‍വചിചിട്ടില്ലാത്ത എത്രയോ ആത്മ ബന്ധങ്ങളില്‍ ഒക്കെയും
എന്റെ അത്മാവിനോപ്പം കുരുങ്ങി കിടക്കാന്‍ വിധിക്കപെട്ടവനെ,
ബേപ്പൂര്‍ സുല്‍ത്താന്‍ പണ്ട് ചോദിച്ചത് ഞാനും ആവര്‍ത്തിക്കട്ടെ..?
നിനക്ക് ഇഷ്ടമാകില്ല എന്നറിയാം, എങ്കിലും ചോദിക്കുന്നു;
ദൈവമെന്നാണോ പേര്?
Labels:
കവിത
Subscribe to:
Post Comments (Atom)
അങ്ങനെയും വിളിച്ചോളു
ReplyDeleteഹൃദയത്തില്‍ കൊളുത്തി വലിക്കുന്ന രചന . ഇതിനെ ഏതു ഗണത്തില്‍ പെടുത്തണം എന്നറിയില്ല. എന്തുമാകട്ടെ, ഹൃദയത്തില്‍ നിന്നും കലങ്ങിയിറങ്ങിയ ഈ വികാരങ്ങള്‍ മറ്റൊരു ഹൃദയത്തില്‍ കൊള്ളുക തന്നെ ചെയ്യും. തുടരുക. ആശംസകളോടെ...
ReplyDeleteEntha samahayam...he s d ALMIGHTY....
ReplyDeleteഞാന്‍ ഹൃദയം കൊണ്ടാണ് ഇത് വായിച്ചത് .നന്ദി
ReplyDeleteഫെമിനക്ക് ഇനിയും എന്തൊക്കെയോ പറയാനുണ്ട് അല്ലേ ?
ധൈര്യപൂര്‍വ്വം എഴുതുക ...
vannathinum vaayichathinum abhipraayam paranjathinum nanni....
ReplyDeleteദൈവമാരിക്കില്ല. കാരണം ദൈവം ഒരു സങ്കൽപ്പം മാത്രമല്ലേ.
ReplyDeleteninte sankalpam ente sathyamaanu...
ReplyDeleteഫെമിന,
ReplyDeleteപാടാന്‍ തോന്നുമ്പോള്‍,ഉച്ചത്തില്‍ പാടണം. ചിരിക്കാന്‍ തോന്നുമ്പോള്‍,ഉച്ചത്തില്‍ ചിരിക്കണം.കരയാന്‍ തോന്നുമ്പോള്‍, പൊട്ടിക്കരയണം. ഭ്രാന്താണെന്നു കരുതുന്നവരും ഉണ്ടാകും,സാരമില്ല. കവിത ഹൃദയത്തില്‍ നിന്നു തനിയേ വന്നോളും. നന്നായിട്ടുണ്ട്. ആശംസകള്‍!
ഫെമിന എന്നാണോ പേര് ? പറയാനുള്ളത് മുഴുവന്‍ പറഞ്ഞേക്കുക.
ReplyDelete