സൗഹൃദത്തില്‍ പൊതിഞ്ഞ
ആത്മാവിന്റെ ദാരിദ്ര്യവുമായി
എത്തിയതല്ല ഞാനെന്റെ കണ്ണന്റെ മുന്നില്‍.
ഹൃദയത്തില്‍ തറഞ്ഞ
സ്വാര്തതതയുടെ മുള്ളും ,
പ്രണയത്തിന്റെ ചെമ്പനീരുമായി
എത്തിയതുമല്ല
നോവുന്ന ഹൃദയത്തിന്റെ
ചൂരുള്ള ഉള്ളറകളില്‍
നിന്നോടുള്ള പ്രണയത്തെ
മാത്രം ഞാന്‍ നിധി പോലെ
കാക്കുന്നു എന്നറിയിക്കാന്‍
മാത്രം വന്നതാണ്.



