Saturday, May 14, 2011

എങ്കിലും എന്‍റെ സുഹൃത്തേ








നിന്‍റെ അവഗണനകള്‍ക്കെല്ലാം മീതെ 
നിന്നെ ഞാന്‍ സ്നേഹിച്ചത്,
കൈ വേദനിക്കുന്നുവെന്നു പറഞ്ഞപ്പോള്‍ 
പിടി വിട്ടു ഞാന്‍ ഒപ്പം നടന്നത്,
സ്നേഹത്തെ കുറിച്ച് ഒരക്ഷരവും മിണ്ടരുതെന്ന് 
റഞ്ഞപ്പോള്‍,മറ്റൊന്നും 
റയാനാകാതെ പകച്ചത്‌,
ന്‍റെ ശബ്ദം നിനക്ക് അസഹനീയമെന്നു 
റഞ്ഞതില്‍ പിന്നെ ഞാന്‍ മിണ്ടാതിരുന്നത്,
ണ്ണീരു കാണുന്നത് വെറുപ്പാണെന്നു 
റഞ്ഞതില്‍ പിന്നെ കരയാതിരുന്നതു,
നീ പറയുന്ന കളിവാക്കുകളെല്ലാം, എന്നെ 
കുത്തി നോവിച്ചിട്ടും ഞാന്‍ ചിരിച്ചത്,
ന്‍റെ സ്വപ്നങ്ങളിലെ രാജകുമാരിക്ക് 
ഞ്ഞു പോലാര്‍ദ്രമാം മുഖമാണെന്ന് 
നീ പറഞ്ഞപ്പോള്‍, അവളെ തിരഞ്ഞു 
ചിലന്തി താവളങ്ങള്‍ കയറിയിറങ്ങിയത്‌,
നിനക്ക് വിയര്‍ത്തപ്പോള്‍ തണലാകാനും,
നീ മഴയില്‍ നനഞ്ഞപ്പോള്‍ കുടയാകാനും,
നിനക്ക് വേദനിച്ചപ്പോള്‍ ആ മുറിവാകാനും,
നീ ചിരിച്ചപ്പോള്‍ നിന്‍റെ ഗൂഡാഹ്ലാദമാകാനും-
കൊതിച്ചത് ഇതിനായിരുന്നോ..?
ങ്കിലും എന്‍റെ സുഹൃത്തേ ..
നീ പറഞ്ഞില്ലേ ഞാനൊരു യക്ഷിയാണെന്ന്..

39 comments:

  1. എങ്കിലും എന്‍റെ സുഹൃത്തേ ..
    നീ പറഞ്ഞില്ലേ ഞാനൊരു യക്ഷിയാണെന്ന്..

    -----------------------
    നന്നായി ..........

    ReplyDelete
  2. സ്നേഹത്തെ കുറിച്ച് ഒരക്ഷരവും മിണ്ടരുതെന്ന്
    പറഞ്ഞപ്പോള്‍,മറ്റൊന്നും
    പറയാനാകാതെ ""പകച്ചത്‌""..........


    കൊള്ളാം.......

    ReplyDelete
  3. എങ്കിലും സുഹൃത്തെ...
    നീയത് ചെയ്തുവല്ലേ....
    ഇത് വ്യക്തിപരമായി എന്റെ സന്തോഷം കൂടിയാണ്....
    നന്ദി ഫെമീ.....

    ReplyDelete
  4. നാം സ്നേഹിക്കുന്നവര്‍ക്കായി വഴിവെട്ടുക എന്നത് തന്നെയാണ് സ്നേഹത്തിന്‍റെ ഏറ്റം മഹത്തരമായ ഒരു തലം. ഇവിടെ, അതിനിടക്കെപ്പോഴോ സ്വന്തമായി ഒരു വഴി തേടുന്നതിന്‍റെ കാഴ്ച തെളിയുന്നു. ഒരു പക്ഷെ, അതാവണം ഈ വൈഷമ്യത്തിന് ഹേതു.

    തിരൂരില്‍ നിന്നും ഇവിടേക്ക് എന്ത് ദൂരം...?
    ഇനിയും വരാം.
    ആശംസകള്‍.

    ReplyDelete
  5. വളരെ നല്ല കവിത
    ഒരു ആശയ സുവ്യക്തമാണ് വരികള്‍
    ഭാവുകങ്ങള്‍

    ReplyDelete
  6. "നീ പറയുന്ന കളിവാക്കുകളെല്ലാം, എന്നെ
    കുത്തി നോവിച്ചിട്ടും ഞാന്‍ ചിരിച്ചത്...."

    സ്നേഹമെന്നാല്‍ ഒരു സമര്‍പ്പണമാണെന്നു മറന്നുപോവുന്നു നാം പലപ്പോഴും ...
    അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുന്ന എന്തോ ഒന്നായിപ്പോവുന്നു..
    ഈ കവിത ഇഷ്ടമായി എന്നുപറയുന്നതിലും നല്ലത് നെഞ്ചില്‍ കൊണ്ടു എന്നുപറയുന്നതാണ്...

    ReplyDelete
  7. വളരെ നല്ല വരികൾ... സുവ്യക്തമായ ആശയ സമ്പൂർണ്ണമായ വരികൾ...

    ReplyDelete
  8. ഫെമീ സൂപ്പർ...
    പറയാനൊത്തിരി..

    ReplyDelete
  9. സ്നേഹം ചിലപ്പോള്‍
    ഇരുതലമൂര്‍ച്ചയുള്ളവാള്‍.
    ചിലപ്പോള്‍ ഒരുപഞ്ഞിക്കൂട്.

    ReplyDelete
  10. കവിതയുടെ രസ ചരട് പൊട്ടാത്ത അവതരിപിച്ചു....ഓരോ വരികല്‍ക്ക് ഇടയില്‍ വേദനയുണ്ട്...നൊമ്പരമുണ്ട്..സത്യമുണ്ട്...

    ReplyDelete
  11. വളരെ അവിചാരിതമായിട്ടാണ് ഫെമിനയുടെ വരികള്‍ വായിച്ചു തുടങ്ങിയത്.. നന്നായിരിക്കുന്നു...ഇനിയും താങ്കളെ വായിക്കാന്‍ കാത്തിരിക്കുന്നു..

    ReplyDelete
  12. നന്നായിരിക്കുന്നു ഫെമിന...
    സത്യസന്ധമായ വരികള്‍!

    ReplyDelete
  13. നന്ദി, നല്ല വാക്കുകള്‍ക്ക്....

    ReplyDelete
  14. ഫെമിനാ........ വീണ്ടും നീ അത്ഭുതപ്പെടുത്തുന്നു........

    ReplyDelete
  15. ഒടുക്കമാ നൊമ്പരങ്ങളെ ,
    നീയെന്തു ചെയതൂ ഫെമീ....?

    ReplyDelete
  16. സ്നേഹത്തിന്‍റെ ഒരുപാട് തലങ്ങള്‍ നിഷ്പ്രയാസം താണ്ടിക്കടന്ന മികവുറ്റ വരികള്‍...

    ReplyDelete
  17. എങ്കിലും എന്‍റെ സുഹൃത്തേ ..
    നീ പറഞ്ഞില്ലേ ഞാനൊരു യക്ഷിയാണെന്ന്..
    ഇതുവരെ ഇങ്ങനെ തോന്നിയിട്ടില്ല ഫെമിനാ..

    ReplyDelete
  18. വായിച്ചു,
    കവിതയെ വര്‍ണ്ണിക്കാന്‍ ഞാനാളല്ലാത്തത് കൊണ്ട് ഒന്നും മിണ്ടാതെ പോകുന്നു....

    ReplyDelete
  19. തിരിച്ചൊന്നും ലഭിക്കില്ലെന്നരിഞ്ഞിട്ടും പിന്നെന്തിനു പ്രണയിക്കുന്നു..

    ആശംസകൾ..

    ReplyDelete
  20. നല്ല വരികള്‍... @ജെഫു- തിരിച്ചൊന്നും ലഭിക്കില്ലെന്നറിഞ്ഞിട്ടും പ്രണയിക്കുന്നതല്ലെ യഥാര്‍ഥ പ്രണയം....

    ReplyDelete
  21. നിനക്ക് വേദനിച്ചപ്പോള്‍ ആ മുറിവാകാനും..
    എന്നിട്ടും യക്ഷിയാക്കിക്കളഞ്ഞല്ലോ..

    കവിത നല്ലത്.

    ReplyDelete
  22. ഈ കവിതകള്‍ വായിക്കുമ്പോള്‍ കവിത ഇഷ്ടമില്ലാത്ത ഞാന്‍ അവയെ സ്നേഹിച്ചു പോകുന്നു..
    മനസ്സിന്റെ ഉള്ളില്‍ നിന്ന് വരുന്ന വരികള്‍..

    ReplyDelete
  23. എങ്കിലും എന്‍റെ സുഹൃത്തേ ..
    നീ പറഞ്ഞില്ലേ ഞാനൊരു യക്ഷിയാണെന്ന്..


    ഇനീം പറയും ..!!!


    'കവിത' നന്നായി !!

    ReplyDelete
  24. കവിത വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് മലമ്പുഴയിലെ യക്ഷിയെയല്ല.. ശംഖുമുഖത്തെ ജലകന്യകയെയാണ്..

    സാരമില്ലാ ടാ.. നിന്നെ യക്ഷിയെന്നു വിളിച്ച ലവനെ നമുക്ക് വെളിച്ചത്തു ചോറ് കൊടുത്തു ഇരുട്ടത്ത്‌ കിടത്താം.. ഇനി നീയൊന്നു ചിരിച്ചേ.. :)

    ReplyDelete
  25. സൌഹ്ര്തം മഴ പോലെയാണ്..
    അതില്‍ പൂക്കള്‍ വിരിയും.. ചെളിയും നിറയും..
    നോവുന്ന കവിത..ഭാവുകങ്ങള്‍ നേരുന്നു..

    www.ettavattam.blogspot.com

    ReplyDelete
  26. സഹോദരി..
    ഇതില്‍ നൂറാമത്തെ ആള്‍ ആയി ഞാന്‍ ജോയിന്‍ ചെയ്തു..ഒത്തിരി സന്തോഷമുണ്ട്..
    ആശംസകള്‍ നേരുന്നു...

    www.ettavattam.blogspot.com

    ReplyDelete
  27. "സ്നേഹത്തെ കുറിച്ച് ഒരക്ഷരവും മിണ്ടരുതെന്ന്
    പറഞ്ഞപ്പോള്‍,മറ്റൊന്നും
    പറയാനാകാതെ പകച്ചത്‌,"

    വേറെ എന്തെല്ലാം വിഷയങ്ങള്‍ ഉണ്ടായിരുന്നു പറയാന്‍.......

    "എന്‍റെ സ്വപ്നങ്ങളിലെ രാജകുമാരിക്ക്
    മഞ്ഞു പോലാര്‍ദ്രമാം മുഖമാണെന്ന്
    നീ പറഞ്ഞപ്പോള്‍, അവളെ തിരഞ്ഞു
    ചിലന്തി താവളങ്ങള്‍ കയറിയിറങ്ങിയത്‌,"

    എന്തിനാ വെറുതെ അവളെ തിരഞ്ഞു പോയത് ?.
    ഒന്ന് കണ്ണാടിയിലേക്ക് നോക്കിയാല്‍ പോരായിരുന്നോ ?

    ഫെമിന,
    എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു കേട്ടോ .

    ഇനിയും എഴുതുക.

    ReplyDelete
  28. നീ പറഞ്ഞില്ലേ ഞാനൊരു യക്ഷിയാണെന്ന്..അങ്ങനെ പറഞ്ഞോ.?

    ReplyDelete
  29. യക്ഷീന്നു പറഞ്ഞത് ഇഷ്ടം കൊണ്ടല്ലേ!?
    പാവം ഫെമിന തെറ്റിദ്ധരിച്ചു!

    ReplyDelete
  30. ഈ കേട്ടതില്‍ മിക്കതും എന്റെ കൂട്ടുകാരിയും എന്നോട് പറഞ്ഞത്..........
    ഞാനത് കണക്കാക്കുന്നില്ല. എനിക്കറിയാം അവള്ക്കെ ന്നോടുള്ള സ്നേഹം
    എനിക്കറിയാം എനിക്കവളോടുള്ള സ്നേഹം........................
    പ്രകടിപ്പിക്കാത്ത സ്നേഹം പിണ്ണാക്കോ മണ്ണെണ്ണയോ ഒക്കെയാവാം
    പക്ഷെ അതും ഉള്ള വസ്തു തന്നെയാണ്....
    സ്നേഹം അളക്കുന്നത് വാക്കുകളുടെ നേരര്ത്ഥതത്തിലല്ല....
    വാക്കുകള്ക്കു പിന്നിലെ വികാരത്തിലാണ്....
    അതിന്റെ സാക്ഷ്യ പത്രം ഇതാ...ഈ വരികള്‍....
    “നീ പറയുന്ന കളിവാക്കുകളെല്ലാം, എന്നെ
    കുത്തി നോവിച്ചിട്ടും ഞാന്‍ ചിരിച്ചത്....”
    കളിവാക്കുകള്‍ കാര്യമായെടുക്കുമ്പോള്‍ ഇതൊക്കെ സംഭവിക്കും……...
    ഇവിടെ വികാരങ്ങള്ക്ക് സത്യസന്ധതയില്ല പൊരുത്തപ്പെടല്‍ മാത്രം
    നീ അവനു വേണ്ടി ചിന്തിക്കുന്നു എന്നത് നിന്റെ തോന്നല്‍ മാത്രമാണ് തെളിവുകള്‍ ഇതാ
    “എന്റെട സ്വപ്നങ്ങളിലെ രാജകുമാരിക്ക്
    മഞ്ഞു പോലാര്ദ്രചമാം മുഖമാണെന്ന്
    നീ പറഞ്ഞപ്പോള്‍, അവളെ തിരഞ്ഞു
    ചിലന്തി താവളങ്ങള്‍ കയറിയിറങ്ങിയത്‌”,

    ചിലന്തി താവളങ്ങളില്‍ അന്വേഷിച്ചാല്‍
    സ്വപ്നങ്ങളിലെ രാജകുമാരിയെ കിട്ടുമെന്നോ?
    അവനു വേണ്ടി ഇങ്ങനെയൊക്കെ ആകണമെന്ന ആഗ്രഹവും
    നടക്കാത്തതില്‍ ഉള്ള വിഷമവും .........................
    ഞാന്‍ ഇതൊക്കെ ഈ മറുതായെ എങ്ങിനെയാ പറഞ്ഞു മനസ്സിലാക്കുക എന്ന് അവളോട്‌ ചോദിച്ചു
    അവള്ക്കു ഞാന്‍ പറഞ്ഞത് ഇഷ്ട്ടപ്പെട്ടില്ലെന്കിലും ചിരിച്ചു.
    നിന്നെ നിന്റെ സുഹൃത്ത് യക്ഷിയെന്നല്ലേ വിളിച്ച്ചുള്ളൂ ക്ഷമി.............
    എന്തൊക്കെയായാലും എഴുത്ത് നന്നായിട്ടുണ്ട് ..................

    ReplyDelete
  31. എങ്കിലും എന്‍റെ സുഹൃത്തേ ..
    നീ പറഞ്ഞില്ലേ ഞാനൊരു യക്ഷിയാണെന്ന്..
    ഫെമിനാ,നല്ല കവിത.സ്നേഹം പാഴചിലവിന്റെ കണക്കുപുസ്തകത്തില്‍നിന്ന് മാഞ്ഞു പോകുന്ന നാള്‍ വരും.....യ്ക്ഷി വിളികള്‍ക്ക് ബധിരകര്‍ണ്ണങ്ങളാല്‍ വിരുന്നൂട്ടുക....

    ReplyDelete
  32. ഹഹഹഹഹഹഹഹഹഹഹഹ
    എന്ന കൊടുമൈ സാർ?

    ReplyDelete
  33. തളിരിടാന്‍ മറന്ന മരം " പുതിയ ചില്ലകള്‍ മുളച്ചു തളിരിടനായി വെമ്പല്‍ കൊള്ളുമ്പോള്‍ കാട്ടാളന്‍ വന്നു ചില്ലകള്‍ വെട്ടിയപ്പോള്‍ നീ കരഞ്ഞില്ലേ? പക്ഷെ നീയോര്‍ക്കുക വസന്തം വീണ്ടുംവരും അപ്പോള്‍ നിന്‍ വല്ലരിയില്‍ സ്നേഹമലരുകള്‍ ഇനിയും പൂക്കട്ടെ... വല്ലാത്ത ആഴമുള്ള ഗാംഭീര്യമുള്ള വരികള്‍.ചുവടുമായി തളര്‍ന്നവന്‍ ഒരു അത്താണിയില്‍ ഭാരംഇറക്കിയ ആശ്വാസം..നന്നായി

    ReplyDelete
  34. പുതിയ കൂട്ടുകാരിക്ക് പ്രണാമം ...അത്ഭുതമാനെനിക്ക് തോന്നിയത് പിന്നെ തെല്ലോരസൂയയും പിന്നെ കുറച്ചൊരു നോവും ..എല്ലാം കൂടിചേര്‍ന്നപ്പോള്‍ എനിക്കുറപ്പായിഎഴുത്ത്കാ രിയുടെ ശ്രമം കുറിക്ക് തന്നെ കൊണ്ട് എന്ന് . എനിക്ക് വേഗത്തില്‍ തിരിച്ചറിയും ഈ നോവ്,(ഒരിക്കലനുഭവിച്ചാല്‍ എങ്ങിനെ മറക്കും )ഫെമിന നല്ല ഭാവിയുണ്ട് .തുടര്‍ന്നെഴുതുക ...എല്ലാ ആശംസകളും നേരുന്നു സ്നേഹത്തോടെ സോന്നെറ്റ്

    ReplyDelete
  35. യക്ഷിയെന്ത നല്ല വിശേഷണമല്ലെ , സ്നേഹം കൂടിയപ്പോ വിളിച്ചതാവും.... :)
    വെറുതെ പറഞ്ഞാതാണ് വരികള്‍ എന്നത്തേയും പോലെ മനോഹരം...

    ReplyDelete