പ്രണയ മഴയിൽ കുതിർന്നു പോയൊരു തുണ്ടു കടലാസിൽ അനിശ്ചിതത്വത്തിന്റെയും നോവുകളുടെയും ഭ്രാന്തൻ ലഹരികളുടെയും നാൾ വഴികളെഴുതാൻ ശ്രമിച്ചും കിതച്ചും കവിതകളെന്ന് പേര് ചൊല്ലിയും ലോകത്തിന്റെ ഇഷ്ടം നേടാൻ കൊതിച്ചും ഞാനീ എഴുതുന്നതിനൊക്കെ ദൈവമേ നീയെന്നെ സ്നേഹിക്കില്ലേ.....?
Pages
Labels
- SMS (1)
- എന്റെ നഗര കാഴ്ചകള്‍ (1)
- കവിത (20)
- ഗുരു സമക്ഷം (2)
- ജീവിതം യാത്ര ഓർമ്മ (1)
- പ്രണയം (5)
- യാത്ര (1)
- ശിഥില ചിന്തകള്‍ (3)
Saturday, April 5, 2025
കടൽ
ദൂരേന്നു നോക്കുമ്പോ കടലുമാകാശവും തമ്മിലതിരില്ലെന്ന പോലെ ഒട്ടിപ്പിടിച്ചു കിടക്കും
കടൽ മുറിച്ചു കടക്കാൻ നീ മുതിരുവോളം ആ മതിഭ്രമം നിന്നെ മത്തു പിടിപ്പിക്കും.
കപ്പൽ ഛേദങ്ങളുടേയും
രാക്ഷസച്ചുഴികളുടെയും
രഹസ്യങ്ങളെന്നിൽ നീയെന്ന പോൽ തെളിഞ്ഞു തെളിഞ്ഞു വരും
ആകാശമവളുടെ നിറമെല്ലാം നിന്റെ കണ്ണിൽ പൂത്തു വിടരും
തുഴയെറിഞ്ഞു തുഴയെറിഞ്ഞു ഞാൻ ഞാൻ ഞാൻ എന്ന് നിന്നിൽ ഞാൻ വീണു പോകും
അത്ര വേഗം മരിക്കാതിരിക്കാൻ നീയെന്നെ തിരകളുടെ മേൽ ഉറങ്ങാൻ വിടും
വയറു നിറയെ ഉപ്പു മീൻ തരും
തണുക്കാതിരിക്കാൻ അവളുടെ കണ്ണുകളിലെ പൊള്ളുന്ന വെയിലും
Subscribe to:
Post Comments (Atom)
No comments:
Post a Comment