ഇരവിന്റെ ദൈര്ഘ്യമറിയാതവള്‍
വിരഹത്താല്‍ ഉരുകിയുരുകി കരഞ്ഞു..
വെളുപ്പിനെയെഴുന്നേറ്റു കണ്ണ്
തുടച്ചു, കിഴക്കോട്ടു നടന്നു...
കാടും മേടും താണ്ടി കിതപ്പിനിടയിലും
പുഞ്ചിരിച്ചു കൊണ്ടവള്‍ കുന്നു കയറി...
വെയില് കനത്തു ,തീച്ചുംബനമേറ്റവള്‍
തളര്‍ന്നു വിയര്‍ത്തു...
ഉച്ചയായപ്പോളവള്‍ മുകളിലേക്ക്
നോക്കി നെടുവീര്‍പ്പിട്ടു..
ചിറകു തരാത്ത ദൈവത്തെ പഴിച്ചവള്‍
കുന്നിന് മുകളില്‍ തളര്‍ന്നിരുന്നു..
വെയില് താണപ്പോള്‍, കിതപ്പറ്റപ്പോള്‍
കുന്നിറങ്ങി പടിഞ്ഞാറോട്ട് നടന്നു..
നടന്നുമോടിയും കാല് കുഴഞ്ഞവള്‍
ചക്രവാളം മാത്രം ലകഷ്യമാക്കി..
ചെന്താമര പോല്‍ സൂര്യന് കടലില്‍ താഴുന്നത്
കണ്ടവള്‍, യാത്ര തുടങ്ങിയേടത്തു തന്നെ തരിച്ചിരുന്നു..
അവള് കരച്ചിലടക്കി ചോദിച്ചു,താരകളേ വാനമേ
കാണുന്നുണ്ടോയെന്റെ അര്‍ക്കനെയെങ്ങാന്‍?
ആകാശത്തിന്റെ നിശബ്ദത അവളെ ഭയപ്പെടുത്തി..
പിന്നെ പുലരുവോളം കരച്ചിലായ്..
നല്ല കവിത.
ReplyDeleteഅര്‍ക്കനെ പ്രണയിച്ചവള്‍..
കൊള്ളാം..
സൂര്യനെപ്പോല്‍
ReplyDeleteജ്വലിച്ചുനില്ക്കുന്നു
കവിതക്കു മാത്രം
സൃഷ്ടിക്കാനാവുന്ന
അനുഭൂതി.
അസ്ഥികളില്‍ പൂത്തു നില്ക്കുന്ന പ്രണയം
ReplyDeleteആകാശത്തിന്റെ നിശബ്ദത അവളെ ഭയപ്പെടുത്തി..
ReplyDeleteപിന്നെ പുലരുവോളം കരച്ചിലായ്..
കൊള്ളാം.
പണ്ടെന്നോ ഒരു മലയാള കവി പറഞ്ഞിട്ടുണ്ട്,
ReplyDeleteഅപ്പോള്‍ ഒരു നക്ഷത്രം അവളെ നോക്കി പറയുമെത്രേ
"കേറി പോടീ അകത്ത്"nannayittundu, femin abhinandhanangal
കവിത ഇഷ്ടമായി.കവിതക്കൊപ്പം ചേര്‍ത്ത പടം നല്ല രസമുണ്ട്.
ReplyDelete"ആകാശത്തിന്റെ നിശബ്ദത
അവളെ ഭയപ്പെടുത്തി.."
പടത്തിന്റെ അടിക്കുറിപ്പ് പോലെ ഞാന്‍
ഈ വരികള്‍ വായിക്കുന്നു.
ഈയടുത് കണ്ടതില്‍ വളരെ നല്ല ഒരു കവിത! അഭിനന്ദനങ്ങള്‍...
ReplyDeleteകവിത നന്നായി ആസ്വദിക്കാനായി.
ReplyDeleteആശംസകള്‍
കൊള്ളാം ... നല്ല ആശയം ...
ReplyDeletegood..
ReplyDeleteഈ ക്ഷണികമായ വിരഹത്തിനു അവള് എന്തിനു ഇത്രക്കും സങ്കടപ്പെടുന്നു
ReplyDeleteഅവള് കാറ്റിനോടും കടലിനോടും ചോദിച്ചു.. ഉത്തരമുണ്ടായില്ല.. ജറുസലേം കന്യകമാരെ.. കണ്ടുവോ നിങ്ങളെന്റെ പ്രിയനേ..
ReplyDeleteനന്നായിട്ടുണ്ട് എഴുത്ത്...
ReplyDeleteനിശബ്ദ്ധത എല്ലായ്പ്പോഴും സങ്കടമല്ല ; പേടിപെടുത്തുന്നതുമല്ല.
ReplyDeleteപലപ്പോഴും നിശബ്ദത എന്റെ കൂട്ടുകാരനും കൂട്ടുകാരിയുമാണ്.
ചുറ്റും ശബ്ദമുഖരിതമാകുമ്പോഴും ഞാൻ നിശബ്ദ്ദതയിലൂടെ………..
നന്നായിരിക്കുന്നു ഫെമിന അറ്റമില്ലാത്ത ആഗ്രഹങ്ങൾ..
ReplyDeleteഇഷ്ടായീ....
ReplyDeletejnan ishtappedunnath nisabdhathayanu pathu.. ezhuthu kaividaruth. Keep it up
ReplyDeleteഇഷ്ടായി
ReplyDeleteമനോഹരമായ വരികള്‍ . കവിത നനായിട്ടുണ്ട്. ആശംസകള്‍ ഫെമിനാ
ReplyDeleteഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!
ReplyDeleteകവിത നന്നായിട്ടുണ്ട്!