അക്ഷരഭൂമിക
പ്രണയ മഴയിൽ കുതിർന്നു പോയൊരു തുണ്ടു കടലാസിൽ അനിശ്ചിതത്വത്തിന്റെയും നോവുകളുടെയും ഭ്രാന്തൻ ലഹരികളുടെയും നാൾ വഴികളെഴുതാൻ ശ്രമിച്ചും കിതച്ചും കവിതകളെന്ന് പേര് ചൊല്ലിയും ലോകത്തിന്റെ ഇഷ്ടം നേടാൻ കൊതിച്ചും ഞാനീ എഴുതുന്നതിനൊക്കെ ദൈവമേ നീയെന്നെ സ്നേഹിക്കില്ലേ.....?
Pages
Labels
- SMS (1)
- എന്റെ നഗര കാഴ്ചകള്‍ (1)
- കവിത (20)
- ഗുരു സമക്ഷം (2)
- ജീവിതം യാത്ര ഓർമ്മ (1)
- പ്രണയം (5)
- യാത്ര (1)
- ശിഥില ചിന്തകള്‍ (3)
Saturday, April 5, 2025
കടൽ
Sunday, July 18, 2021
യാത്രയുടെ വേര് തേടി പോകുമ്പോൾ
യൂട്യൂബിൽ കണ്ടു തീർത്ത അനേകം യാത്രാ വ്‌ളോഗുകൾക്കും മുൻപേ
വീട്ടിലേക്ക് ഓടി എത്താൻ പാകത്തിന് ചുറ്റുവട്ടത്തുള്ള കാടും മേടും കേറി നടക്കും മുൻപേ
കുടജാദ്രിയിൽ കുട ചൂടുമ പാട്ടിന്റെ വരികളിലെ മന്ത്രികതയ്ക്കും കാഴ്ചയ്ക്കും മുൻപേ
എസ് കെ പൊറ്റക്കാടിന്റെ സഞ്ചാരാക്ഷരങ്ങൾക്ക് മുൻപേ
സഞ്ചാരം സി ഡി കളുടെ വലിയ നിധികളിൽ കണ്ണ് തെളിഞ്ഞ സ്കൂൾ കാലത്തിനും മുൻപേ
ഒരു കൊച്ചു പെൺകുട്ടിയുണ്ട്
മാസത്തിൽ ഒരിക്കലോ മറ്റോ ഒത്തു കിട്ടുന്ന ബന്ധു വീട്ടിലേക്കുള്ള യാത്രയിൽ ലോകത്തിൽ ഏറ്റവും സന്തോഷവതിയാകുന്ന ഒരുത്തി.
ഉച്ച കഴിഞ്ഞിട്ട് തുടങ്ങി രാത്രിയിൽ അവസാനിക്കുന്ന ആ ബസ് യാത്രയിൽ അവൾ ഉറങ്ങുകയേ ഇല്ലായിരുന്നു.
ബസിൽ ഇടതു വശത്തെ സ്ഥിരം സൈഡ് സീറ്റിലിരുന്നു പോയിരുന്ന ഓരോ യാത്രയിലും അവളെ പിന്തുടർന്നിരുന്ന നിലാവിന് പല വലുപ്പമായിരുന്നു.
Friday, November 3, 2017
ഒരു വിവാഹിതനെ പ്രണയിക്കുക എന്നാൽ
02-11-2017
Saturday, July 15, 2017
ചിതറാൽ
ദൈവം ഉറങ്ങിപ്പോയ ഏഴാമത്തെ പകൽ,
ഹേമന്തം, വർഷത്തെയും വസന്തത്തെയും കൂട്ടി യാത്ര പോയി ...
കല്ലുകളിൽ ഉറങ്ങുന്ന ദൈവത്തെ കൊത്തിയുണ്ടാക്കി,
വിശന്നപ്പോൾ കുളക്കരയിൽ ഇരുന്നു പുകക്കണ്ണടയിലൂടെ പരസ്പരം നോക്കി...
ഹേമന്തം വസന്തത്തെയും, വസന്തം വർഷത്തെയും ചുംബിച്ചു...
ദൈവമുണർന്നു പോയെങ്കിലോയെന്നു ഹേമന്തം ധൃതിയിൽ തിരികെ നടന്നു..
സുഗന്ധങ്ങളും വർണങ്ങളും കൊണ്ട് ചിറകുകൾ തുന്നുകയായിരുന്നു ദൈവമപ്പോൾ...
കുളിരു കൊണ്ടൊരു കുപ്പായമപ്പോൾ നിലാവിൽ തിളങ്ങുന്നുണ്ടായിരുന്നു...
ദൈവമിനിയും ഉറങ്ങുന്ന പകലും കാത്തു വഴിയിൽ നിൽക്കയാണ് പാവം ഹേമന്തം..
Saturday, January 31, 2015
സ്വാർത്ഥം
ദയ എന്ന് പേരുളള എന്റെ മകൾ ഉറങ്ങുകയായിരുന്നു...
സ്വപ്നങ്ങളിലെ അവളുടെ സ്വർണ മീനുകളെ,
അവളുടെ ഇമയനക്കങ്ങളിലൂടെ, ചെറു പുഞ്ചിരിയിലൂടെ
ഞാൻ സങ്കല്പിച്ചെടുക്കുകയായിരുന
അവളുടെ ഓരോ നിശ്വാസത്തിലും വെളുത്ത മിനുത്ത തൂവലുകൾ,
രണ്ടു കരടി പാവകളുടെ ചിത്രമുളള ഉടുപ്പിൽ വിറകൊണ്ടു നിൽക്കുകയായിരുന്നു...
സുബിദിന്റെ വർണ പമ്പരങ്ങളിലേക്ക് അവളുടെ കുഞ്ഞു ചിറകുകൾ തിടുക്കപ്പെടുകയായിരുന്നു..
ഇളം നീല നിറത്തിൽ അരികുകളുളള വെളുത്ത കിടക്കയിൽ ദയ ഉറങ്ങുകയായിരുന്നു...
ദയ വന്ന പിന്നെ കെടുത്തിയിട്ടേയില്ലാത്ത മേശ വിളക്കിനരികിൽ
രാപ്പാറ്റകൾ തങ്ങളുടെ അവസാന നൃത്തം പരിശീലിക്കയായിരുന്നു...
കൃഷ്ണപക്ഷത്തിലെ അരണ്ട നിലാവ്, എന്റെ ചുമരുകളെ നിഴലുകളുടെ ഇരുണ്ട നാവുകൾക്കു എറിഞ്ഞു കൊടുക്കുകയായിരുന്നു..
നിലാവിൽ മേൽക്കൂര കൂടിയെനിക്ക് നഷ്ടമാകുമോയെന്നു ഭയന്ന ആ നിമിഷം തന്നെയാണ് ,
ദയയുടെ കിടക്കയിലേക്ക് വരിയും നിരയും തെറ്റിയോരുറുമ്പ് കയറിയത്...
എന്റെ കുഞ്ഞ് എന്റെ കുഞ്ഞ് എന്ന
സ്വാർത്ഥത രണ്ടു വിരലുകൾ കൊണ്ട് ആ ഉറുമ്പിനെ കൊന്നൂ..
ദയയില്ലാത്ത അമ്മേയെന്നു ഒരു വരിയുറുമ്പെന്നോടു വിലപിക്കുന്നു..
ദയ ഉറങ്ങുകയായിരുന്നൂവെന്നു ഞാൻ നിസ്സഹായയാകുന്നു..
വീട് തേടി നടന്ന കുഞ്ഞിനെ കൊന്നു കളഞ്ഞില്ലേയെന്നു ശപിക്കുമ്പോൾ ഞാൻ കണ്ണുനീരു കൊണ്ടു ഉറുമ്പിൻ കൂട്ടത്തെ സ്നാനപ്പെടുത്തുന്നു..